ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷപ്പാമ്പാണെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം വിവാദമായി. പരാമർശത്തിന് എതിരെ ബിജെപി നേതാക്കളും, കേന്ദ്ര മന്ത്രിമാരും രംഗത്തെത്തി. മോദി വിഷപ്പാമ്പാണെന്നും അത് തീണ്ടിയാൽ നിങ്ങൾ മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ഗദഗ് ജില്ലയിലെ ഗജേന്ദ്രഗഡിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി വിഷപ്പാമ്പാണ്. വിഷമാണോ അല്ലയോ എന്ന് പരിശോധിക്കാൻ രുചിച്ചുനോക്കിയാൽ നിങ്ങൾ മരിക്കും.പ്രധാനമന്ത്രിയുടെ കാവി പ്രത്യയശാസ്ത്രം രാജ്യത്തെ നശിപ്പിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു. എന്താണ് നിങ്ങളുടെ പ്രത്യയശാസ്ത്രം? എന്താണ് നിങ്ങളുടെ കാഴ്ചപ്പാട് ഇത് വളരെ മോശമായ ഒന്നാണ്. ഇത് രാജ്യത്തെ നശിപ്പിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷപ്പാമ്പാണെന്ന പരാമർശം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ  കോൺഗ്രസിന്റെ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. താൻ അതിനെ അപലപിക്കുന്നുവെന്നും നിർമല പറഞ്ഞു.ഒരു വശത്ത് സ്‌നേഹത്തിന്റെ കടകൾ തുറക്കാൻ രാഹുൽ ഗാന്ധി 'ഭാരത് ജോഡോ യാത്ര' നടത്തുന്നു, എന്നാൽ മറുവശത്ത്, അദ്ദേഹത്തിന്റെ പാർട്ടി അധ്യക്ഷൻ പ്രധാനമന്ത്രിക്കുനേരെ മോശം വാക്കുകൾ ഉപയോഗിക്കുന്നുവെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും പതിവാക്കിയ കോൺഗ്രസ് രക്ഷപെടാൻ പോകുന്നില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

അടുത്തിടെയായി ഏതാനും കോൺഗ്രസുകാർ നമ്മുടെ പ്രധാനമന്ത്രി മരിച്ചു കാണാൻ ആഗ്രഹിക്കുന്നു. ചിലർ അദ്ദേഹത്തെ പരിഹസിക്കുന്നു, ഇപ്പോൾ ഖാർഗെ തന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചിരിക്കുകയാണ്. എന്നാൽ എന്റെ വാക്കുകൾ നിങ്ങൾ കുറിച്ച് വച്ചുകൊള്ളുക, നമ്മുടെ പ്രധാനമന്ത്രിയെ ഇത്തരത്തിൽ അപമാനിക്കുന്ന കോൺഗ്രസ്സ്‌കൂട്ടത്തെ കർണാടകയിലെ ജനങ്ങൾ ഒരിക്കലും മറക്കുകയോ ക്ഷമിക്കുകയോ അവർക്ക് വോട്ട് ചെയ്യുകയോ ചെയ്യില്ല എന്നുറപ്പാണ് .

ഖാർഗെയുടെ പരാമർശത്തിന്റെ വിഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കു വച്ചു .

https://twitter.com/Rajeev_GoI/status/1651531961717112833?s=20