- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ വിവാദത്തിന് തിരികൊളുത്തി മണിശങ്കർ അയ്യർ
ന്യൂഡൽഹി: വാക്കുകൾ കൊണ്ട് വിവാദങ്ങൾ സൃഷ്ടിക്കുന്ന വ്യക്തിയാണ് മണിശങ്കർ അയ്യർ. അയ്യരുടെ പല പരാമർശങ്ങളും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോൾ അദ്ദേഹം നടത്തിയ മറ്റൊരു പരാമർശനമാണ് വിവാദത്തിന് ഇടയാക്കുന്നത്. ഇന്ത്യ-ചൈന യുദ്ധത്തെ കുറിച്ചുള്ള പരാമർശങ്ങളിലൂടെയാണ് അദ്ദേഹം വിവാദത്തിന് തിരികൊളുത്തിയത്.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ 'ചൈന ഇന്ത്യയെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു' എന്ന മണിശങ്കർ അയ്യരുടെ പരാമർശമാണ് ഇപ്പോൾ വിവാദമായത്. കല്ലോൽ ഭട്ടാചർജി എഴുതിയ 'നെഹ്റുസ് ഫസ്റ്റ് റിക്രൂട്ട്സ്: ദ ഡിപ്ലോമാറ്റ്സ് ഹൂ ബിൽറ്റ് ഇൻഡിപെൻഡന്റ് ഇന്ത്യാസ് ഫോറിൻ പോളിസി' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിവാദ പരാമർശം.
'1962 ഒക്ടോബറിൽ ചൈനക്കാർ ഇന്ത്യയെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു' എന്നാണ് ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മണിശങ്കർ അയ്യർ പറഞ്ഞത്. ഇന്ത്യൻ ഫോറിൻ സർവീസിന് പരീക്ഷയെഴുതിയ കാലത്തെ ഓർമകളാണ് മണിശങ്കർ വാർത്താസമ്മേളനത്തിൽ പങ്കുവെച്ചത്.
'1962 ഒക്ടോബറിനും നവംബറിനുമിടയിലാണ് ഇന്ത്യ-ചൈന യുദ്ധം നടന്നത്. ചൈനീസ് സൈന്യം 'മാക്‌മോഹൻ രേഖ' കടന്ന് ആക്രമിക്കുകയും ഇന്ത്യയുടേതായ അക്‌സായി ചിൻ പ്രദേശം പിടിച്ചെടുക്കുകയും ചെയ്തു. തവാങ് വീണ ദിവസം, ലണ്ടനിൽ ഫോറിൻ സർവീസ് പരീക്ഷകൾ ആരംഭിച്ചു. അത് കഴിഞ്ഞപ്പോൾ... ഞാൻ രാഷ്ട്രീയത്തിൽ തൽപരനായിരുന്നു. പത്രങ്ങൾ തന്നെ കുറിച്ച് കടുത്ത ഇടതുപക്ഷക്കാരനെന്നും കമ്യൂണിസ്റ്റ് എന്നും പരാമർശിക്കാറുണ്ടായിരുന്നു. താൻ ഫോറിൻ സർവീസ് പരീക്ഷയിൽ വിജയിച്ചെങ്കിലും അഡ്‌മിഷൻ ലെറ്റർ ലഭിച്ചില്ല. അഡ്‌മിഷൻ ലെറ്റർ കിട്ടാത്ത വിഷയം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതി.
എല്ലാ സർവീസുകളിൽ നിന്നും നിങ്ങളെ നിരസിക്കുവെന്ന് അറിയിക്കുന്നതിൽ ഖേദിക്കുന്നു' എന്ന ടെലിഗ്രാം സന്ദേശമാണ് മറുപടിയായി ലഭിച്ചത്. ഇത് എന്താണെന്ന് എനിക്ക് പെട്ടെന്ന് മനസിലായി... വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട വിവരങ്ങൾ ഇന്റലിജൻസ് ബ്യൂറോക്ക് ഉണ്ടായിരുന്നു. സർവകലാശാലകൾ... ഇതിനെ യെല്ലോ റാറ്റ്‌സ് എന്ന് വിളിക്കുന്നു... ഞാൻ ഒരു കമ്യൂണിസ്റ്റായതിനാൽ ചൈനക്കാർക്ക് വേണ്ടി പണം സ്വരൂപിക്കും. ചൈനക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിനാൽ എങ്ങനെ ജീവിക്കാനായി പണം സ്വരൂപിക്കുമെന്ന നിഗമനത്തിൽ അവരെത്തി. എന്നെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ഇന്ത്യയിലേക്ക് തിരികെവിട്ടു' -മണിങ്കർ അയ്യർ വിവരിച്ചു.
മുമ്പും മണിശങ്കർ അയ്യരുടെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. പാക്കിസ്ഥാനെക്കുറിച്ചുള്ള മണിശങ്കർ അയ്യറുടെ പരാമർശം തെരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ വിവാദമായി. പരമാധികാര രാഷ്ട്രമായ പാക്കിസ്ഥാനെ ഇന്ത്യ ബഹുമാനിക്കണമെന്നും അണുബോംബ് കൈവശമുള്ള അവരുമായി സംഭാഷണത്തിലേർപ്പെടണമെന്നും അയ്യർ പറയുന്ന പഴയ വിഡിയോയാണ് പുറത്തുവന്നത്.
'ആറ്റംബോംബ് കൈവശം വെച്ചിരിക്കുന്ന പാക്കിസ്ഥാനെ ഇന്ത്യ ബഹുമാനിക്കണം. നമ്മൾ അവർക്ക് ബഹുമാനം നൽകിയില്ലെങ്കിൽ, അവർ ഇന്ത്യക്കെതിരെ ആറ്റംബോംബ് പ്രയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. ഭ്രാന്തനായ ഒരാൾ അവിടെ അധികാരത്തിലെത്തി അണുബോംബ് പ്രയോഗിച്ചാൽ ആഘാതം ഗുരുതരമായിരിക്കും.' -ഇങ്ങനെയാണ് അയ്യർ വിഡിയോയിൽ പറയുന്നത്.