- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജി വച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി ബിജെപിയിലേക്ക്
ന്യൂഡൽഹി: കൽക്കട്ട ഹൈക്കോടതി ജഡ്ജി പദവിയിൽ നിന്ന് രാജി വച്ചതിന് പിന്നാലെ താൻ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് താൻ ബിജെപിയിൽ അംഗത്വം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ കഠിനാദ്ധ്വാനിയാണെന്ന് അദ്ദേഹം വാഴ്‌ത്തി. അതേസമയം തൃണമൂൽ കോൺഗ്രസ് എന്നാൽ അഴിമതിയെന്നാണെന്നും വിമർശിച്ചു. താൻ ദൈവത്തിലും, മതത്തിലും വിശ്വസിക്കുന്നയാളാണെന്നും സിപിഎം അങ്ങനെയല്ലെന്നും, കോൺഗ്രസിൽ ഒരു കുടുംബത്തിന്റെ വാഴ്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താൻ പരിഗണിക്കുന്ന ഒരുകോഴ കേസിനെ കുറിച്ച് അഭിമുഖത്തിൽ ചർച്ച ചെയ്ത് കഴിഞ്ഞ വർഷം തലക്കെട്ടുകളിൽ ഇടം പിടിച്ചയാളാണ് ജസ്റ്റിസ് ഗംഗോപാധ്യായ. തിരഞ്ഞെടുപ്പിൽ ഗംഗോപാധ്യായ് മത്സരിക്കുമന്നാണ് പുറത്തുവരുന്ന വിവരം. ബംഗാളിലെ തംലുക് മണ്ഡലത്തിൽ നിന്നായിരിക്കും അദ്ദേഹം ബിജെപി ടിക്കറ്റിൽ ജനവിധി തേടുക. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ കോട്ടയാണ് തംലുക് മണ്ഡലം. 2009-മുതൽ മണ്ഡലം തൃണമൂലിന്റെ കൈയിലാണ്. 2009 മുതൽ 2016 വരെ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയാണ് ഈ സീറ്റിൽ ജയിച്ചിരുന്നത്. പിന്നീട് അദ്ദേഹം ബിജെപിയിലേക്ക് മാറി.
രാജി പ്രഖ്യാപനം വന്നതിന് പിന്നാലെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയ്ക്ക് തൃണമൂലിൽ നിന്ന് ക്ഷണം വന്നു. തന്നെ ക്ഷണിച്ച തൃണമൂൽ വക്താവ് കുനാൽ ഘോഷ് തനിക്കെതിരെ ധാരാളം സംസാരിച്ചിട്ടുണ്ടെങ്കിലും, തനിക്ക് വ്യക്തിപരമായി കുനാലിനെ ഇഷ്ടമാണെന്നും ഗംഗോപാധ്യായ പറഞ്ഞു.
ബംഗാളിലെ. എംബിബിഎസ് പ്രവേശനത്തിലെയും അദ്ധ്യാപകനിയമനത്തിലെയും ക്രമക്കേട് അന്വേഷിക്കാൻ സിബിഐ, ഇഡി എന്നീ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പലതവണ അഭിജിത് ഗംഗോപാധ്യായ് ഉത്തരവിട്ടിരുന്നു. ഗംഗോപാധ്യായുടെ നടപടികൾ പലവിധത്തിലും മമത സർക്കാരിന് തലവേദനയായി മാറുകയും ചെയ്തിരുന്നു. പരിഗണനിയിലിരിക്കുന്ന കോഴ കേസിനെ കുറിച്ച് അഭിമുഖത്തിൽ പരാമർശിച്ചതിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിമർശിച്ചിരുന്നു.