- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധികാരത്തിൽ വന്നാൽ ജാതി സെൻസസ്; 500 രൂപയ്ക്ക് പാചക വാതകം; 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി; സ്ത്രീകൾക്ക് പ്രതിമാസം ബാങ്ക് അക്കൗണ്ടിൽ 1500 രൂപ; സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി; കർണാടക മോഡലിൽ മധ്യപ്രദേശിലും വാഗ്ദാന പെരുമഴയുമായി കോൺഗ്രസ്
ഭോപ്പാൽ: മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിനായി ഉശിരോടെ തയ്യാറെടുക്കുകയാണ് രാഷ്ട്രീയ കക്ഷികൾ. കോൺഗ്രസ്, കർണാടക മോഡലിൽ വോട്ടർമാരെ ആകർഷിക്കുന്ന വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചു. പാചക വാതകത്തിന്റെ വില സിലിണ്ടറിന് 500 രൂപയായി കുറയ്ക്കും, 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി, സ്ത്രീകൾക്ക് പ്രതിമാസം ബാങ്ക് അക്കൗണ്ടിൽ 1500 രൂപ തുടങ്ങിയ വാഗ്ദാനങ്ങൾ പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ മുന്നോട്ടുവച്ചു. അധികാരത്തിൽ വന്നാൽ, കോൺഗ്രസ് ജാതി സെൻസസും നടത്തും, ഖാർഗെ പറഞ്ഞു.
തങ്ങളുടെ പ്രവർത്തക സമിതിയിൽ ഇപ്പോൾ ആറ് പിന്നോക്ക വിഭാഗക്കാരുണ്ടെന്നും സാഗറിൽ നടന്ന പൊതുജനറാലിയിൽ ഖാർഗെ പറഞ്ഞു. ഈ വർഷാവസാനമാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ്.
രാഹുൽ ഗാന്ധിയുടെ ശുപാർശയിൽ അനുവദിച്ച ബുന്ദേൽഖണ്ഡ് പദ്ധതി ഇതുവരെ ശിവ് രാജ് സിങ് ചൗഹാൻ സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി. മധ്യപ്രദേശിൽ നിലവിലുള്ള ബിജെപി സർക്കാർ അനധികൃത സർക്കാരാണ്. ബിജെപി കോൺഗ്രസ് എംഎൽഎമാരെ കവർന്നെടുത്തു. ' ആശയങ്ങളിൽ അടിയുറച്ച സർക്കാരാണ് തങ്ങളുടേതെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ, ഇഡിയെ കൊണ്ട് ഭീഷണിപ്പെടുത്തി ഉണ്ടാക്കിയെടുത്ത സർക്കാരാണിത്. കർണാടകത്തിലും, മണിപ്പൂരിലും സമാനസംഭവം അരങ്ങേറി. ബിജെപി തിരഞ്ഞെടുക്കപ്പെടാത്തിടത്തെല്ലാം, അവർ സർക്കാരുകളെ അട്ടിമറിക്കും', ഖാർഗെ പറഞ്ഞു.
സന്ന്യാസിവര്യന്മാരെ മോദി തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ ഓർക്കാറുള്ളുവെന്നും ഖാർഗെ പരിഹസിച്ചു. കഴിഞ്ഞ മാസം 100 കോടിയുടെ മുതൽമുടക്കുള്ള സന്ത് രവിദാസിന്റെ ക്ഷേത്രത്തിന് മോദി സാഗറിൽ തറക്കല്ലിട്ടു. എന്നാൽ, ഡൽഹിയിൽ അതുപൊളിച്ചു', ഖാർഗെ പറഞ്ഞു.
ബുന്ദേൽഖണ്ഡിൽ ആറ് നിയമസഭാ സീറ്റാണുള്ളത്. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലങ്ങൾ. 2018 ലെ തിരഞ്ഞെടുപ്പിൽ, ബിജെപി അതിൽ അഞ്ചിൽ വിജയിച്ചു. കോൺഗ്രസ് ഒന്നിലും, മേഖലയിൽ ആകെ 26 നിയമസഭാ സീറ്റുണ്ട്. ഇതിൽ ബിജെപി 15 ഉം കോൺഗ്രസ് 9 ഉം നേടി. എസ്‌പിയും, ബിഎസ്‌പിയും ഓരോന്നും സ്വന്തമാക്കി.




