- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി കിട്ടാൻ സാധ്യത; പ്രതിപക്ഷത്തെ പിളർത്തി മേൽക്കൈ നേടിയെങ്കിലും എൻഡിഎയുടെ സീറ്റുകൾ കുറയും; ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം
മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തെ പിളർത്തി ബിജെപി സ്കോർ ചെയ്തിരിക്കുന്ന സമയമാണ്. എൻസിപിയെയും, ശിവസേനയെയും പിളർത്തി ദുർബലമാക്കിയിരിക്കുകയാണ്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ, എൻഡിഎയുടെ സീറ്റെണ്ണം കുറയുമെന്നാണ് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേയിൽ പറയുന്നത്.
2019 ൽ 48 സീറ്റ് നേടിയ എൻഡിഎ ഇത്തവണ 22 സീറ്റിൽ ഒതുങ്ങും. അതേസമയം, പ്രതിപക്ഷ സഖ്യമായ ഇന്ത്യ 2019 ലെ 20 ൽ നിന്ന് 26 ആയി സീറ്റെണ്ണം കൂട്ടും.
ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും, ശരദ് പവാറിന്റെ എൻസിപിക്കും ഒപ്പം മത്സരിക്കുന്ന കോൺഗ്രസിന് 12 സീറ്റ് കിട്ടിയേക്കും. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും പവാറിന്റെ എൻസിപി ശരദ്ചന്ദ്ര വപവാറിനുമായി സംയുക്തമായി 14 കിട്ടിയേക്കും.
ഇന്ത്യ സഖ്യത്തിന് 45 ശതമാനം വോട്ടുവിഹിതം കിട്ടുമ്പോൾ എൻഡിഎക്ക് 40 ശതമാനമാണ് കിട്ടുക. കഴിഞ്ഞ തവണ 16 ശതമാനം വോട്ടുമായി ഒരുസീറ്റാണ് കോൺഗ്രസ് നേടിയത്.
സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലത്തിലും സർവേ നടത്തിയിരുന്നു. 35,801 പേരിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ് മൂഡ് ഓഫ് ദി നേഷൻസ് ഫെബ്രുവരി 2024 പതിപ്പ്. 2023 ഡിസംബർ 15നും 2024 ജനുവരി 28നും ഇടയിലാണ് സർവേ നടന്നത്. അതിനാൽ കഴിഞ്ഞ കുറച്ച് നാളുകളിൽ ഉണ്ടായ സംഭവവികാസങ്ങൾ കണക്കിലെടുക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ