- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎംഎഫിന്റെ മുന്നിൽ കൈനീട്ടി യാചിച്ചിട്ടും വഴങ്ങുന്നില്ല; ഗതികെട്ട് അടിയന്തരമായി കാശുണ്ടാക്കാൻ കറാച്ചി തുറമുഖ നടത്തിപ്പ് യുഎഇക്ക് കൈമാറാൻ പാക്കിസ്ഥാൻ; തുറമുഖ കൈമാറ്റത്തിന് കരാർ തയ്യാറാക്കുന്നതിനിടെ, ഐഎംഎഫിന്റെ ഫണ്ടിനായി പിന്തുണ തേടി പാക് പ്രധാനമന്ത്രി; ഇത് ആ രാജ്യം നേരിടുന്ന സമാനതകൾ ഇല്ലാത്ത പ്രതിസന്ധി
ഇസ്ലാമബാദ്: കാൽക്കാശ് കൈയിലില്ലാതെ നട്ടം തിരിയുകയാണ് പാക്കിസ്ഥാൻ. ഐഎംഎഫിന്റെ കാരുണ്യം തേടിയാണ് നിത്യച്ചെലവുകൾ പോലും കഴിക്കുന്നത്. ഇപ്പോഴിതാ, ഐഎംഎഫ് തടഞ്ഞുവച്ച ഒരു വായ്പ അനിശ്ചിതത്വത്തിലായതോടെ, അടിയന്തര ഫണ്ടിനായി കറാച്ചി തുറമുഖ നടത്തിപ്പ് യുഎഇക്ക് കൈമാറാൻ ചർച്ച നടക്കുകയാCd. കരാറുറപ്പിക്കാൻ, ഒരു സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കറാച്ചി പോർട്ട് ട്രസ്റ്റും, യുഎഇ സർക്കാരും തമ്മിലായിരിക്കും വാണിജ്യകരാർ ഒപ്പിടുക. ധനകാര്യ മന്ത്രി ഇഷാഖ് ധറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ വർഷം, പാക്കിസ്ഥാൻ അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിന്റെ നിയന്ത്രണത്തിലായിരുന്ന കറാച്ചി തുറമുഖം ഏറ്റെടുക്കാൻ യുഎഇ സർക്കാർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അബുദാബി(എഡി) പോർട്‌സ് ഗ്രൂപ്പിന്റെ കീഴിലുള്ള അബുദാബി പോർട്‌സിനാകും തുറമുഖത്തിന്റെ നിയന്ത്രണം. യുഎഇയിൽ 10 തുറമുഖങ്ങളും ടെർമിനലുകളും നിലവിൽ നിയന്ത്രിക്കുന്നത് എഡി പോർട്‌സ് ഗ്രൂപ്പ് ആണ്
ധനസമാഹരണം വേഗത്തിൽ നടപ്പിലാക്കാനായി സ്‌റ്റേറ്റിന്റെ ആസ്തികൾ വിറ്റഴിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം, ഇന്റർ ഗവൺമെന്റൽ കൊമേഴ്ഷ്യൽ ട്രാൻസാക്ഷ്ൻസ് നിയമം പാസാക്കിയിരുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് കിട്ടാനുള്ള 6.5 ബില്യൻ യുഎസ് ഡോളറിന്റെ ഇടപാട് പുനരുജ്ജീവിപ്പിക്കുന്നതിലെ അനിശ്ചിതത്വമാണ് കറാച്ചി തുറമുഖം കൈമാറുന്നതിലേക്ക് നയിച്ചത്. 2019 ൽ ഐഎംഎഫുമായി ഒപ്പിട്ട കരാർ കാലാവധി ഈ മാസത്തോടെ അവസാനിക്കും. യുഎഇയുമായി കരാർ ഒപ്പിടുമ്പോൾ പാക് സർക്കാർ അതീവ സൂക്ഷ്മത പുലർത്തേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. കാരണം ഇത്തരത്തിൽ രാജ്യത്ത് നടക്കുന്ന ആദ്യ ഇടപാടാണിത്.
.
അതിനിടെ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഐഎംഎഫ് കരാർ പുനരുജ്ജീവിപ്പിക്കാനായി പ്രമുഖ രാജ്യങ്ങളുടെ പിന്തുണ തേടുന്ന തിരക്കിലാണ്. ഇടയ്ക്ക് തടഞ്ഞുവച്ച 6.5 ബില്യൺ ഡോളർ പാക്കേജ് കിട്ടാനുള്ള അവസാന വട്ട ശ്രമത്തിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
മറുനാടന് മലയാളി ബ്യൂറോ