- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി സഖ്യം വിട്ട ക്ഷീണം തീർക്കാൻ എഐഎഡിഎംകെ; മുസ്‌ലിം തടവുകാരെ വിട്ടയക്കണമെന്ന് എടപ്പാടി പളനി സ്വാമി; ഗവർണർ അംഗീകരിച്ചാലുടൻ മോചിപ്പിക്കുമെന്ന് എം കെ സ്റ്റാലിൻ
ചെന്നൈ: ബിജെപി സഖ്യം വിട്ടതിന്റെ ക്ഷീണം തീർക്കാൻ ഒരുങ്ങി അണ്ണാ ഡി.എം.കെ. ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 25 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന മുസ്‌ലിം തടവുകാരെ വിട്ടയക്കണമെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയുടെ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ പിന്തുണച്ച് ഡിഎംകെയും രംഗത്തുവന്നു.
തമിഴ്‌നാട് നിയമസഭയിൽ ഇന്നലെ അവതരപ്പിച്ച അടിയന്തര പ്രമേയത്തിന് ഇന്ന് മറുപടി പറയവെയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുകൂല നിലപാട് സ്വീകരിച്ചത്. പ്രായവും ആരോഗ്യവും പരിഗണിച്ച് 36 മുസ്‌ലിം തടവുകാരെ മോചിപ്പിക്കണമെന്നാണ് അടിയന്തര പ്രമേയം അവതരിപ്പിച്ച എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടത്. ഗവർണറുടെ അംഗീകാരം ലഭിച്ച ഉടൻ തന്നെ മുസ്‌ലിം തടവുകാരെ മോചിപ്പിക്കുമെന്ന് സ്റ്റാലിൻ സഭയെ അറിയിച്ചു.
തടവുകാരെ മോചനം സംബന്ധിച്ച് വിരമിച്ച ജഡ്ജി അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയിരുന്നു. നടപടികൾ പുരോഗമിക്കുകയാണ്. വിഷയം ഗവർണറുടെ പരിഗണനയിലാണ്. അണ്ണാ ഡി.എം.കെ ഇപ്പോൽ പെട്ടെന്ന് മുസ്‌ലിം സ്‌നേഹം എവിടെ നിന്നു വന്നുവെന്ന് സ്റ്റാലിൻ പരിഹസത്തോടെ ചോദിച്ചു.
അണ്ണാ ഡി.എം.കെ കൊണ്ടു വന്ന അടിയന്തര പ്രമേയത്തെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ പിന്തുണച്ചു. ബിജെപി ബന്ധം അവസാനിപ്പിച്ച അണ്ണാ ഡി.എം.കെ മുസ്‌ലിം വോട്ട് ബാങ്കിൽ കടന്നു കയറാനുള്ള ശ്രമത്തിലാണ്. തടവുകാരുടെ മോചനം സബന്ധിച്ച അണ്ണാ ഡി.എം.കെയുടെ നീക്കത്തെ മുസ്‌ലിം രാഷ്ട്രീയ കക്ഷികളും സംഘടനകളും ഇന്നലെ പിന്തുണച്ചിരുന്നു. ഇതേതുടർന്ന് നിലപാടിൽ മാറ്റം വരുത്തി അടിയന്തര പ്രമേയത്തെ പിന്തുണക്കാൻ ഡി.എം.കെ തീരുമാനിച്ചത്.