- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ചോർന്നത് ഗുരുതര ചട്ടലംഘനം; ഉള്ളടക്കം പുറത്തുവിട്ടത് അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനൽ; ചട്ടലംഘനം ആരോപിച്ചു സ്പീക്കർക്ക് കത്തയച്ചു മഹുവ മൊയ്ത്ര; മഹുവ രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയെന്ന് അഭിഷേക് ബാനർജി
കൊൽക്കത്ത: തനിക്കെിതിരെ നടപടിക്ക് നിർദേശിച്ച ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്കെതിരെ തൃണമൂൽ കോൺഗ്രസ് എം പി മുഹുവ മോയിത്ര. എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ചട്ടലംഘനം നടന്നെന്ന് ആരോപിച്ച് മഹുവ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കട്ടി ലോക്സഭാ സ്പീക്കർക്ക് കത്തയച്ചു. എത്തിക്സ് കമ്മിറ്റിയിൽ റിപ്പോർട്ട് പരിഗണിക്കുന്നതിന് മുമ്പ് അതിന്റെ വിവരങ്ങൾ അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനലിന് ലഭിച്ചു.
അദാനിക്ക് കീഴിലുള്ള മാധ്യമ സ്ഥാപനത്തിന് റിപ്പോർട്ട് ലഭിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണിതെന്നും മഹുവ മൊയ്ത്ര കത്തിൽ ആരോപിച്ചു. എത്തിക്സ് കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കഴിഞ്ഞ ദിവസം എൻ.ഡി.ടി.വി പ്രസിദ്ധീകരിച്ചിരുന്നു. ഇത് മനപ്പൂർവം ചോർത്തിയതാണെന്നാണ് മഹുവ പറയുന്നത്.
പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ കോഴ വാങ്ങിയെന്നാണ് മഹുവ മൊയ്ത്രക്കെതിരായ ആരോപണം. ഇന്ന് വൈകീട്ടുള്ള പാർലമെന്റ് എത്തിക്സ് കമ്മിറ്റി യോഗത്തിലാണ് മഹുവക്കെതിരായ നടപടി തീരുമാനിക്കുക. മഹുവയെ അയോഗ്യയാക്കാൻ ശിപാർശ ചെയ്യുമെന്ന സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
അതിനിടെ ചോദ്യത്തിന് കോഴ ആരോപണത്തിൽ മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന ശുപാർശയുമായി പാർലമെന്റ് എത്തിക്സ് കമ്മിറ്റി. ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള പണമിടപാട് സർക്കാർ ഏജൻസികൾ അന്വേഷിക്കണമെന്നും അഞ്ഞൂറ് പേജുള്ള റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. മഹുവ മൊയ്ത്രയെ പൂട്ടാൻ തന്നെയാണ് എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം. എംപിയായി ഇനി ഒരു നിമിഷം പോലും ലോക്‌സഭയിലിരിക്കാൻ മഹുവ യോഗ്യയല്ലെന്നാണ് ബിജെപിക്ക് ഭൂരിപക്ഷമുള്ള എത്തിക്‌സ് കമ്മിറ്റിയുടെ നിലപാട്. ഹീനവും കുറ്റകരവുമാണ് മഹുവയുടെ ചെയ്തികൾ. അതുകൊണ്ട് തന്നെ കടുത്ത ശിക്ഷക്ക് യോഗ്യയുമാണ്. സമിതിയിലെ ബിജെപി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
അതേസമയം പാർലമെന്റിലെ ചോദ്യക്കോഴ്ച വിവാദത്തിൽ മഹുവ മൊയ്ത്ര എംപിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. രാഷ്ട്രീയക്കളികളുടെ ഇരയാണ് മഹുവ മൊയ്ത്രയെന്ന് പറഞ്ഞ അഭിഷേക് അവർ ഒരു തീപ്പൊരി നേതാവാണെന്നും എങ്ങനെ പോരാടണമെന്ന് അവർക്കറിയാമെന്നും വ്യക്തമാക്കി.
''ബിജെപി തൃണമൂൽ കോൺഗ്രസിനെ വേട്ടയാടുകയാണ്. കേന്ദ്രസർക്കാരിന്റെ നീക്കവും എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടും വായിച്ചാൽ ആർക്കുമത് മനസിലാകും. മഹുവക്കെതിരെ അന്വേഷണമുണ്ടാകുമെന്നാണ് അവർ പറയുന്നത്. നിങ്ങൾക്ക് മഹുവക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ലെങ്കിൽ അവിടെ അന്വേഷണം വരുന്നു. മഹുവക്ക് സ്വന്തംനിലക്ക് തന്നെ പൊരുതാനുള്ള കഴിവുണ്ട്. നാലുവർഷമായി അവരുടെ ബിജെപിയുടെ പ്രതികാരത്തിന്റെ ഇരയാണ് ഞാനും. അതാണ് അവരുടെ സ്റ്റാൻഡേർഡ്.''-അഭിഷേക് ബാനർജി പറഞ്ഞു.
മഹുവക്കെതിരായ ആരോപണത്തിൽ ആദ്യമായാണ് അഭിഷേക് ബാനർജി പ്രതികരിക്കുന്നത്. ആരോപണമുയർന്നപ്പോൾ തൃണമൂൽ നേതാക്കളാരും പ്രതികരിച്ചിരുന്നില്ല. കേന്ദ്രസർക്കാർ സിബിഐയേയും ഇ.ഡിയെയും രാഷ്ട്രീയ എതിരാളികൾക്കെതിരായ ആയുധമാക്കി മാറ്റിയെന്ന് മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. പാർലമെന്റ് തലത്തിലുള്ള അന്വേഷണം പൂർത്തിയായ ഉടൻ മഹുവക്കെതിരായ ആരോപണത്തിൽ നടപടി സ്വീകരിക്കുമെന്നാണ് കഴിഞ്ഞ മാസം തൃണമൂൽ കോൺഗ്രസ് നേതാവ് ദെരീക് ഒബ്രിയൻ പ്രതികരിച്ചത്.
പ്രധാനമന്ത്രിക്കും ബിസിനസ് എതിരാളികളായ അദാനി ഗ്രൂപ്പിനും എതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. വ്യവസായിയുമായി മഹുവ പാർലമെന്റ് ലോഗിൻ വിവരങ്ങൾ പങ്കുവെച്ചതിന്റെ തെളിവുകളും ദുബെ ഹാജരാക്കിയിരുന്നു.
ദർശനും ഇക്കാര്യം സമ്മതിച്ചിരുന്നു. ലോഗിൻ വിവരങ്ങൾ ദർശന് കൈമാറിയത് സമ്മതിച്ച മഹുവ കോടികൾ പ്രതിഫലമായി കൈപ്പറ്റിയിട്ടില്ലെന്നും ചില സമ്മാനങ്ങൾ മാത്രമാണ് സ്വീകരിച്ചതെന്നും മറുപടി നൽകുകയുണ്ടായി. ദർശൻ ദുബൈയിൽ നിന്നാണ് മഹുവയുടെ ലോഗിൻ ഐ.ഡി ഒന്നിലേറെ തവണ ഉപയോഗിച്ചത്. അതേസമയം, ലോഗിൻ വിവരങ്ങൾ പങ്കുവെക്കാൻ യാതൊരു നിയന്ത്രണവുമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ എത്തിക്‌സ് കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. അങ്ങനെ നിയമമുണ്ടെങ്കിൽ എംപിമാരുമായി ഇക്കാര്യം പങ്കുവെക്കണമെന്നും കത്തിൽ അവർ ആവശ്യപ്പെട്ടിരുന്നു.