- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിനെ പരിഹസിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയെ പ്രോ ടേം സ്പീക്കറാക്കാത്തതിൽ പ്രതിഷേധിച്ച കോൺഗ്രസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊടിക്കുന്നിലിനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ടാവണം കോൺഗ്രസ് പ്രതിഷേധം പ്രകടിപ്പിക്കേണ്ടതെന്ന് സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.
കെ സുരേന്ദ്രന്റെ കുറിപ്പ് ഇങ്ങനെ:
'കോൺഗ്രസ്സിലെ ഏറ്റവും സീനിയർ എം. പി, മിടുക്കൻ, സർവ്വോപരി ദളിത് സമുദായാംഗം പിന്നെ ഇന്ന് രാഹുലിന്റെയും പ്രിയങ്കയുടെയും നാളെ വാദ്രയുടേയും 'കുടുംബ' വീടായ കേരളത്തിൽ നിന്നുള്ള അംഗം. ഏത് നിലയ്ക്കുനോക്കിയാലും പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെയാണ്.
'രണ്ടു ദിവസത്തേക്കുള്ള പ്രോടെം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം ഇങ്ങനെയാണ് കോൺഗ്രസ് പാർട്ടി പ്രകടിപ്പിക്കേണ്ടത്. പ്രിയ സുഹൃത്തുകൊടിക്കുന്നിൽ സുരേഷിന് മുൻകൂറായി സർവമംഗളങ്ങളും നേരുന്നു.' കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.