- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നമുക്ക് കോടതിയിൽ കാണാം: രാഹുലിനെ തേടി വീണ്ടും നിയമ കുരുക്ക് വരുന്നു; കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവരെ അദാനിയുമായി ബന്ധപ്പെടുത്തിയ ട്വീറ്റിൽ പ്രകോപിതനായി അസം മുഖ്യമന്ത്രി; 'ബോഫോഴ്‌സ്, നാഷണൽ ഹെറാൾഡ് അഴിമതി പണം എവിടെ ഒളിപ്പിച്ചെന്ന്'ഹിമന്ത ബിശ്വ ശർമ
ന്യൂഡൽഹി: കോൺഗ്രസ് വിട്ടുപോയവരെ ഗൗതം അദാനിയും, അദ്ദേഹത്തിന്റെ കമ്പനിയുമായി ബന്ധപ്പെടുത്തിയുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റ് വിവാദമായി. അമരീന്ദർ സിങ്, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റെഡ്ഡി, അനിൽ ആന്റണി എന്നിവർക്കൊപ്പം തന്റെ പേരും സ്ഥാനം പിടിച്ചതാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ചൊടിപ്പിച്ചത്. രാഹുലിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അദാനി വിഷയത്തിലെ സത്യം മറച്ചുവെക്കാനാണ് ബിജെപി ദിവസവും വിഷയം മാറ്റുന്നതെന്ന് രാഹുൽ ഇന്നും വിമർശിച്ചു. അദാനിയുടെ കമ്പനികളിൽ ആർക്കാണ് 20,000 കോടി ബിനാമി പണം ഉള്ളതെന്ന ചോദ്യമാണ് ട്വീറ്റിലൂടെ രാഹുൽ ഗാന്ധി ഇന്നും ഉയർത്തിയത്. 'അവർ സത്യം മറച്ചുവെക്കുന്നു, അതുകൊണ്ടാണ് അവർ ദിവസവും തെറ്റിദ്ധരിപ്പിക്കുന്നത്! ചോദ്യം അതേപടി തുടരുന്നു - അദാനിയുടെ കമ്പനികളിൽ ആർക്കാണ് 20,000 കോടി ബിനാമി പണം ഉള്ളത്?'
കോൺഗ്രസ് വിട്ട നേതാക്കളുടെ പേരിനൊപ്പം അദാനിയുടെ പേരും എഴുതിയാണ് വിമർശനം. ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ കുമാർ റെഡ്ഡി, ഹിമന്ത ബിശ്വ ശർമ എന്നിവരുടെ പേരിനൊപ്പം എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ കൂടെ പേരെഴുതിയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്്.
'ബോഫോഴ്‌സ്, നാഷണൽ ഹെറാൾഡ് കേസുകളിൽ കിട്ടിയ അഴിമതി പണം എവിടെ ഒളിപ്പിച്ചതെന്ന് ഞങ്ങൾ ഇതുവരെ ചോദിക്കാതിരുന്നത് മാന്യത കൊണ്ടാണ്. ഇന്ത്യൻ നിയമ സംവിധാനത്തിന്റെ പിടിയിൽ നിന്നും രക്ഷ നേടാൻ ഒട്ടാവിയോ ക്വത്ത്‌റോച്ചിയെ നിങ്ങൾ പലവട്ടം അനുവദിച്ചതിനെ കുറിച്ചും ഞങ്ങൾ ചോദിച്ചിട്ടില്ല. എന്തായാലും നമുക്ക് കോടതിയിൽ കാണാം'. ഹിമന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്തു. 2015 ലാണ് ഹിമന്ത കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
It was our decency to have never asked you, on where have you concealed the proceeds of crime from the Bofors and National Herald Scams.
- Himanta Biswa Sarma (@himantabiswa) April 8, 2023
And how you allowed Ottavio
Quattrocchi to escape the clutches of Indian justice multiple times .
Any way we will meet in the Court of Law https://t.co/a9RGErUN1A
ഇതുരാഹുൽ ഗാന്ധിയുടെ സ്ഥിരം പരിപാടിയാണ്. തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക, കോടതിയിൽ നിന്ന് ശാസന ഏറ്റുവാങ്ങുക, മാപ്പുപറയുക, അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെടുക, ശർമയുടെ ട്വീറ്റിന് മറുപടിയായി മന്ത്രി അശോക് സിംഗാൽ കുറിച്ചു.
അതേസമയം, രാഹുൽഗാന്ധിയുടെ വിമർശനം കണ്ടപ്പോൾ ഒരേ സമയം സന്തോഷവും നിരാശയും തോന്നിയെന്ന് അനിൽ ആന്റണി പ്രതികരിച്ചു. ഗുലാം നബിയെ പോലെയും സിന്ധ്യയെ പോലെയുമുള്ള വലിയ നേതാക്കൾക്കൊപ്പം തന്റെ പേര് പറഞ്ഞതിൽ സന്തോഷമുണ്ട്. തന്നെ കുഴിയാന എന്നൊക്കെ വിശേഷിപ്പിക്കുന്ന കേരളത്തിലെ നേതാക്കൾ ഇത് കാണുമെന്ന് കരുതുന്നു.
ഒരു സോഷ്യൽ മീഡിയ ട്രോളറിന്റെ നിലവാരത്തിലേക്ക് രാഹുൽ ഗാന്ധി താഴുന്നതിൽ നിരാശയും തോന്നുന്നുവെന്ന് അനിൽ ആന്റണി പ്രതികരിച്ചു. അദാനി വിഷയത്തിലെ ആരോപണം റാഫേൽ പോലെ പൊള്ളയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ സംസാരിക്കുന്നത് ട്രോളന്മാരെ പോലെയാണെന്നും ദേശീയ നേതാവിനെ പോലെയല്ലെന്നും അനിൽ ട്വീറ്റ് ചെയ്തു. ഗൗതം അദാനിക്കെതിരായ രാഹുലിന്റെ ട്വീറ്റ് പങ്കുവച്ചാണ് അനിലിന്റെ വിമർശനം.
'ദേശീയ പാർട്ടിയുടെ മുൻ അധ്യക്ഷനെ കാണുമ്പോൾ ദുഃഖം തോന്നുന്നു. കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ സംസാരം ട്രോളന്മാരുടേത് പോലെയാണ്. രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ പതിറ്റാണ്ടുകളായി സംഭാവനകൾ നൽകിയ ഉയർന്ന പ്രതിഭകൾക്കൊപ്പം വളർന്നു വരുന്ന എന്റെ പേര് കാണുമ്പോൾ ഞാൻ വളരെ വിനയാന്വിതനാണ്. ഒരു കുടുംബത്തിന് വേണ്ടിയല്ല, ഇന്ത്യക്കും നമ്മുടെ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതിനാൽ അവർക്ക് പാർട്ടി വിടേണ്ടിവന്നു' -അനിൽ ആന്റണി ട്വീറ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ