- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉദ്ഘാടനത്തിന് ക്ഷണം ഞാനെന്ന വ്യക്തക്കല്ല ലഭിച്ചത്, മരിച്ചുപോയ അച്ഛനോടുള്ള ആദരം കൂടിയാണ്; എനിക്കെന്റെ പുത്രധർമ്മം നിർവഹിക്കണം; ഹൈക്കമാൻഡിനെ തള്ളി ഹിമാചൽ മന്ത്രി; അയോധ്യയിൽ പോകുമെന്ന് വീരഭദ്രസിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ്
ഷിംല: ജനുവരി 22-ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനചടങ്ങിൽ നേതാക്കൾ പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാട് തള്ളി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങ്. പുത്രധർമം പാലിക്കാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റേയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്ങിന്റേയും മകനായ വിക്രമാദിത്യ സിങ് രംഗത്തുവന്നത്. ഹൈക്കമാൻഡ് തീരുമാനം തള്ളിക്കൊണ്ടാണ് വിക്രമാദിത്യ രംഗത്തെത്തിയത്.
രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സുഖ്വിന്ദർ സിങ് സുഖു മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയാണ് വിക്രമാദിത്യ സിങ്. 'ഞാനെന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു. രാഷ്ട്രീയക്കാരനെന്ന നിലയിലല്ല, കടുത്ത രാമഭക്തനായ മരിച്ചുപോയ വീരഭദ്രസിങ്ങിന്റെ മകൻ എന്ന നിലയിലാണ് ഞാൻ അയോധ്യയിലേക്ക് പോകുന്നത്. അദ്ദേഹത്തിന്റെ മകനെന്ന നിലയിൽ എന്റെ ധാർമിക ഉത്തരവാദിത്തമാണത്. എനിക്കെങ്ങനെയാണ് പുത്രധർമം പാലിക്കാതിരിക്കാൻ കഴിയുക', വിക്രമാദിത്യ സിങ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
'ഉദ്ഘാടനത്തിന് ക്ഷണം ഞാനെന്ന വ്യക്തക്കല്ല ലഭിച്ചത്, മരിച്ചുപോയ അച്ഛനോടുള്ള ആദരം കൂടിയാണത്. അദ്ദേഹം രാമജന്മഭൂമി പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു. ആർ.എസ്.എസിന്റേയും വിശ്വഹിന്ദു പരിഷത്തിന്റേയും ബിജെപിയുടേയും ഹിന്ദു രാഷ്ട്ര പ്രത്യയശാസ്ത്രത്തെയും എതിർക്കുന്നു. അവരുടെ വിഭജനരാഷ്ട്രീയത്തിനും താൻ എതിരാണ്. കോൺഗ്രസ് പ്രത്യയശാസ്ത്രത്തോട് കൂറുള്ള, അച്ചടക്കമുള്ള പ്രവർത്തകനാണ്', അദ്ദേഹം വ്യക്തമാക്കി. അയോധ്യയിൽ പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എ.ഐ.സി.സി. നിലപാട് തള്ളി ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റും രംഗത്തെത്തി. ഹൈക്കമാൻഡിന്റെ തീരുമാനം തന്നെപ്പോലുള്ള നിരവധി പ്രവർത്തകരെ നിരാശരാക്കിയെന്ന് അംബരീഷ് ദെർ എക്സിൽ കുറിച്ചു. രാജ്യത്താകമാനമുള്ള നിരവധി ഭക്തരുടെ ആരാധനാദൈവമാണ് ശ്രീരാമൻ. അതിനാൽ അവുടെ വികാരവുമായി പുതുതായി നിർമ്മിക്കപ്പെട്ട രാമക്ഷേത്രം ചേർന്നുനിൽക്കുന്നു. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് കോൺഗ്രസിലെ ചിലയാളുകൾ വിട്ടുനിൽക്കണം. വിശ്വാസികളുടെ വികാരത്തെ മാനിക്കാൻ തയ്യാറാകണമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പത്രക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് ദെർ ആവശ്യപ്പെട്ടു.
അതേസമയം കോൺഗ്രസിന് രാമണ മാനോഭാവമെന്ന വിമർശനമാണ് ബിജെപി ഉയർത്തുന്നത്. ഇതിനെ ചെറുക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. കോൺഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണെന്നും സംസ്ഥാനങ്ങളിൽ പൂജകളിലോ ചടങ്ങുകളിലോ പാർട്ടി നേതാക്കൾ പങ്കുചേരുന്നത് എതിർക്കില്ല. അയോധ്യയിലെ ക്ഷേത്രത്തോട് എതിർപ്പില്ലെന്നും എഐസിസി നേതൃത്വം വിശദീകരിക്കുന്നു. ഇതിലൂടെ തന്നെ ബിജെപി പ്രചരണത്തെ നേരിടാനാണ് നീക്കം. സംസ്ഥാന തല നേതാക്കളെ പ്രതിഷ്ഠാ ചടങ്ങിന് പോകാൻ അനുവദിക്കുമെന്നും സൂചനയുണ്ട്. കേരളത്തിലെ വയനാടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിക്ക് തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് അയോധ്യ ചടങ്ങ് കോൺഗ്രസ് ബഹിഷ്‌കരിക്കുന്നതെന്നാണ് ബിജെപി പറഞ്ഞു വയ്ക്കുന്നത്.
അയോധ്യയിൽ ആർഎസ്എസ് പരിപാടിയെ ആണ് എതിർക്കുന്നതെന്നാണ് കോൺഗ്രസ് വിശദീകരണം. തങ്ങളെ പോലെ ചടങ്ങിനെ എതിർക്കുന്ന ശങ്കരാചാര്യന്മാരും ഹിന്ദു വിരുദ്ധരാണോയെന്ന് ചോദിച്ച എഐസിസി നേതാക്കൾ പാർട്ടിയിൽ പരസ്യ തർക്കം വേണ്ടെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ ഗുജറാത്തിലെ പാർട്ടി നേതാവ് അർജുൻ മോദ്വാഡിയ പാർട്ടി തീരുമാനം ചോദ്യം ചെയ്ത് പ്രസ്താവനയിറക്കി. ഇങ്ങനെ പല നേതാക്കളും അയോധ്യയിൽ ഇടഞ്ഞു നിൽക്കുകായണ്. ന്യൂനപക്ഷ പ്രീണനം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നാണ് അവരുടെ നിലപാട്.
പാർട്ടിയിൽ ദേശീയ തലത്തിൽ ഏറ്റവും സ്വാധീനമുള്ള രണ്ട് നേതാക്കൾ കെസി വേണുഗോപാലും ജയ്റാം രമേശുമാണ്. ഇവർ രണ്ട് പേരുടെയും നിലാപാടാണ് അയോധ്യ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. ഇത് പല പ്രമുഖ നേതാക്കളേയും ചൊടിപ്പിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസിന് ശങ്കരാചാര്യന്മാരുടെ നിലപാട് സഹായമായി. ശങ്കരാചാര്യന്മാർ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മോദി പ്രതിഷ്ഠ നടത്തുന്നതിനെ അടക്കം ശങ്കരാചാര്യന്മാർ ചോദ്യം ചെയ്തിരുന്നു. ഇതും കോൺഗ്രസ് ചർച്ചയാക്കും.
മറുനാടന് ഡെസ്ക്