- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് രാജ്യങ്ങളിലെ പൗരന്മാര്ക്ക് അഭയാര്‍ത്ഥി വിസയില്ല; അഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ടവരെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്ക് സഹായവുമില്ല; വര്‍ഷം ഒരു ലക്ഷം പേരെ നാടു കടത്തും; ബ്രിട്ടണില്‍ ഋഷി സുനകിന് പകരക്കാരനായി ടോറി നേതാവാകാന്‍ ജെന്റിക് പറയുന്നത്
തുര്‍ക്കി, ബ്രസീല്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളെ സുരക്ഷിത രാജ്യങ്ങളായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു
ലണ്ടന്‍: കുടിയേറ്റം ഒരു പ്രധാന രാഷ്ട്രീയ വിഷയമായതോടെ, കൂടുതല്‍ ശക്തിയോടെ കുടിയേറ്റത്തിനെതിരെ ആഞ്ഞടിച്ച് ഫലം കൊയ്യാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കള്‍. റുവാണ്ടന്‍ പദ്ധതിയുള്‍പ്പടെ കുടിയേറ്റം നിയന്ത്രിക്കാന്‍ പല പദ്ധതികളും ആസൂത്രണം ചെയ്ത ഋഷി സുനകിന്റെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന റോബര്‍ട്ട് ജെന്റിക്കും ഇക്കാര്യത്തില്‍ തന്റെ നിലപാട് കടുപ്പിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അന്തിമ ഘട്ടമെത്തി നില്‍ക്കുന്ന സമയത്താണ് കൂടുതല്‍ കര്‍ശനമായ കുടിയേറ്റ നിയന്ത്രണ നയങ്ങളുമായി റോബര്‍ട്ട് ജെന്റിക് എത്തുന്നത്.
അഭയത്തിനുള്ള അപേക്ഷ നിരസിക്കപ്പെട്ടവരെ അവരുടെ മാതൃ രാജ്യങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍, അത്തരം രാജ്യങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കും എന്നാണ് അദ്ദേഹം പറയുന്നത്. അത്തരം രാജ്യങ്ങള്‍ക്ക് ഭാവിയില്‍ ധനസഹായം നല്‍കില്ല എന്ന് മാത്രമല്ല, ഈ രാജ്യങ്ങളില്‍ ണ്ണുള്ളവര്‍ക്ക് വിസയും നിഷേധിക്കുമെന്നും മുന്‍ ഇമിഗ്രേഷന്‍ മന്ത്രി കൂടിയായ അദ്ദേഹം പറയുന്നു. അതിനു പുറമെ പ്രതിവര്‍ഷം 1 ലക്ഷം അഭയാര്‍ത്ഥികളെ നാടു കടത്തും. പുതിയതായി മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടി ബ്രിട്ടനില്‍ പ്രവേശിക്കുന്നതില്‍ നിന്നും പൂര്‍ണ്ണമായും വിലക്കും.
പാര്‍ട്ടി സമ്മേളനത്തിനായി ബിര്‍മ്മിംഗ്ഹാമില്‍ അംഗങ്ങള്‍ ഒത്തു ചേരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഈ പ്രഖ്യാപനമുണ്ടായത്. അനന്ധികൃത കുടിയേറ്റക്കാര്‍ നമ്മുടെ സമൂഹത്തിനു മേലും നികുതിദായകര്‍ക്ക് മേലും അതിയായ സമ്മര്‍ദ്ധം ചെയലുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അനധികൃതമായി ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം കുതിച്ചുയരുമ്പോള്‍, നാടുകടത്തപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റു രാജ്യങ്ങള്‍ ബ്രിട്ടന്റെ ഉദാര മനസ്ഥിതി ചൂഷണം ചെയ്യുന്നത് സര്‍ക്കാര്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് ഏറ്റവും അനുയോജ്യമായ നടപടി, അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്ക് വിസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും അവര്‍ക്കുള്ള ധന സഹായം നിര്‍ത്തലാക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷനില്‍ നിന്നും പിന്മാറണമെന്ന തന്റെ പഴയ ആവശ്യം ആവര്‍ത്തിച്ച ജെന്റിക്, ഇത് അപകടകാരികളായ ക്രിമിനലുകളെ നാടുകടത്താന്‍ തടസ്സങ്ങള്‍ നീക്കുമെന്നും പറഞ്ഞു.
തുര്‍ക്കി, ബ്രസീല്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളെ സുരക്ഷിത രാജ്യങ്ങളായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇവയെല്ലാം വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്, ആഭ്യന്തര കലാപങ്ങള്‍ നടക്കുന്ന രാജ്യങ്ങളല്ല, അദ്ദേഹം പറയുന്നു. റുവാണ്ടന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ റിഷി സുനകിന്റെ നടപടികള്‍ മതിയാവുകയില്ല എന്ന് ആരോപിച്ച് കഴിഞ്ഞവര്‍ഷം അവസാനമായിരുന്നു ജെന്റിക് ഇമിഗ്രേഷന്‍ മന്ത്രി സ്ഥാനം രാജിവെച്ചത്.