- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ചത് 200 ഓളം ചൈനീസ് സൈനികർ; പ്രതിരോധം കടുപ്പിച്ച് ഇന്ത്യയും വന്നതോടെ സമാധാന ചർച്ചകൾക്കിടെ തവാങ്ങ് വീണ്ടും കലുഷിതം; സംഭവത്തിന് ദിവസങ്ങൾക്കിപ്പും മേഖലയിൽ ഇപ്പോൾ പ്രശ്നങ്ങൾ ഇല്ലെന്ന് ചൈനയുടെ പ്രതികരണം; പാർലിമെന്റിലും ചർച്ചയായി ഇന്ത്യ-ചൈന സംഘർഷം; തവാങ്ങിൽ സംഭവിക്കുന്നതെന്ത്
തവാങ്ങ്: സമാധാന ചർച്ചകൾക്കിടെ അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ ഇന്ത്യ ചൈന സൈനീക ഏറ്റുമുട്ടൽ രണ്ടുരാജ്യത്തിനുമിടയിലെ ബന്ധത്തിൽ വീണ്ടും വിള്ളൽ ഉണ്ടാക്കിയിരിക്കുകയാണ്.ഡിസംബർ 9ന് ഇന്ത്യൻ സൈന്യവും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും (പിഎൽഎ) തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ചൈനീസ് സൈനികർ പ്രദേശത്തെ യഥാർത്ഥ നിയന്ത്രണ രേഖ (എൽഎസി) അതിക്രമിച്ച് കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിലേയ്ക്ക് നയിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
തവാങ്ങിലെ യാങ്സെ പ്രദേശത്ത് 200 ഓളം ചൈനീസ് സൈനികർ നിയന്ത്രണരേഖ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. ഇന്ത്യൻ സൈനികർ ചൈനീസ് പട്ടാളത്തിന്റെ ശ്രമത്തെ ശക്തമായി എതിർത്തുവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യൻ സൈനികർ പതിവ് പട്രോളിങ് നടത്തുമ്പോഴാണ് സംഭവം നടന്നത്. പട്രോളിങ് പ്രദേശത്തെ ചൊല്ലി ചൈനീസ് സൈന്യം തർക്കം ആരംഭിച്ചതായും ഇന്ത്യൻ സൈന്യം ഇതിനെ എതിർത്തതായും റിപ്പോർട്ടുണ്ട്.''തർക്കം പിന്നീട് സംഘർഷത്തിന് കാരണമായി, അത് മണിക്കൂറുകളോളം നീണ്ടുനിന്നു,'' സംഭവത്തെക്കുറിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത് ഇങ്ങനെ
ഇരുഭാഗത്തെയും സൈനികർക്ക് നിസാര പരിക്കുകൾ
സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും സൈനികർക്ക് നിസാര പരിക്കേറ്റതായും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ''ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരുടെ എണ്ണം വ്യക്തമല്ല. പരിക്കേറ്റ ഇന്ത്യൻ സൈനികർക്ക് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്ന്.'' ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു
''ഇന്ത്യൻ സൈനികർക്ക് കൈകൾക്കും കാലുകൾക്കും പുറത്തും ചെറിയ പരിക്കുകൾ ഏറ്റിട്ടുണ്ട്. കുറച്ചുപേർക്ക് മുഖത്ത് ചതവുണ്ട്, ഇന്ത്യൻ സൈനികരേക്കാൾ കൂടുതൽ പരിക്കുകൾ ചൈനീസ് സൈനികർക്ക് ഉണ്ടായിട്ടുണ്ടെന്നും'' അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുവിഭാഗവും ഉടൻ തന്നെ പ്രദേശത്ത് നിന്ന് പിരിഞ്ഞു പോയി. തുടർ നടപടിയെന്ന നിലയിൽ, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രശ്നം ചർച്ച ചെയ്യുന്നതിനുമായി ഞങ്ങളുടെ കമാൻഡർ ചൈനീസ് കമാൻഡറുമായി ഒരു ഫ്ളാഗ് മീറ്റിങ് നടത്തിയെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
വിഷയത്തിൽ ചൈന പറയുന്നത്
തവാങ്ങിൽ ഇപ്പോൾ പ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമാക്കി ചൈന. ഇന്ത്യൻ അതിർത്തിൽ സംഘർഷം ഉണ്ടായതിന് ശേഷം ഇപ്പോൾ സാഹചര്യം സ്ഥിരത ഉള്ളതാണെന്ന് ചൈന വ്യക്തമാക്കി. യഥാർത്ഥ നിയന്ത്രണരേഖയുടെ തൽസ്ഥിതിമാറ്റാൻ ചൈന ശ്രമിച്ചതായി കേന്ദ്രസർക്കാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ചെനീസ് അതിക്രമ ശ്രമം സ്ഥിതികരിച്ചും ഇന്ത്യൻ സേനയുടെ പ്രത്യാക്രമണം വ്യക്തമാക്കിയും പാർലമെന്റിൽ പ്രതിരോധമന്ത്രിയുടെ പ്രസ്താവന നടത്തി. അതേസമയം അതിർത്തി സം രക്ഷണ വിഷയത്തിൽ കേന്ദ്രസർക്കാർ പരാജയമാണെന്ന് ആരോപിച്ച് ഉള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം പാർലമെന്റിനെ സ്തംഭിപ്പിച്ചു.
പാർലമെന്റിലും ചർച്ചയായി ഇന്ത്യ-ചൈന സംഘർഷം
വെള്ളിയാഴ്ച തവാങ്ങിൽ നടന്ന ചൈനയുടെ അതിർത്തി ലംഘന ശ്രമം ഇന്ന് പാർലമെന്റിൽ പ്രതിപക്ഷം വിഷയമാക്കി. പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരു സഭകളും സ്തംഭിച്ചതോടെ ആണ് വിശദികരണവുമായ് സർക്കാർ രംഗത്ത് എത്തിയത്.താവാങ്ങിൽ ഇന്ത്യൻ മേഖലയിലെയ്ക്ക് കടന്ന് കയറാനുള്ള ചൈനയുടെ ശ്രമം ധീരതയോടും സമചിത്തതയോടും ദേശ സ്നേഹത്തോടും ഇന്ത്യൻ സൈനികർ തടഞ്ഞു. ബലം പ്രയോഗിച്ചാണ് കടന്ന് ചൈനിസ് നീക്കം പരാജയപ്പെടുത്തിയത്.
ഇന്ത്യൻ സൈനികർക്ക് ആർക്കും ഗുരുതരമായ പരിക്ക് എറ്റിട്ടില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മേഖലയിൽ ഇരുവിഭാഗങ്ങളുടെയും കമാൻഡർമാർ തമ്മിൽ നടന്ന ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തിരുമാനിച്ചതായും സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രതിരോധമന്ത്രി വിശദികരിച്ചു.പ്രതിരോധമന്ത്രിയുടെ വിശദികരണത്തെ തുടർന്ന് അടിയന്തിര പ്രമേയ ആവശ്യം ഇരു സഭാ ധ്യക്ഷന്മാരും തള്ളി. ഇതോടെ വീണ്ടും ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
ഇന്ത്യ ചൈന സൈനിക ഏറ്റുമുട്ടൽ ചൊവ്വാഴ്ച പാർലമെന്റിനെ പ്രക്ഷുബ്ധമാക്കി. അതിർത്തി പ്രശ്നം നരേന്ദ്ര മോദി സർക്കാർ അടിച്ചമർത്തുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.ഇതുമൂലം ചൈനയുടെ ധൈര്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
''വീണ്ടും ഇന്ത്യൻ സൈനികരെ ചൈനക്കാർ പ്രകോപിപ്പിച്ചു. നമ്മുടെ ജവാന്മാർ മികച്ച രീതിയിൽ പോരാടി, അവരിൽ ചിലർക്ക് പരിക്കേറ്റു'' കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
''ദേശീയ സുരക്ഷയുടെ കാര്യത്തിൽ നാം ഒറ്റക്കെട്ടാണ്. അത് രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ 2020 ഏപ്രിൽ മുതൽ അതിർത്തിയിലെ ചൈനീസ് അതിക്രമങ്ങളെക്കുറിച്ചും നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും മോദി സർക്കാർ സത്യസന്ധത പുലർത്തണം,'' അദ്ദേഹം കൂട്ടിച്ചേർത്തു.
''ഇന്ത്യൻ സൈനികർക്ക് പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേട്ടു. എന്നാൽ ചൈനീസ് സേനയ്ക്ക് കൂടുതൽ പരിക്കേറ്റിട്ടുണ്ട്. ഇന്ത്യൻ സൈനികർ അതിർത്തിയിൽ ഒരിഞ്ച് പോലും അനങ്ങില്ല. സംഭവം അപലപനീയമാണ്'' അരുണാചൽ ഈസ്റ്റിൽ നിന്നുള്ള ബിജെപി എംപി തപിർ ഗാവോ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ