- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉലകനായകനെ സിപിഎമ്മിൽ എത്തിക്കാൻ ചരടുവലിക്കുന്നത് പിണറായിയോ?
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ കൂടുതൽ ശക്തമാകുമോ? ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മക്കൾ നീതി മയ്യം പാർട്ടിയുടെ അടിയന്തര യോഗം വിളിച്ച് കമൽ ഹാസൻ പുതിയ ചർച്ച തുടരുകയാണ്. ചൊവ്വാഴ്ച ചെന്നൈയിലാണ് യോഗം. കമൽ ഹാസന്റെ പാർട്ടി ഡിഎംകെയിൽ ചേരുമെന്ന് അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്. നീതി മയ്യം പാർട്ടിക്ക് ഒറ്റയ്ക്ക് തമിഴ്നാട്ടിൽ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. അതിനിടെ കമൽ സിപിഎമ്മിൽ ചേരാനും സാധ്യത ഏറെയാണ്. ഉലകനായകനായ കമൽഹാസൻ വീണ്ടും രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് കാരണമായി മാറുകയാണെന്നതാണ് വസ്തുത.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിശക്തമായ സാന്നിധ്യം തമിഴ്നാട്ടിലുണ്ട്. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്ത് കൂടുതൽ സീറ്റ് ഉണ്ടാകണമെന്ന് ഡിഎംകെ ആഗ്രഹിക്കുന്നു. തമിഴ്നാട്ടിൽ എല്ലാ സീറ്റിലും ജയിക്കുകയാണ് ഡിഎംകെയുടെ ലക്ഷ്യം. കോയന്പത്തൂർ ഉൾപ്പെടെ മൂന്ന് ലോക്സഭ മണ്ഡലങ്ങളിൽ മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. കോയന്പത്തൂരിൽനിന്നു ജനവിധി തേടാൻ കമൽ ഹാസനും ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാനാണ് ശ്രമമെന്നാണ് സൂചന.
അതേസമയം സിപിഎമ്മിന്റെ സ്ഥാനാർത്ഥിയാണ് കഴിഞ്ഞ തവണ കോയന്പത്തൂരിൽ ജനവിധി തേടിയത്. ഇതുസംബന്ധിച്ച കാര്യത്തിൽ വ്യക്തത കിട്ടിയാൽ മാത്രമേ കമൽ ഹാസനു കോയന്പത്തൂരിൽ മത്സരിക്കാൻ സാധിക്കുകയുള്ളു. അത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. ഈ ഘടത്തിലാണ് പാട്ടിയുടെ അടിയന്തര യോഗം വിളിച്ചത്. സീറ്റ് സംബന്ധിച്ചും പാർട്ടി യോഗത്തിൽ ചർച്ചയുണ്ടാകും. സിനിമയിൽ കൂടതൽ ശ്രദ്ധ ചെലുത്താനും കമൽഹാസന് ആഗ്രഹമുണ്ട്. അതിന് വേണ്ടി കൂടിയാണ് കമൽ ചർച്ചകൾ പുതു തലത്തിലെത്തിക്കുന്നത്.
കോയമ്പത്തൂരിൽ നിയമസഭാ തിരിഞ്ഞെടുപ്പിൽ മത്സരിച്ച കമൽഹാസൻ തോറ്റിരുന്നു. സിപിഎമ്മുമായി അടുത്ത ബന്ധം കമൽഹാസനുണ്ട്. അതുകൊണ്ട് സിപിഎമ്മിന്റെ ഭാഗമായി കമൽ മാറുമെന്നും സൂചനയുണ്ട്. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കമൽഹാസന് അടുത്ത ബന്ധമാണ്. ഈ ബന്ധം ഉപയോഗിച്ച് കമലിനെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ കോയമ്പത്തൂരിൽ സ്ഥാനാർത്ഥിയാക്കാൻ സിപിഎം തയ്യാറാകുമെന്നും വിലയിരുത്തൽ വരുന്നുണ്ട്. ഇതെല്ലാം കമലിന്റെ പാർട്ടി യോഗത്തോടെ വ്യക്തത വരും.
കോയമ്പത്തൂരിൽ ബിജെപിയും അതിശക്തമായ മത്സരത്തിനാണ് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ നിർത്തി സീറ്റ നിലനിർത്താനാണ് സിപിഎം ആഗ്രഹിക്കുന്നത്. ദേശീയ തലത്തിൽ കമൽ ഹാസന്റെ മുഖം സിപിഎമ്മിന് പുതിയ പ്രതീക്ഷയുമാകും. ഈ സാഹചര്യത്തിലാണ് കോയമ്പത്തൂരിൽ ചർച്ചകളും വിലയിരുത്തലുകളുമെല്ലാം നിറയുന്നത്. ഏതായാലും സ്ഥിതി ഗതികൾ ബിജെപിയും വീക്ഷിക്കുന്നുണ്ട്.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന കമൽഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം നേരത്തെ രംഗത്തു വന്നിരുന്നു. കോയമ്പത്തൂരിൽ നിന്നു മത്സരിക്കാൻ തയാറാണെന്നായിരുന്നു നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ പറഞ്ഞത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരിൽ നിലവിൽ പിആർ നടരാജനാണ് എംപി. വിജയിച്ച മണ്ഡലങ്ങളിൽ ഇത്തവണയും തങ്ങൾ തന്നെ മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടകറി കെ ബാലകൃഷ്ണനാണ് പ്രതികരിച്ചത്.
ഡിഎംകെ മുന്നണിയുടെ ഭാഗമായാണ് തമിഴ്നാട്ടിൽ സിപിഎം മത്സരിക്കുന്നത്. കമൽഹാസനും ഡിഎംകെ മുന്നണിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കോയമ്പത്തൂർ സീറ്റിനായുള്ള അവകാശവാദങ്ങൾ. 'കമൽഹാസന് മാത്രമല്ല, പലർക്കും താത്പര്യം കാണും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധുരയും കോയമ്പത്തൂരും ഞങ്ങൾക്ക് തന്നതാണ്. വിജയിച്ച മണ്ഡലങ്ങളിൽ തന്നെ ഞങ്ങൾ ഇത്തവണയും മത്സരിക്കും. അതിൽ എങ്ങനെയാണ് മാറ്റം വരുത്തുക?' സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ഇങ്ങനെയാണ്.