- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മന്ത്രി രാജ് കുമാർ രാജിവെച്ചു
ന്യുഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ആംആദ്മി പാർട്ടിക്ക് വിണ്ടും തിരിച്ചടി. ഡൽഹിയിലെ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് രാജിവച്ചു.
ഇന്ന് പാർട്ടി അഴിമിതിയിൽ മുങ്ങിയെന്ന് രാജ് കുമാർ പറഞ്ഞു. 'അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് ചേർന്നത്. ഇന്ന് പാർട്ടി അഴിമതിയുടെ നടുവിലാണ്. അതിനാലാണ് ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചത്' ആനന്ദ് പറഞ്ഞു.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി രാജ്കുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ പാർട്ടി അംഗത്വവും രാജ്കുമാർ രാജിവച്ചു.
Next Story