- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാൾ ഉടൻ പുറത്തെത്തുമോ?
ന്യൂഡൽഹി: വിവാദ ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽ അടയ്ക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചർച്ചയാക്കുക കേസിൽ അറസ്റ്റിലായിരിക്കുന്ന ബിആർഎസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയുടെ മൊഴി. ആം ആദ്മി പാർട്ടി നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്ന കവിതയുടെ മൊഴി കെജ്രിവാളിനെതിരെ ആയുധമാക്കും.
കവിത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും മുതിർന്ന എഎപി നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. മദ്യനയം തങ്ങൾക്ക് അനുകൂലമാകുന്നതിന് 100 കോടി രൂപ കൈമാറിയതായും ഇഡി വെളിപ്പെടുത്തി. 'അഴിമതിയും ഗൂഢാലോചനയും' വഴി മൊത്തക്കച്ചവടക്കാരിൽ നിന്ന് അനധികൃത ഫണ്ടുകൾ എഎപിക്ക് വേണ്ടി സൃഷ്ടിച്ചതായും ഇഡി ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവിതയെ എൻഫോഴ്‌സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലുള്ള വസതിയിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 23 വരെ കവിത ഇഡി കസ്റ്റഡിയിൽ തന്നെ തുടരും.
കവിത ആംആദ്മി നേതാക്കൾക്ക് നൂറ് കോടി നൽകിയെന്ന് ഇഡി നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. ഇന്നത്തെ ചോദ്യംചെയ്യലിന് ശേഷമാണ് ഇഡി ഇക്കാര്യം അറിയിച്ചത്. മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാൻ അരവിന്ദ് കേജ്രിവാളുമായും സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കെജ്രിവാളിന്റെ ഡൽഹിയിലെ വീട്ടിൽ കവിത എത്തിയിരുന്നു. ഇതിനൊപ്പം ഹോട്ടലുകളിലും പലവിധത്തിലുള്ള ചർച്ച നടന്നെന്ന് കേന്ദ്ര ഏജൻസി പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാകും കെജ്രിവാളിനെതിരെ കോടതിയിൽ ഇഡി നിലപാട് എടുക്കുക.
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കേും. ഇന്നലെ ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇഡി കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇഡി ഓഫീസിലേക്കാണ് കെജ്രിവാളിനെ എത്തിച്ചത്. കേസിൽ ഇന്നലെ രാത്രി തന്നെ അടിയന്തരവാദം കേൾക്കണമെന്ന ആംആദ്മിയുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.
കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും, കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇഡിയും അറിയിച്ചിട്ടുണ്ട്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഒൻപത് തവണ സമൻസ് അയച്ചിട്ടും കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരിക്കും ഇഡി കെജ്രിവാളിന്റെ കസ്റ്റഡി ആവശ്യപ്പെടുന്നത്.
2021-22 വർഷത്തിൽ മദ്യ നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപ്പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതായിരുന്നു നിയമം. എന്നാൽ ലഫ്.ഗവർണറായ വി.കെ.സക്‌സേനയുടെ ശുപാർശയെ തുടർന്നാണ് അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തുന്നത്.
മദ്യനയത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സിബിഐ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. മദ്യനയം രൂപീകരിച്ചപ്പോൾ ക്രമക്കേടുകൾ നടന്നുവെന്നും, ലൈസൻസ് ഉടമകൾക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകിയെന്നുമാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ആപ്പ് നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംഭവം വിവാദമായതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈയിൽ മദ്യനയം പിൻവലിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള അഴിമതികൾ ഇഡി കണ്ടെത്തിയുരുന്നു. 2021-22 ലെ ഡൽഹി മദ്യനയ അഴിമതി കേസിലെ ദക്ഷിണേന്ത്യൻ ലോബിയുമായി കവിതയ്ക്ക് ബന്ധമുണ്ടെന്നും ഇഡി വ്യക്തമാക്കി. മദ്യനയക്കേസിൽ കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അതിനുപുറമെ, മനീഷ് സിസോദിയ, സഞ്ജയ് സിങ്ങ്, സഞ്ജയ് സിങ്, വിജയ് നായർ എന്നിവർ അറസ്റ്റിലായിരുന്നു.