- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിന് ഇതെന്തുപറ്റി?
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിന് ഇതെന്തുപറ്റി? ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ എത്തിയപ്പോൾ, ട്രൂഡോയുടെ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് ഒന്നര ദിവസത്തിന് ശേഷമാണ് തിരിച്ചുപറക്കാൻ സാധിച്ചത്. ഇപ്പോഴിതാ വീണ്ടും പ്രശ്നം. ജമൈക്കയിൽ കുടുംബത്തോടൊപ്പം അവധി അടിച്ചുപൊളിക്കാൻ സൈനിക വിമാനത്തിലാണ് ട്രൂഡോ എത്തിയത്. എന്നാൽ, വിമാനം തകരാറിലായതോടെ, രണ്ടാമതൊരു സൈനിക വിമാനം കൂടി ജമൈക്കയ്ക്ക് അയയ്ക്കേണ്ടി വന്നു.
നാലുമാസത്തിനിടെ, ഇതുരണ്ടാം തവണയാണ് ട്രൂഡോയുടെ പറക്കൽ സാങ്കേതിക തകരാർ കാരണം മുടങ്ങുന്നത്. ജി 20 ഉച്ചകോടിക്ക് എത്തിയപ്പോൾ ഇന്ത്യയിൽവെച്ച് ട്രൂഡോയുടെ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് യാത്ര മുടങ്ങിയിരുന്നു. ജസ്റ്റിൻ ട്രൂഡോയും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടങ്ങുന്ന സംഘത്തിന് പിന്നീട് ഒന്നര ദിവസത്തിന് ശേഷമാണ് തിരിച്ചുപറക്കാൻ സാധിച്ചത്.
സിസി-150 പൊളാരിസ് എയർബസാണ് തകരാറിലായത്. സുരക്ഷാകാരണങ്ങളാലാണ് ഡിസംബർ 26 ന് ട്രൂഡോയും കുടുംബവും ജമൈക്കയിലെ മൊണ്ടേഗോ ബേയിലേക്ക് സൈനിക വിമാനത്തിൽ പറന്നത്.
ജനുവരി നാലിനാണ് ട്രൂഡോ കാനഡയ്ക്ക് മടങ്ങേണ്ടയിരുന്നത്. എന്നാൽ, ജനുവരി 2 ന് വിമാനത്തിന് അറ്റകുറ്റപ്പണി വേണ്ടി വന്നു. ട്രൂഡോയെ നാലിന ജമൈക്കയിലേക്ക് തിരിച്ചുപറന്നു. ട്രൂഡോയെ ജമൈക്കയിലേക്ക് കൊണ്ടുവന്നതും, ജനുവരി 3 ന് അറ്റകുറ്റപ്പണിക്കായി സാങ്കേതിക സംഘം വന്നതും സൈന്യത്തിന്റെ പുതിയ ചലഞ്ചർ വിമാനത്തിലായിരുന്നു. 2020 ൽ വാങ്ങിയ വിമാനങ്ങൾ.
ട്രൂഡോയുടെ വിവാദ യാത്രകൾ
ട്രൂഡോയുടെ അവധിക്കാല യാത്രകൾ പലപ്പോഴും വിവാദത്തിൽ പെട്ടിട്ടുണ്ട്. 2016 ൽ ഒരു സ്വകാര്യ ദ്വീപിൽ ആഗാ ഖാനെ കാണാൻ പോയപ്പോൾ ആനുകൂല്യങ്ങളോ, സമ്മാനങ്ങളോ കൈപ്പറ്റിയതിന് എത്തിക്സ് കമ്മിറ്റി വടിയെടുത്തിരുന്നു. ആഗാ ഖാൻ കുടുംബ സുഹൃത്താണെന്ന് ട്രൂഡോ വാദിച്ചുനോക്കിയെങ്കിലും, ലിബറൽ പാർട്ടി നേതാവായ ശേഷം പതിറ്റാണ്ടുകളോളം ആഗാ ഖാനുമായി ട്രൂഡോയ്ക്ക് ബന്ധമില്ലായിരുന്നുവെന്ന് എത്തിക്സ് കമ്മിറ്റി കണ്ടെത്തി.
ജമൈക്കൻ ട്രിപ്പിൽ തന്റെ കുടുംബാംഗങ്ങളുടെ ചെലവ് പ്രധാനമന്ത്രി തന്നെ വഹിക്കുമെന്നാണ് ട്രൂഡോയുടെ ഓഫീസ് ആദ്യം അറിയിച്ചത്. എന്നാൽ, കുടുംബസുഹൃത്തുക്കളുടെ സ്ഥലത്ത് പണമൊന്നും കൊടുക്കാതെയാണ് താമസിച്ചതെന്നായി പിന്നീട് വന്ന വിശദീകരണം.