- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിന്റെ പ്രായമായ മാതാപിതാക്കളെയും ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ്
ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും. തന്റെ രോഗാതുരരായ വൃദ്ധ മാതാപിതാക്കളെ വ്യാഴാഴ്ച ഡൽഹി പൊലീസ് ചോദ്യം ചെയ്യുമെന്ന് കെജ്രിവാൾ ഇന്നലെ എക്‌സിൽ കുറിച്ചിരുന്നു.
പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണെന്ന മറുപടിയാണ് ഡൽഹി പൊലീസ് നൽകുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി തീരുമാനിച്ചിട്ടില്ല.
मैं अपने माता-पिता और पत्नी के साथ पुलिस का इंतज़ार कर रहा हूँ। कल पुलिस ने फ़ोन करके मेरे माता-पिता से पूछताछ के लिए टाइम माँगा था। लेकिन वो आएंगे या नहीं - इसकी उन्होंने कोई जानकारी अभी नहीं दी। pic.twitter.com/38Yswozmoi
— Arvind Kejriwal (@ArvindKejriwal) May 23, 2024
അതേസമയം, ഇതു രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് എഎപിയുടെ തീരുമാനം. പ്രായമായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന് എഎപി ആരോപിച്ചു. ഇതേക്കുറിച്ചുള്ള സൂചനകൾ പുറത്തെത്തിയതോടെ കേജ്രിവാളിന്റെ വീട്ടിലേക്ക് എഎപി പ്രവർത്തകർ കൂട്ടമായെത്തുകയാണ്. മെയ് 25നാണ് ഡൽഹിയിലെ പോളിങ്.
കെജ്രിവാളിന്റെ മാതാപിതാക്കൾക്ക് 85നു മുകളിൽ പ്രായമുണ്ട്. ചികിത്സയ്ക്കുശേഷം അടുത്തിടെയാണ് അവർ വീട്ടിലേക്കു മടങ്ങിയെത്തിയത്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ വിരോധം മൂലം പ്രധാനമന്ത്രിയുടെ ഇടപെടലിലാണ് ഇവരെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിയതെന്നാണ് എഎപിയുടെ ആരോപണം.
വ്യാഴാഴ്ച ഡൽഹി പൊലീസ് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ എത്തില്ലെന്നാണ് സൂചന. വരും ദിവസങ്ങളിൽ കെജ്രിവാളിനെയും പൊലീസ് ചോദ്യം ചെയ്‌തേക്കും.
മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ട്?
മെയ് 13 ന്, കെജ്രിവാളിന്റെ വസതിയിൽ മുഖ്യമന്ത്രിയെ കാണാൻ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കളും, ഭാര്യ സുനിതയും പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു. അവരെ അഭിവാദ്യം ചെയ്ത ശേഷം താൻ സ്വീകരണ മുറിയിലേക്ക് മടങ്ങിയെന്നാണ് സ്വാതി പറയുന്നത്. ആ സമയത്താണ് കെജ്രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബിഭവ് കുമാർ സ്വാതിയെ ആക്രമിച്ചത്.