- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതീഷിന്റെ മനസ് ബിജെപിക്കൊപ്പം എന്ന സൂചനകൾ നൽകി മൗനവും കരുനീക്കങ്ങളും
പാറ്റ്ന: ബിഹാറിൽ എല്ലാം കണ്ണുകളും മുഖ്യമന്ത്രി നിതീഷ് കുമാറിലേക്കാണ്. മൂന്നുവർഷത്തിനിടെ, രണ്ടാമത്തെ മറുകണ്ടം ചാടലിനാണ് നിതീഷ് തയ്യാറെടുക്കുന്നത്. ബിജെപിക്കൊപ്പം കൂടി പുതിയ സർക്കാർ രൂപീകരിക്കുക തന്നെ ലക്ഷ്യം. ലാലു പ്രസാദ് യാദവോ, സോണിയ ഗാന്ധിയോ, ഖാർഗെയോ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുന്ന നിതീഷ് സസ്പെൻസ് നിലനിർത്തുകയാണ്.
അതേസമയം, ബിജെപി ഇന്നുചേരുന്ന യോഗത്തിൽ, നിതീഷിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ കത്തുകൾ ശേഖരിക്കും. ത്തുകൾ കിട്ടിയാൽ രാത്രിയോടെ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തി കൈമാറും. നാളെ രാവിലെ 10 മണിക്ക് നിതീഷ് കുമാർ പാർട്ടിയുടെ നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. ബിജെപി പിന്തുണയോടെ 9ാം തവണ മുഖ്യമന്ത്രി സഥാനത്തേക്ക് ഔദ്യോഗികമായി അവകാസവാദം ഉന്നയിക്കുമെന്നാണ് സൂചന.
ജെഡിയു മന്ത്രിമാർക്കും മാറ്റമുണ്ടായേക്കില്ല. ആർജെഡി, കോൺഗ്രസ് മന്ത്രിമാർക്ക് പകരം ബിജെപി എംഎൽഎമാർ മന്ത്രിയാകും. ബിജെപിയിൽനിന്നുള്ള രണ്ടു പേർ ഉപമുഖ്യമന്ത്രിമാരാകുമെന്നും സൂചനയുണ്ട്
: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജനതാദൾ യുണൈറ്റഡ് ഇന്ത്യ സഖ്യം വിടുന്നതിനെ കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജെ.ഡി.യു സഖ്യം വിടുന്നതിനെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പ്രതിപക്ഷ സഖ്യത്തിലെ ശക്തമായ സാന്നിധ്യമാണ് ജെ.ഡി.യു എന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മോദിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. ജനതാദൾ യുണൈറ്റഡിന് കത്തയക്കുകയും നേതാക്കളുമായി ഫോണിലൂടെ സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതുവരെ സഖ്യം വിടുന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നാളെ ഡൽഹിയിലേക്ക് പോകും. അവിടെ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തനിക്ക് വിവരങ്ങളൊന്നുമില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ ആധികാരികമായി പ്രതികരിക്കാൻ സാധിക്കില്ലെന്നും ഖാർഗെ വ്യക്തമാക്കി.
ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാർ സർക്കാർ രൂപവത്കരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഞായറാഴ്ച അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും വാർത്തകളുണ്ട്. നിതീഷിനെ പിന്തുണക്കുന്നതിന് പകരം ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കും. പുതിയ സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെയുള്ള എല്ലാ പൊതുപരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. പുതിയ സർക്കാർ രൂപവത്കരിക്കുന്നതിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സർക്കാർ നിതീഷ് കുമാർ പിരിച്ചുവിടും. ബിജെപി നേതാവ് സുശീൽ കുമാർ ആയിരിക്കും ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ. സംസ്ഥാന ഗവർണർ രാജേന്ദ്ര അർലേർക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ സഖ്യം വിടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. നിതീഷ് മടങ്ങിവരാൻ തയ്യാറുണ്ടെങ്കിൽ ബിജെപി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിക്കുകയും ചെയ്തു.