- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീൻ അനുകൂലികൾ ഇംഗ്ലണ്ട് ബെഡ്ഫോർഡിലെ യുദ്ധ വിമാന നിർമ്മാണ ഫാക്ടറിയിലേയ്ക്ക് മാർച്ച് നടത്തി; ഇസ്രയേലിന് വിമാനങ്ങൾ നൽകുന്ന കമ്പനിയെന്ന് ആരോപിച്ച് കടന്ന മൂന്നു പേരെ അറസ്റ്റ് ചെയ്ത് പൊലീസ്
ലണ്ടൻ: ഇന്നലെ, ഒക്ടോബർ 29 ന് ഫലസ്തീൻ അനുകൂലികൾ ബെഡ്ഫോർഡ്ഷയറിലെ ലോക്ക്ഹീഡ് മാർട്ടിൻ ഇൻഡസ്ട്രിയൽ ബേസിലെക്ക് കടന്നു കയറി. ഇസ്രയേലിനായി യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് എന്ന് ആരോപിച്ചായിരുന്നു കടന്നുകയറ്റം. നിരവധി പൊലീസ് വാഹനങ്ങൾ ബെഡ്ഫോർഡിലേ കമ്പനി വിളപ്പിലെക്ക് കടക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ഈ പ്രതിഷേധം സംഘടിപ്പിച്ച ഫലസ്തീൻ ആക്ഷൻ എന്ന സംഘടനയുടെ വക്താവ് പറഞ്ഞത് അവരുടെ മൂന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ്.
ഒരു പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായി, ലണ്ടനിലെ ബി ബി സി ആസ്ഥാനത്ത് ചുവപ്പ് പെയിന്റ് സ്പ്രേ ചെയ്തതിന്റെ ഉത്തരവാദിത്ത്വവും ഫലസ്തീൻ ആക്ഷൻ ഏറ്റെടുത്തിട്ടുണ്ട്. ഇസ്രയേലിന്റെ അധിനിവേശത്തിനും, ഫലസ്തീനിലെ വംശഹത്യക്കും അനുകൂലമായ അഭിപ്രായ രൂപീകരണത്തിന് ബി ബി സി വഴിയൊരുക്കുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്. ഒക്ടോബർ 26 വ്യാഴാഴ്‌ച്ച ഇതേ സംഘം ഇസ്രയേലി മിലിറ്ററി സർവ്വിലൻസ് സ്ഥാപനമായ, കെന്റിലെ സാൻഡ്വിച്ചിലുള്ള ഇൻസ്ട്രോ പ്രിസിഷനേയും ലക്ഷ്യം വച്ചിരുന്നു.
ഇസ്രയേലി- ഫ്രഞ്ച് ഡ്രോൺ ഫാക്ടറി, യു എ വി ടാക്ടിക്കൽ സിസ്റ്റംസിന്റെ ചില ഭാഗങ്ങളും പ്രതിഷേധക്കാർ കൈയേറിയിരുന്നു. അതുപോലെ ലെസ്റ്ററിലെ എയ്റോസ്പേസ് എഞ്ചിനിയറിങ് സ്ഥാപനമായ ഹോമെറ്റ് ഫാസ്റ്റെനിങ്ങ് സിസ്റ്റംസിന്റെ മുന്നിലും പ്രതിഷേധം അരങ്ങേറി. ബ്രിട്ടൻ, ഗസ്സയിലെ ഹാമാസ് ആക്രമങ്ങളോട് ശക്തമായി പ്രതികരിക്കുമ്പോൾ ഇസ്രയെലിനുള്ള സൈനിക ശക്തി ക്ഷയിപ്പിക്കുക എന്നതാണ് ഫലസ്തീൻ ആക്ഷൻ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
അതിനിടയിൽ, ഫലസ്തീനിൽ നടക്കുന്ന യുദ്ധത്തിൽ ഇതുവരെ 7,700 പേരുടെ ജീവൻ നഷ്ടപ്പെട്ടതായ റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗസ്സൻ ഹെൽത്ത് മിനിസ്ട്രി അറിയിച്ചു. നേരത്തെ 1400 പേരായിരുന്നു ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മറുനാടന് ഡെസ്ക്