- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സർക്കാർ നിരന്തരമായി സിഖുകാരെ വഞ്ചിക്കുന്നു; ഇത് നമ്മുടെ മനസിൽ വേണം; സിഖുകാർ ഒന്നിക്കണം; വൈശാഖി ആഘോഷത്തിനായി മുഴുവൻ സംഘടനകളും എത്തണമെന്നും അമൃത്പാൽ; പഞ്ചാബ് സർക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് വീഡിയോ
ന്യൂഡൽഹി: ഖാലിസ്ഥാൻവാദി നേതാവ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാനായി പഞ്ചാബ് പൊലീസ് വ്യാപക തിരച്ചിൽ തുടരുന്നതിനിടെ സർക്കാരിനും പൊലീസിനുമെതിരെ വീഡിയോയുമായി അമൃത്പാൽ സിങ്. രണ്ടു മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിൽ, മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും അമൃത്പാൽ സിങ് വെല്ലുവിളിച്ചു.
ഖലിസ്ഥാൻ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാൽ സിങ്ങിനെ പഞ്ചാബിൽ കണ്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അമൃത്പാലിന്റെ വിഡിയോ സന്ദേശം പുറത്തുവന്നത്.
സർക്കാർ നടപടി സിഖ് സമുദായത്തിന് നേരെയുള്ള ആക്രമണമാണ്. സർക്കാരിനു തന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ വീട്ടിൽ നിന്നാകാമായിരുന്നു. തന്നെ ഉപദ്രവിക്കാൻ ആർക്കുമാകില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാൽ വിഡിയോയിൽ വ്യക്തമാക്കി.
അകൽ തഖ്ത് തലവൻ ഹർപ്രീത് സിങ്ങിനോട് സർബാത് ഖൽസ (യോഗം) വിളിച്ചുകൂട്ടാൻ അമൃത്പാൽ ആവശ്യപ്പെട്ടു. വിളവെടുപ്പ് ഉത്സവമായ ബൈസാഖി ദിനത്തിൽ തൽവണ്ടി സബോയിൽ വച്ചാണ് യോഗം ചേരേണ്ടതെന്നും നിർദ്ദേശിച്ചു. ജനങ്ങൾക്കിടയിൽ സർക്കാർ ഉണ്ടാക്കിയ ഭീതി തകർക്കാനാണ് ഈ യോഗമെന്നും അമൃത്പാൽ പറഞ്ഞു.
#BREAKING
- Parteek Singh Mahal (@parteekmahal) March 29, 2023
In first a video after police action Waris Punjab De chief #AmritpalSingh asking to call Sarbat Khalsa on the occasion of Baisakhi and also talking about arrest of his aides and later their detention in Assam jail. pic.twitter.com/sNKvN4Idiv
വൈശാഖി ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന സർബാത് ഖൽസയിൽ എല്ലാ സിഖ് സംഘടനകളും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ അമൃത്പാൽ സിങ് സുവർണ്ണ ക്ഷേത്രത്തിലെത്തി കീഴടങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ വിഡിയോ എത്തിയിരിക്കുന്നത്.
സർക്കാർ നിരന്തരമായി സിഖുകാരെ വഞ്ചിക്കുകയാണ്. ഇത് നമ്മുടെ മനസിൽ വേണം. നമ്മുടെ നിരവധി സഖാക്കളെ അവർ അറസ്റ്റ് ചെയ്തു. എൻ.എസ്.എ നടപ്പിലാക്കി. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് സിഖുകാർ ഒന്നിക്കണമെന്നും വൈശാഖി ആഘോഷത്തിനായി മുഴുവൻ സംഘടനകളും എത്തണമെന്ന് താൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമൃത്പാൽ സിങ് കീഴടങ്ങിയേക്കുമെന്ന സൂചനകൾ ശക്തമാണ്. അമൃത്പാലും അനുയായി പപൽപ്രീതും പഞ്ചാബിലെ ഹോഷിയാർപുരിൽ മടങ്ങിയെത്തിയെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് സ്ഥലത്ത് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. പഞ്ചാബിലെ ജയിലിൽ പാർപ്പിക്കണം, അറസ്റ്റല്ല, കീഴടങ്ങൽ എന്ന് രേഖപ്പെടുത്തണം, ദേശീയ സുരക്ഷാ നിയമം ചുമത്തിയത് ഒഴിവാക്കണം എന്നിവയാണ് അമൃത്പാലിന്റെ ഉപാധികളെന്നാണ് സൂചന.
അമൃത്പാൽ കീഴടങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപം പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.യേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് സമീപം പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
ന്യൂസ് ഡെസ്‌ക്