ലണ്ടൻ: സ്വതന്ത്ര സ്‌കോട്ട്‌ലാൻഡ് വാദം ശക്തി പ്രാപിക്കുന്നതിനിടെ നോർത്തേൺ അയർലൻഡും യു കെ വിട്ടുപോകുമോ എന്ന ആശങ്ക വർദ്ധിക്കുന്നു. യു കെ വിട്ട് അയർലൻഡിനോട് ചേർന്ന് ഒരു രാജ്യമായാൽ, ആദ്യവർഷം 8 ബില്യൻ യൂറോ (6.86 ബില്യൻ പൗണ്ട്) ചെലവ് വരുമെന്ന് പഠന റിപ്പോർട്ട്. പിന്നീട് അത് 20 ബില്യൻ യൂറോ (17.15 ബില്യൻ പൗണ്ട്) ആയി വർദ്ധിക്കുമെന്നും റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ടോഫ് ഇന്റനാഷണൽ ആൻഡ് യൂറോപ്യൻ അഫയേഴ്‌സിന്റെതാണ് റിപ്പോർട്ട്.

നോർത്തേൺ അയർലൻഡിൽ നിന്നും നികുതിയിനത്തിൽ പിരിച്ച തുകയും, പൊതു സേവനങ്ങൾക്കായി ചെലവാക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസമാണിത്.അതിൽ ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലാണ് 20 ബില്യൻ യൂറോ എന്നത് എന്ന് ഒരു എം പി പറയുന്നു. ഏതായാലും, നോർത്തേൺ അയർലൻഡിനെ ലയിപ്പിച്ചാൽ അത് ഐറിഷ് റിപ്പബ്ലിക്കിലെ പൗരന്മാരുടെ ചുമലിൽ വൻ ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന് ഗവേഷകരിൽ ഒരാൾചൂണ്ടിക്കാണിക്കുന്നു. അതുവഴി, ഐറിഷ് റിപ്പബ്ലിക്കിലെ ജനങ്ങളുടെ ജീവിത നിലവാരം പെട്ടെന്ന് താഴേക്ക് പോകുമെന്നും ഗവേഷകരിൽ ഒരാളായ പ്രൊഫസർ ജോൺ ഫിറ്റ്‌സ്‌ജെറാൾഡ് പറയുന്നു.

അതേസമയം, നോർത്തേൺ അയർലൻഡ് അതിന്റെ സാമ്പത്തിക നയങ്ങളിൽ മാറ്റങ്ങൾ വരുത്തി ഉത്പാദനക്ഷമത വർദ്ധിപ്പിച്ചാൽ ഏകീകരണത്തിനുള്ള ചെലവ് കുറയ്ക്കാൻ കഴിയുമെന്നും, സഹ ഗവേഷകനായ പ്രൊഫസർ എഡ്ഗാർ മോർഗെർറോത്തിനൊപ്പം പ്രൊഫസർ ജോൺ പറയുന്നു. ഏകീകരിക്കപ്പെടുമ്പോൾ, ചില ചെലവുകൾ കൂടുതൽ വ്യാപ്തിയുള്ള ഇ യു സമ്പദ്ഘടനയിലേക്ക് മാറും. എന്നാൽ, ഇതിന് കുറേയേറെ സമയമെടുക്കുമെന്നും പ്രൊഫസർ എഡ്ഗാർ പറയുന്നു.

ഈ അധിക ചെലവ് താങ്ങാൻ ഐറിച് റിപ്പബ്ലിക്കിന് കഴിയുമോ എന്നത് ഒരു രാഷ്ട്രീയ ചോദ്യമാണെന്ന് പ്രൊഫസർ മോർഗെന്റോത്ത് പറയുന്നു. നേരത്തേ ജർമ്മൻ ഏകീകരണവുമായി ബന്ധപ്പെട്ട് താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും, പതിറ്റാണ്ടുകൾകഴിഞ്ഞിട്ടും ചെലവുകൾ വർദ്ധിച്ചു തന്നെ വരികയാണെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, മൂന്നിലൊന്ന് ജനങ്ങളും ജർമ്മനി ഏകീകരിക്കപ്പെട്ടതിൽ സന്തുഷ്ടരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതാണ് സുപ്രധാനമായ കാര്യം.

നോർത്തേൺ അയർലൻഡിലെ സോഷ്യൽ സെക്യൂരിറ്റി ബെനെഫിറ്റുകളും, പൊതുമേഖല വേതനവും, ഐറിഷ് റിപ്പബ്ലിക്കിലേതിന് സമാനമായ രീതിയിൽ ഉയർത്തുകയാണെങ്കിൽ ചെലവുകൾ ഇനിയും വർദ്ധിക്കുമെന്നും അവർ ചൂണ്ടിഒക്കാട്ടുന്നു. നിലവിൽ അയർലൻഡിലെ പൊതു ചെലവ് ദേശീയ വരുമാനത്തിന്റെ 40 ശതമാനത്തോളം വരും.

മറ്റ് രണ്ടു സാഹചര്യങ്ങൾ കൂടി ഗവേഷകർ വിലയിരുത്തുന്നുണ്ട്. ഒന്നുകിൽ യു കെയുടെ ദേശീയകടത്തിലെ നോർത്തേൺ അയർലൻഡിന്റെ പങ്ക് എഴുതി തള്ളുക. അല്ലെങ്കിൽ, നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ നൽകിയവർക്ക് യു കെ സ്റ്റേറ്റ് പെൻഷൻ നൽകുന്നത് തുടരുക. ഈ രണ്ട് സാഹചര്യങ്ങളിലും ചെലവ് 6 ബില്യൻ യൂറോ മുതൽ 9 ബില്യൻ യൂറോ വരെയായി കുറയുമെന്നും അവർ പറയുന്നു.