- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദി പെരുനുണയനെന്ന് പോസ്റ്റർ; രാഹുൽ പുതിയകാല രാവണനെന്ന് മറുപടി; മോദിയെ തുഗ്ലക്കായി ചിത്രീകരിച്ച് കോൺഗ്രസ് കേരള ഘടകം; ഒടുവിൽ കോടതിയിൽ കേസും; ബിജെപി-കോൺഗ്രസ് പോസ്റ്റർ യുദ്ധം കൈവിട്ടുപോകുന്നോ?
ന്യൂഡൽഹി: കോൺഗ്രസും, ബിജെപിയും തമ്മിൽ ഇപ്പോൾ കടുത്ത പോസ്റ്റർ യുദ്ധമാണ് നടക്കുന്നത്. അടിക്ക് തിരിച്ചടി എന്നതാണ് പോളിസി. രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച പോസ്റ്റർ ബിജെപി ഇറക്കിയതോടെ, കോൺഗ്രസുകാരും അടങ്ങിയിരിക്കുന്നില്ല.
ബിജെപിയുടെ പോസ്റ്ററിനെതിരേ കോൺഗ്രസ് നേതാവ് കോടതിയിൽ പരാതി നൽകി. രാജസ്ഥാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ജസ്വന്ത് ഗുർജാറാണ് കോടതിയെ സമീപിച്ചത്. ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർട്ടിയുടെ ഐ.ടി. സെൽ മേധാവി അമിത് മാളവ്യ എന്നിവർക്കെതിരേയാണ് ജസ്വന്ത്, ജയ്പുർ മെട്രോപൊളിറ്റൻ കോടതി-11 ൽ പരാതി നൽകിയത്. നഡ്ഡയ്ക്കും മാളവ്യയ്ക്കുമെതിരേ അപവാദപ്രചാരണം, മാനഹാനി, കരുതിക്കൂട്ടിയുള്ള അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ജസ്വന്ത് പരാതിയിൽ ആവശ്യപ്പെടുന്നത്. പരാതിയിൽ കോടതി ഒക്ടോബർ ഒൻപതിന് വാദം കേൾക്കും.
കഴിഞ്ഞദിവസമാണ് രാഹുലിനെ രാവണനായി ചിത്രീകരിക്കുന്ന ഒരു പോസ്റ്റർ ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ വന്നത്. പുതിയ യുഗത്തിലെ രാവണൻ എന്ന വിശേഷണത്തോടെയാണ് പോസ്റ്റർ പങ്കുവെച്ചത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്ന കോടീശ്വരനായ ജോർജ് സോറോസുമായി രാഹുലിനെ ബന്ധപ്പെടുത്തുന്ന തരത്തിലാണ് ബിജെപി എക്‌സ് പോസ്റ്റ് പങ്കുവച്ചത്.
ധർമ്മത്തിനും ഭാരതത്തിനും എതിരെ പ്രവർത്തിക്കുകയും ഭാരതത്തെ നശിപ്പിക്കുകയുമാണ് രാഹുലിന്റെ ലക്ഷ്യമെന്നും ബിജെപിയുടെ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം 'ആരാണ് ഏറ്റവും വലിയ നുണയൻ, ഞാൻ' എന്നെഴുതിയ പോസ്റ്റർ കോൺഗ്രസ് ഷെയർ ചെയ്തതോടെയാണ് രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചുള്ള പോസ്റ്റർ ബിജെപി പങ്കുവച്ചത്.

ബിജെപിയുടെ നീക്കത്തെ ശക്തമായി അപലപിച്ച ജയറാം രമേശ്, ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്ന ശക്തികളാൽ പിതാവും മുത്തശ്ശിയും വധിക്കപ്പെട്ട മുൻ കോൺഗ്രസ് അധ്യക്ഷനെതിരെ അക്രമം പ്രോത്സാഹിപ്പിക്കാനും, പ്രകോപിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ പോസ്റ്ററെന്ന് ആരോപിച്ചു.
'ബിജെപിയുടെ ഔദ്യോഗിക ഹാൻഡിലിലെ രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിക്കുന്ന ഗ്രാഫിക്കിന്റെ യഥാർത്ഥ ഉദ്ദേശം എന്താണ്? ഇത് കോൺഗ്രസ് എംപിയും, പാർട്ടിയുടെ മുൻ അധ്യക്ഷനുമായ അദ്ദേഹത്തിനെതിരെ അക്രമം പ്രോത്സാഹിപ്പിക്കാനും പ്രകോപിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്, അതും ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്ന ശക്തികളാൽ പിതാവും മുത്തശ്ശിയും കൊല്ലപ്പെട്ടയാൾക്ക് എതിരെ ' അദ്ദേഹം എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ച ബിജെപിയുടെ നടപടിയിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. എ ഐ സി സിയുടെ ആഹ്വാനം അനുസരിച്ച് ഡിസിസി കളുടെ നേതൃത്വത്തിൽ കോൺഗ്രസ് കേരള വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നരേന്ദ്ര മോദിയുടെയും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചുള്ള പ്രതിഷേധമാണ് സംഘടിപ്പിച്ചത്.ബിജെപിക്കും സംഘ്പരിവാർ സംഘടനകൾക്കും രാഹുൽ ഗാന്ധിയെ ഭയമായതുകൊണ്ടാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു.
മോദിയെ തുഗ്ലക്കായി ചിത്രീകരിച്ച് കോൺഗ്രസ് പോസ്റ്റർ
രാഹുലിനെ രാവണനായി ചിത്രീകരിച്ചുള്ള പോസ്റ്ററിന് മറുപടിയായി തുഗ്ലക് രാജവംശത്തിലെ രണ്ടാമത്തെ സുൽത്താനായ മുഹമ്മദ് ബിൻ തുഗ്ലക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് കേരള കോൺഗ്രസ് ഘടകം എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പോസ്റ്റർ ഇട്ടു. ഇതിനെ തുടർന്ന് കോൺഗ്രസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി രംഗത്തെത്തി.
Fit case for derecognition & Ban on Congress, कांग्रेस की मान्यता ख़त्म कर प्रतिबंधित करने का फिट केस है ???? @ECISVEEP pic.twitter.com/gqvqnYbbtY
- Mukhtar Abbas Naqvi (@naqvimukhtar) October 6, 2023
മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ചിത്രത്തിൽ മോദിയുടെ മുഖം പതിപ്പിച്ചുള്ള ചിത്രമാണ് കോൺഗ്രസ് കേരള ഘടകം പോസ്റ്റ് ചെയ്തത്. ''പ്രിയപ്പെട്ട പ്രധാനമന്ത്രിജി, നിങ്ങൾക്കു പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കാൻ താൽപര്യമുണ്ടെങ്കിൽ തുഗ്ലക് കാലഘട്ടത്തിനു പകരം നിങ്ങളുടെ കാലഘട്ടം ഉൾപ്പെടുത്തൂ'' എന്നും പോസ്റ്റിനൊപ്പം കുറിച്ചിരുന്നു. ഈ പോസ്റ്റ് എക്‌സിൽ പങ്കുവച്ച മുഖ്താർ അബ്ബാസ് നഖ്വി ഇതിനെ, 'കോൺഗ്രസിനെ അംഗീകരിക്കാതിരിക്കാനും നിരോധനം ഏർപ്പെടുത്താനും യോഗ്യമായ കേസ്' എന്ന് കുറിച്ചു. വ്യവസായി ഗൗതം അദാനിയുടെ കയ്യിലെ പാവയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതരിപ്പിച്ചും കോൺഗ്രസ് പോസ്റ്റർ പങ്കുവച്ചിരുന്നു.

Puppet in the hand of foreign powers… pic.twitter.com/PKeR0yhUmD
- BJP (@BJP4India) October 6, 2023
ഇതിനുമുമ്പും പലവട്ടം ഇരുപാർട്ടികളും എതിർക്ക്ഷി നേതാക്കളെ ലാക്കാക്കി സോഷ്യൽ മീഡിയയിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു.




