- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനാപകടം; മലാവി വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു
ലോങ്വേ: ആഫ്രിക്കൻ രാജ്യമായ മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമി വിമാന അപകടത്തിൽ കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യയും മറ്റ് നേതാക്കളും അടക്കം കൂടെയുണ്ടായിരുന്ന ഒൻപത് പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇന്നലെയാണ് ഇവർ സഞ്ചരിച്ച വിമാനം കാണാതായത്. മുൻ മന്ത്രിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ഇവർ. തലസ്ഥാനമായ ലോങ്വേയിൽനിന്ന് പറന്നുയർന്ന വിമാനം വൈകാതെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു.
സോളോസുൾപ്പെടെ വിമാനത്തിലുണ്ടായ 10 പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്വേരെ ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചു. മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു.
തകർന്നുവീണ വിമാനം വനത്തിൽ കണ്ടെത്തിയെന്നും ചക്വേര പറഞ്ഞു. മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകൾക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്. മസുസിവിലെ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് തലസ്ഥാനമായ ലിലോങ്വേയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി.
ഇന്നലെ രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. സോലോസ് ചിലിമിയുടെ ഭാര്യ മേരിയും സോലോസ് ചിലിമിയുടെ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിലെ നേതാക്കളും അടക്കമുള്ളവരാണ് കാണാതായ വിമാനത്തിലുള്ളത്.
മുൻ ക്യാബിനറ്റ് മന്ത്രിയായിരുന്ന റാൽഫ് കസാംബാരയുടെ സംസ്കാര ചടങ്ങുകൾക്കായി പുറപ്പെട്ടതായിരുന്നു സംഘം. മൂന്ന് ദിവസം മുൻപാണ് റാൽഫ് മരിച്ചത്. 2014മുതൽ മലാവിയുടെ വൈസ് പ്രസിഡന്റാണ് സോലോസ് ചിലിമി. ബഹുരാഷ്ട്ര കമ്പനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികൾ വഹിച്ച ശേഷമാണ് സോലോസ് ചിലിമി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. രണ്ട് മക്കളാണ് സോലോസ് ചിലിമിക്കുള്ളത്.