- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിബിൻ മാക്സ് വെല്ലിന്റെ ജീവനെടുത്തത് കൃഷി സ്ഥലത്ത് പതിച്ച ഷെൽ
കൊല്ലം: ഇസ്രയേലിൽ നടന്ന ഷെല്ലാക്രമണത്തിൽ വീണ്ടും മലയാളി മരണം. ഷെല്ലാക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു. കാർഷിക മേഖലയിൽ ജോലിചെയ്തിരുന്ന കൊല്ലം വാടി കാർമൽ കോട്ടേജിൽ പത്രോസിന്റെ മകൻ നിബിൻ മാക്സ് വെല്ലാണ് (31 ) മരിച്ചത്. രണ്ടു മാസം മുൻപാണ് നിബിൻ ഇസ്രയേലിലേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. നിബിന്റെ സഹോദരൻ നിവിനും ഇസ്രയേലിലാണ്.
നിബിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി അടക്കം ഏഴു പേർക്ക് പരിക്കേറ്റയായും റിപ്പോർട്ടുണ്ട്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരിക്കേറ്റ മലയാളികൾ. പരിക്കേറ്റവരിൽ രണ്ടു പേരുടെ നിലഗുരുതരമാണ്. ഇവർ ചികിത്സയിലാണ്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ഗലീലി ഫിംഗറിൽ മൊഷാവ് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. മർഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെൽ പതിച്ചത്. മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
മുഖത്തും ശരീരത്തിലും പരിക്കേറ്റ ജോസഫ് ജോർജ് ബെയ്ലിൻസൺ ആശുപത്രയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സുഖം പ്രാപിച്ചുവരുന്നുവെന്നാണ് വിവരം. ഇദ്ദേഹം നാട്ടിൽ കുടുംബത്തോട് സംസാരിച്ചു. പോൾ മെൽവിൻ സീവ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. അക്രമണത്തിന് പിന്നിൽ ഷിയ ഹിസ്ബുള്ള വിഭാഗമാണെന്നാണ് വിവരം.