- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവിന്റെ കണിക പോലുമില്ലെന്ന് വാദിക്കുമ്പോഴും കോടതി ഉത്തരവ് പാലിക്കാതിരിക്കാനാവില്ല; മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന് ഇഡിക്ക് മുമ്പിൽ ഹാജരാകേണ്ടി വരും; ആറാം തവണ സമൻസ് അയച്ച് കേന്ദ്ര ഏജൻസി; അറസ്റ്റ് ഭയന്ന് എ എ പി
ന്യൂഡൽഹി: ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട മദ്യനയ അഴിമതി കേസിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആറാം തവണ ഇഡിയുടെ സമൻസ്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമൻസ്.
മുമ്പ് അയച്ച അഞ്ച് സമൻസും കെജ്രിവാൾ അവഗണിച്ചിരുന്നു. തുടർന്ന് കാര്യങ്ങൾ നിയമപോരാട്ടത്തിലേക്ക് നീങ്ങി. ഇതുവരെ ഹാജരാകാതിരുന്നത് എന്തുകൊണ്ടെന്ന് ആരാഞ്ഞ ഡൽഹി കോടതി ശനിയാഴ്ച ഹാജരാകാനാണ് കെജ്രിവാളിനോട് നിർദ്ദേശിച്ചിരുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്രിവാളിനെ ബിജെപി ഉന്നം വച്ചിരിക്കുകയാണെന്ന് എഎപി ആരോപിക്കുന്നു. സമൻസ് അനധികൃതമാണെന്ന് പാർട്ടി വാദിക്കുന്നു.
ഫെബ്രുവരി രണ്ടിനാണ് അഞ്ചാമത്തെ സമൻസ് കെജ്രിവാളിന് അയച്ചത്. ജനുവരി 31, ജനുവരി 19, ഡിസംബർ 21, നവംബർ 2 തീയതികളിലും ഇഡി സമൻസ് അയച്ചിരുന്നു. സമൻസ് അനധികൃതമാണെന്ന വാദത്തിനൊപ്പം, മധ്യപ്രദേശ് തിരഞ്ഞെടുപ്പ് അടക്കം നിരവധി കാരണങ്ങൾ ഇഡിക്ക് മുമ്പാകെ ഹാജരാകാതിരിക്കാൻ കെജ്രിവാൾ നിരത്തിയിരുന്നു.
കെജ്രിവാളിനെ ഏപ്രിലിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതുവരെ അദ്ദേഹം കേസിൽ പ്രതിയല്ല. സിബിഐ 56 ചോദ്യങ്ങൾ ചോദിച്ചെന്നും എല്ലാം വ്യാജമാണെന്നും തെളിവിന്റെ കണിക പോലുമില്ലെന്നുമാണ് കെജ്രിവാൾ അന്ന് പ്രതികരിച്ചത്. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും, സഞ്ജയ് സിങ് എംപിയെയും നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ