- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹസാരെയുടെ പിന്തുണ പഴയ ശിഷ്യനി
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി ഗാന്ധിയൻ അണ്ണാ ഹസാരെ. താനും കെജ്രിവാളും മദ്യത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തിയവർ ആയിരുന്നെന്നും എന്നാൽ കെജ്രിവാൾ പിന്നീട് മദ്യത്തിനായി പ്രത്യേക നയം കൊണ്ടുവന്നെന്നും ഹസാരെ പരിഹസിച്ചു. ഇത് തന്നെ ഏറെ വിഷമത്തിലാക്കിയതായും സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്രിവാൾ ഇപ്പോൾ അനുഭവിക്കുന്നതെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.
അണ്ണാ ഹസാരെയുടെ അനുയായി ആയിരുന്നു കെജ്രിവാൾ. യുപിഎ ഭരണകാലത്തു നടന്ന അഴിമതിക്കെതിരായ പ്രക്ഷോഭം നയിക്കാൻ ഇരുവരും ചേർന്നാണ് നേതൃത്വം നൽകിയത്. ആം ആദ്മി രൂപീകരിക്കാനുള്ള കെജ്രിവാളിന്റെ നീക്കത്തെ ഹസാരെ ശക്തമായി എതിർത്തിരുന്നു. പിന്നീട് ഇരുവരും അകന്നു. ഹസാരയെ ഉപയോഗിച്ചാണ് കെജ്രിവാൾ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി മാറിയത്. ആംആദ്മി പാർട്ടി രൂപീകരണത്തേയും ഹസാരെ എതിർത്തിരുന്നു. തുടർച്ചയായ വിമർശനവും കെജ്രിവാളിനെതിരെ ഹസാര ഉയർത്തുന്നത് പതിവാണ്.
"മദ്യത്തിനെതിരെ ശബ്ദമുയർത്തിയ അരവിന്ദ് കെജ്രിവാൾ ഇപ്പോൾ മദ്യനയങ്ങൾ ഉണ്ടാക്കുന്നതിൽ ഞാൻ വളരെ അസ്വസ്ഥനാണ്. സ്വന്തം ചെയ്തികൾ കൊണ്ടാണ് അദ്ദേഹത്തിന്റെ അറസ്റ്റ്," ഹസാരെ അഹമ്മദ്നഗറിൽ പറഞ്ഞു. ഡൽഹി സർക്കാരിന്റെ മദ്യനയത്തെ നേരത്തെയും അണ്ണാ ഹസാരെ വിമർശിച്ചിരുന്നു.
മദ്യത്തേപ്പോലെ അധികാരവും മത്തുപിടിപ്പിക്കുമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിനെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞത്. ശക്തമായ ലോക്പാലോ അഴിമതി വിരുദ്ധ നിയമങ്ങളോ കൊണ്ടുവരുന്നതിന് പകരം ജനങ്ങൾക്കെതിരേ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരേയുള്ള നയമാണ് കെജ്രിവാൾ നടപ്പാക്കിയത്.
ഡൽഹിയിലെ എല്ലാ കോണുകളിലും മദ്യശാലകൾ തുറക്കുകയാണെന്നും എഎപി പ്രവർത്തകർ പണവും അധികാരവും കൈക്കലാക്കാനുള്ള പരക്കം പാച്ചിലിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മഹത്തായ സന്നദ്ധപ്രവർത്തനങ്ങളുടെ ഫലമായുണ്ടായ ഒരു പാർട്ടിക്ക് ചേർന്ന കാര്യങ്ങളല്ല എഎപിയിൽ നടക്കുന്നതെന്നും ഹസാരെ അന്ന് പറഞ്ഞിരുന്നു.