- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിമി നിരോധനം കേന്ദ്രസർക്കാർ നീട്ടി
ന്യൂഡൽഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം കേന്ദ്രസർക്കാർ അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. യു.എ.പി.എ. നിയമപ്രകാരമുള്ള നിരോധനമാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും അഖണ്ഡതക്കും ഭീഷണിയായി ഭീകരവാദം വളർത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് ശക്തിപകരുന്നതിനായാണ് നിരോധനമെന്നും അമിത്ഷാ എഴുതുന്നു. രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങൾ സിമി പ്രവർത്തകർ ഇപ്പോഴും നടത്തുന്നുണ്ടെന്നും നിരോധനം പെട്ടെന്ന് നീക്കിയാൽ രാജ്യത്ത് വീണ്ടും സംഘർഷാവസ്ഥ നിലനിൽക്കുമെന്നും കേന്ദ്ര ആഭ്യനന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
Bolstering PM @narendramodi Ji's vision of zero tolerance against terrorism ‘Students Islamic Movement of India (SIMI)’ has been declared as an 'Unlawful Association' for a further period of five years under the UAPA.
— गृहमंत्री कार्यालय, HMO India (@HMOIndia) January 29, 2024
The SIMI has been found involved in fomenting terrorism,…
സെപ്റ്റംബർ 11 ആക്രമണത്തെത്തുടർന്ന് 2001ലാണ് സിമിയെ ആദ്യമായി നിരോധിക്കുന്നത്. പിന്നീട് നിരോധനം നീട്ടി. 2017ൽ ബോധ്ഗയയിലുമുണ്ടായ ആക്രമണങ്ങളും ഉൾപ്പെടുന്നതായിരുന്നു കേന്ദ്രത്തിന്റെ പട്ടിക. ഇതെല്ലാം കണക്കിലെടുത്തായിരുന്നു സിമിയെ അഞ്ച് വർഷത്തേക്ക് കൂടി നിരോധിച്ചത്. 2008-ൽ സിമി നിരോധനം സ്‌പെഷ്യൽ ട്രിബ്യൂണൽ നീക്കിയെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണൻ വീണ്ടും സിമി്ക്ക് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. 2019-ൽ സർക്കാർ വീണ്ടും അഞ്ചുവർഷത്തേക്ക് നിരോധനം നീട്ടി. 2019 ജനുവരി 31ന് അഞ്ച് വർഷത്തേക്ക് കൂടി നിരോധനം നീട്ടി. യുഎപിഎ പ്രകാരമായിരുന്നു നടപടി. സിമി പ്രവർത്തകരുടെ പങ്കാളിത്തം ആരോപിക്കുന്ന 58 ഓളം കേസുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
2014ലെ ഭോപ്പാലിലെ ജയിൽ തകർക്കൽ, 2014ൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും 2017ൽ ബോധ്ഗയയിലുമുണ്ടായ ആക്രമണങ്ങളും ഉൾപ്പെടുന്നതായിരുന്നു കേന്ദ്രത്തിന്റെ പട്ടിക. ഇതെല്ലാം കണക്കിലെടുത്തായിരുന്നു സിമിയെ അഞ്ച് വർഷത്തേക്ക് കൂടി നിരോധിച്ചത്. 2019 ഓഗസ്റ്റിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുക്ത ഗുപ്ത ഉൾപ്പെട്ട യുഎപിഎ ട്രിബ്യൂണൽ 2019 ജനുവരിയിലെ നിരോധനം ശരിവെക്കുകയും ചെയ്തു.
സിമി നിരോധനം നീട്ടിയതു ശരിവെച്ച ട്രിബ്യൂണൽ വിധി ചോദ്യംചെയ്ത് മുൻ പ്രവർത്തകൻ ഹുമാം അഹ്‌മദ് സിദ്ദീഖി സമർപ്പിച്ച ഹർജിക്കെതിരെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം പറഞ്ഞത് ഇങ്ങനെ:
'സിമിയുടെ ഭരണഘടനയിൽ 'എന്റെ രാജ്യത്ത് ഇസ്‌ലാമിക വ്യവസ്ഥ സ്ഥാപിക്കുക' പോലുള്ള ലക്ഷ്യങ്ങളാണുള്ളത്. അത്തരം ഭരണഘടന ഇന്ത്യയുടെ ജനാധിപത്യ പരമാധികാര സംവിധാനവുമായി നേരിട്ട് ഏറ്റുമുട്ടുന്നതാണ്. മതേതര സമൂഹത്തിൽ അത് അനുവദിക്കരുത്. 1977 ഏപ്രിൽ 25ന് സിമി ഉണ്ടായത് ഇസ്‌ലാമിനായുള്ള ജിഹാദിന് വേണ്ടിയാണ്. സിമി ദേശരാഷ്ട്രത്തിലോ ഇന്ത്യൻ ഭരണഘടനയിലോ അതിന്റെ മതേതര സ്വഭാവത്തിലോ വിശ്വസിക്കുന്നില്ല.
ജമ്മു-കശ്മീരിലെ ഇസ്‌ലാമിക ഭീകര സംഘടനകളും സിമിയെ ഉപയോഗിച്ചു. ഹിസ്ബുൽ മുജാഹിദീനും ലശ്കറെ ത്വയ്യിബയും ദേശവിരുദ്ധ ലക്ഷ്യങ്ങൾക്കായി സിമി കേഡർമാർക്കിടയിൽ നുഴഞ്ഞുകയറി. 2001 സെപ്റ്റംബറിൽ നിരോധിച്ചുവെങ്കിലും ചെറിയ ഇടവേള ഒഴിച്ചുനിർത്തിയാൽ സിമി പ്രവർത്തകർ യോഗം ചേരുകയും ഗൂഢാലോചന നടത്തുകയും ആയുധങ്ങൾ ശേഖരിക്കുകയും രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനും വിനാശകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു".