- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ ഇളക്കിമറിച്ച് തിരിച്ചിൽ നടത്തുന്ന ഇസ്രയേലിന് ഒടുവിൽ ആശ്വാസത്തിന്റെ ദിനം
ചരിത്രം കുറിച്ച ഒരുപാട് റെസ്ക്യൂ ഓപ്പറേഷനുകൾക്ക് നേതൃത്വം കൊടുത്ത ഇസ്രയേൽ, സമാനമായ ഒരു നേട്ടമാണ് ഇപ്പോൾ ഗസ്സയിൽ കൈവരിച്ചിരിക്കുന്നത്. 8 മാസങ്ങൾക്ക് മുമ്പ്, 2023 ഒക്ടോബർ ഒക്ടോബർ ഏഴിന് നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ നാലുപേരെയാണ്, ഹമാസ് ഭീകരരെ തുരത്തി യാതൊരു പോറലും കൂടാതെ ഐഡിഎഫ് മോചിപ്പിച്ചത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന റെസ്ക്യൂ ഓപ്പറേഷനായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആക്രമണം നടന്ന ദിവസം സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്ത നോവ അർഗമണി (25), ആൽമോഗ് മെയിർ ജാൻ (21), ആൻഡ്രേയ് കോസ്ലോവ് (27), ഷലോമി സിവ് (40) എന്നിവരെയാണ് ഇസ്രയേലി സേന രക്ഷപ്പെടുത്തിയത്. നാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. വിശദമായ പരിശോധനകൾക്കായി മെഡിക്കൽ സെന്ററിലേക്ക് ഇവരെ മാറ്റി.
മധ്യഗസ്സയിലെ നുസ്രിയത്ത് മേഖലയിലെ രണ്ട് ഹമാസ് കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിലാണ് ബന്ദികളെ കണ്ടെത്തിയത്. ഇതിൽ നോവ അർഗമണി (25) എന്ന പെൺകുട്ടി ചൈനീസ് വംശജയാണ്. അർഗമണിയെ ഹമാസ് ഭീകരർ ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കൊല്ലരുതേയെന്ന് കരഞ്ഞുപറയുന്നതും വീഡിയോയിൽ കാണാം. ഇത് അർഗമണി തന്നെയാണെന്ന് പെൺകുട്ടിയുടെ അച്ഛനും സ്ഥിരീകരിച്ചിരുന്നു. അർഗമണിയെ പോലെ ബന്ദികളാക്കപ്പെട്ട നിരവധി പേരെ ഇനിയും മോചിപ്പിക്കാനുണ്ട്.
ബന്ദികൾ ഗസ്സയിലെ ജനവാസ മേഖലയിൽ
ഐഡിഎഫും, ഷിൻ ബെറ്റും, ഇസ്രയേൽ പൊലീസിന്റെ യമാം യൂണിറ്റും ചേർന്ന് നടത്തിയ സങ്കീർണ്ണമായ ഓപ്പറേഷനിൽ രക്ഷപ്പെടുത്തിയത്. ഷിൻ ബെറ്റ്, യമാം യൂണിറ്റ്ഫോഴ്സും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ആക്രമിച്ചാണ് ഹമാസിനെ തുരത്തി ബന്ദകളെ രക്ഷപ്പെടുത്തിയതെന്ന് ഐഡിഎഫ് പത്രക്കുറിപ്പിൽ പറഞ്ഞു. ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി വീരോചിതം എന്നാണ് ഈ ഓപ്പറേഷനെ തന്റെ ടെലിവിഷൻ പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. ഹമാസ് ഭീകരർ വെടിയുതിർക്കുന്നതിനിടെയാണ് ഐഡിഎഫും യമാമും രണ്ട് കേന്ദ്രങ്ങളിലേക്ക് നുഴഞ്ഞുകയറിയത്. ഓപ്പറേഷനിൽ ഗുരുതരമായി പരിക്കേറ്റ ഒരു യമം സൈനികൻ ആശുപത്രിയിലാണ്.
"ഗസ്സയിൽ ഇപ്പോഴും ബന്ദികളാക്കിയ 120 പേരെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ തുടരും. ഞങ്ങൾ നിങ്ങളിലേക്ക് എത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, നിങ്ങൾ വീട്ടിലേക്ക് മടങ്ങുന്നത് വരെ ഈ പ്രവർത്തനം അവസാനിക്കില്ല. ഒരു ബന്ദിയേയും രാജ്യം ഉപേക്ഷിക്കില്ല. ബന്ദികളെ വീട്ടിലേക്ക് തിരിച്ചയക്കുന്ന സുപ്രധാന പ്രവർത്തനത്തിൽ സുരക്ഷാ സേനകൾ തോളോട് തോൾ ചേർന്ന് ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണുന്നത് വലിയ അഭിമാനമാണ്"-ഹഗാരി പറഞ്ഞു. ഹമാസ് മനഃപൂർവം ബന്ദികളെ സിവിലിയൻ പരിസരങ്ങളിൽ ഒളിപ്പിക്കുന്നയാണെന്നും അദ്ദേഹം പറഞ്ഞു. അവരോടൊപ്പം മറ്റ് ബന്ദികൾ ഉണ്ടായിരുന്നോ എന്ന് ചോദ്യത്തിന് ബന്ദികളെക്കുറിച്ചുള്ള ഈ ചോദ്യങ്ങൾക്ക് ഞങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ല എന്നാണ് ഹഗാരി പറഞ്ഞത്.
'ഗസ്സൻ മെട്രോ' എന്ന് ഇസ്രയേൽ വിളിക്കുന്ന ഭൂഗർഭ തുരങ്കങ്ങളിലാണ് ബന്ദികളെ പാർപ്പിച്ചിരുക്കുന്നത് എന്നാണ് വിവരങ്ങൾ. ഈ തുരങ്കങ്ങൾ നശിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഇസ്രയേൽ. ഒരോ തുരങ്കത്തിലുമിറങ്ങി പരിശോധിച്ച ബന്ദികൾ ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രമേ നശിപ്പിക്കാൻ കഴിയൂ. അതുകൊണ്ടാണ് ഗസ്സ ദൗത്യം വൈകുന്നത്. ഇടക്കിടെ ഹമാസ് ബന്ദികളെ ഫലസ്തീനിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗസ്സയിലെ വീടുകളുടെ അടിയിലും ആശുപത്രിൽപോലും ഇത്തരം തുരങ്കങ്ങൾ ഉണ്ട്. ഇത് കണ്ടെത്താനാണ് ഗസ്സയിൽ ആവർ വ്യാപക ആക്രമണവും പരിശോധനയും നടത്തുന്നത്. പക്ഷേ നിരപരാധികളായ ഗസ്സക്കാരെ ആക്രമിക്കയാണെന്നാണ് ഇതിന് കേരളത്തിലെ മാധ്യമങ്ങൾ പോലും പറയുന്നത്. സത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിച്ച്, ഹമാസ് തന്നെയാണ് ഗസ്സയിലെ മരണ സംഖ്യം കൂട്ടുന്നത്. ഇസ്രയേൽ ആവട്ടെ അവസാനത്തെ ബന്ദിയെയും വിട്ടുകിട്ടാതെ ആക്രമണം അവസാനിപ്പിക്കില്ല എന്ന കുടുംപിടുത്തത്തിലാണ്.