- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്ന നേതാവ് കമൽനാഥും മകനും ബിജെപിയിലേക്കെന്ന് സൂചന
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ദേശീയ രാഷ്ട്രീയത്തിൽ ശക്തം. ബിജെപി നേതൃത്വവുമായി കമൽനാഥ് ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള അദ്ദേഹം പാർട്ടി വിട്ടാൽ കോൺഗ്രസിനു സംസ്ഥാനത്തു കനത്ത തിരിച്ചടിയാകും. മാധ്യപ്രദേശിൽ തന്റെ അടുപ്പക്കാരെ തഴഞ്ഞ് രാഹുൽ ഗാന്ധി ബ്രിഗേഡിൽ പെട്ടവരെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തും കക്ഷി നേതാവ് സ്ഥാനത്തും നിയോഗിച്ചതിലും കമൽനാഥ് അതൃപ്തനായിരുന്നു.
കമൽനാഥിനു രാജ്യസഭാ സീറ്റും മകൻ നകുൽ നാഥിനു ലോക്സഭാ സീറ്റും ബിജെപി വാഗ്ദാനം ചെയ്തെന്നാണു വിവരം. അന്തിമ തീരുമാനമെടുക്കുന്നതിനു 13നു കോൺഗ്രസ് എംഎൽഎമാരെ കമൽനാഥ് അത്താഴ വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു കമൽനാഥ് സോണിയഗാന്ധിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭാ സീറ്റ് നൽകാൻ ഹൈക്കമാൻഡിനു താൽപര്യമില്ലെന്നാണു സൂചന. ഇതോടെയാണ് പാർട്ടി മാറാനുള്ള നീക്കം അദ്ദേഹം ആരംഭിച്ചത്.
ചിന്ദ് വാരയിൽ കമൽനാഥിന്റെ മകൻ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമൽനാഥിന്റെയടക്കം പാർട്ടി പ്രവേശനം കൂടിക്കാഴ്ചയിൽ വിഷയമായെന്നാണു സൂചന.
രാജ്യസഭാ എംപി വിവേക് തൻഖയും ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹമുണ്ട്. മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ കമൽനാഥിനെ ബിജെപിയിലേക്ക് ക്ഷണിച്ചു രംഗത്തെത്തിയത് ചർച്ചകളുടെ ആക്കം കൂട്ടിയിട്ടുണ്ട്. അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി കമൽനാഥ് ഈ മാസം 13 ന് കോൺഗ്രസ് എംഎൽഎമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരുമായി കോൺഗ്രസ് നേതാക്കളുടെ പാർട്ടി പ്രവേശനം ചർച്ച ചെയ്തുവെന്നാണ് വിവരം. മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ കമൽനാഥിനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഗാന്ധി കുടുംബവുമായി ഏറെ ബന്ധമുള്ള കമൽനാഥ് ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബിജെപിയിലേക്ക് കളം മാറുന്നത് കോൺഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരിക്കും സമ്മാനിക്കുക. അതേസമയം കമൽനാഥിനെ ബിജെപി സ്വീകരിക്കാനുള്ള തീരുമാനത്തിൽ മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണവും ഉറ്റുനോക്കപ്പെടുന്നുണ്ട്. കമൽനാഥുമായുള്ള തർക്കത്തെ തുടർന്നായിരുന്നു സിന്ധ്യ നേരത്തേ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ എത്തിയത്.
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിട്ടു നയിച്ചത് കമൽനാഥായിരുന്നു. ഹിന്ദുത്വയിൽ ഊന്നിയ പ്രചരണങ്ങളായിരുന്നു കമൽനാഥ് പ്രചരണത്തിനായി നയിച്ചതും. കോൺഗ്രസും ബിജെപിയും തമ്മിൽ അജണ്ടയിലും വാഗ്ദാനങ്ങളിലും പ്രകടമായ ഒരു വ്യത്യാസമില്ലാതായ മധ്യപ്രദേശിൽ ഹിന്ദുത്വ അജണ്ടയിലും സൗജന്യ വാഗ്ദാനങ്ങളിലും മുന്നിൽ നിന്ന ബിജെപി ഫലം തൂത്തുവാരി.
സൗജന്യങ്ങൾ കൊണ്ട് കമൽനാഥ് ഭരണം പിടിക്കുമെന്ന് കരുതിയേടത്ത് ഭരണത്തിന്റെ അവസാന നാളുകളിൽ പ്രഖ്യാപിച്ച സൗജന്യങ്ങൾ കൊണ്ട് ശിവരാജ് അവരെ തോൽപിച്ചു. ബിജെപിയെ നേരിടാൻ ആർ.എസ്.എസുകാരെ പോലും രംഗത്തിറക്കിയ കമൽനാഥ് അവരുടെ ഭിന്നിപ്പിക്കൽ തന്ത്രം തിരിച്ചു പയറ്റുന്നത് തിരിച്ചടി നൽകാനാണെന്ന് ന്യായീകരിച്ചു. ഇതെല്ലാം തെരഞ്ഞെടുപ്പു വേദിയിൽ തിരിച്ചടിയായി മാറുകയായിരുന്നു.