- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡാനിഷ് അലിയെ ബി.എസ്‌പിയിൽ നിന്ന് പുറത്താക്കി; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപണം; പുറത്താക്കലിന് പിന്നിൽ മായാവതിയുടെ അതൃപ്തി; ഡാനിഷ് കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചനകൾ
ന്യൂഡൽഹി: പാർലമെന്റിൽ വംശീയാധിക്ഷേപത്തിന് വിധേയനായ ഡാനിഷ് അലി എംപിയെ ബി.എസ്‌പിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധമായ പ്രവർത്തനങ്ങളാണ് നടപടിക്ക് കാരണമെന്നാണ് സൂചന. അതേസമയം മായാവതിയുടെ അതൃപ്തിയാണ് ഡാനിഷ് അലിയെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചനകൾ.
'പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനുമെതിരായ പ്രവർത്തനങ്ങൾക്ക് താങ്കൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ താങ്കൾ പാർട്ടിക്കെതിരായ പ്രവർത്തനങ്ങൾ തുടരുകയാണ്.'-എന്നായിരുന്നു ബി.എസ്‌പി അറിയിച്ചത്.
വംശീയാധിക്ഷേപം നേരിട്ടതിനു ശേഷം ഡാനിഷ് അലി നിരവധി തവണ പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയ ശേഷവും ഒറ്റയാൾ പ്രതിഷേധം നടത്തി. ഇരയെ കുറ്റവാളിയാക്കി മാറ്റരുത് എന്നെഴുതിയ പ്ലക്കാർഡ് കഴുത്തിൽ തൂക്കുകയും ചെയ്തു.
ഡാനിഷ് അലിക്കെതിരായ വംശീയാധിക്ഷേപത്തിൽ ബിജെപി എംപി രമേശ് ബിധുരി ഖേദം പ്രകടിപ്പിച്ചിരുന്നു. ലോക്‌സഭ പ്രിവിലേജസ് കമ്മിറ്റി യോഗത്തിലായിരുന്നു രമേശ് ബിധുരിയുടെ ഖേദപ്രകടനം. ചന്ദ്രയാൻ 3ന്റെ വിജയവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 21ന് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബിജെപി നേതാവ് ഡാനിഷ് അലിക്കെതിരെ ഗുരുതരമായ വംശീയാധിക്ഷേപം നടത്തിയത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തുന്ന ഡാനിഷ് കോൺ്ഗ്രസിൽ അംഗത്വ എടുത്തേക്കുമെന്നും സൂചനകളുണട്.