- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് യു കെയില്‍ തങ്ങാന്‍ അവസരം ഒരുക്കി; നൈജീരിയന്‍ ഗ്യാംഗിന് 13 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി
നൈജീരിയന്‍ മാഫിയയ്ക്കെതിരെ കടുത്ത നടപടി
ലണ്ടന്‍: വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് ഏതാണ്ട് രണ്ടായിരത്തോളം പേര്‍ക്ക് അനന്ധികൃതമായി യു കെയില്‍ തങ്ങാന്‍ അവസരം ഒരുക്കിയ നാലംഗ സംഘത്തിന് 13 വര്‍ഷം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. 2019 മാര്‍ച്ചിനും 2023 മെയ് മാസത്തിനും ഇടയിലായിരുന്നു ഇ യു സെറ്റില്‍മെന്റ് സ്‌കീം അപേക്ഷയില്‍ ഈ സംഘം കൃത്രിമത്തം കാണിച്ചതെന്ന് ഹോം ഓഫീസ് പറഞ്ഞു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങിയ ഈ സംഘത്തിലെ അംഗങ്ങള്‍ എല്ലാവരും നൈജീരിയന്‍ സ്വദേശികളാണ്.
നൈജീരിയയില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെയുമ്മ് മറ്റ് രേഖകളുടെയും വ്യാജ പതിപ്പുകള്‍ നിര്‍മ്മിച്ചാണ് ഇവര്‍ നൈജീരിയന്‍ പൗരന്മാര്‍ക്ക് അനധികൃതമായി നൈജീരിയയില്‍ തങ്ങാന്‍ സഹായിച്ചത്. യു കെയിലും, നൈജീരിയയിലെ ലാഗോസ് കേന്ദ്രമാക്കിയും നടന്ന അന്വേഷണങ്ങളില്‍ തെളിഞ്ഞത് 2000 ല്‍ അധികം വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ നിര്‍മ്മിച്ചു എന്നാണ്.
വൂള്‍വിച്ച് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഇവരില്‍ രണ്ടു പേര്‍ യു കെയില്‍ അനധികൃതമായി ആളുകള്‍ക്ക് താമസിക്കുവാന്‍ സഹായിക്കുന്നതിനുള്ള വഴിയൊരുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തതായി തെളിഞ്ഞു. വ്യാജരേഖകള്‍ ചമച്ച് യു കെയില്‍ സ്ഥിരതാമസത്തിന് വഴിയൊരുക്കി എന്നതാണ് സംഘാംഗമായ വനിതയുടെ പേരിലുള്ള കുറ്റം.
വ്യാജ രേഖകള്‍ ചമച്ചതും, കൈവശം വച്ചതുമാണ് നാലാമന്റെ പേരിലുള്ള കുറ്റം. ബ്രിട്ടീഷ് സംവിധാനങ്ങളെ ചതിച്ച ഇവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചു എന്നാണ് ഹോം ഓഫീസ് വക്താവ് അവകാശപ്പെട്ടത്. ബ്രിട്ടന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ തങ്ങള്‍ ഇനിയും പരിശ്രമം തുടരുമെന്നും വക്താവ് അറിയിച്ചു.