- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരിലെ തീയണയ്ക്കണം: ആർഎസ്എസ്
നാഗ്പൂർ: മണിപ്പൂർ സംഘർഷത്തിന് അടിയന്തര പരിഹാരം തേടണമെന്ന് ആർഎസ്എസ്. നാഗ്പൂരിലെ സമ്മേളനത്തിൽ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്താണ് പുതുതായി അധികാരമേറ്റ മോദി സർക്കാരിന് മുമ്പാകെ ഈ നിർദ്ദേശം വച്ചത്.
' ഒരു വർഷമായി മണിപ്പൂർ സമാധാനത്തിനായി കാക്കുന്നു. കഴിഞ്ഞ 10 വർഷം സമാധാനത്തോടെ കഴിഞ്ഞ സംസ്ഥാനത്ത് പൊടുന്നനെ തോക്കുസംസ്‌കാരം വർദ്ധിച്ചിരിക്കുകയാണ്. മുൻഗണന കൊടുത്ത് ആ പ്രശ്‌നം പരിഹരിക്കണം' മോഹൻ ഭാഗവത് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവനയാണിത്.
' തിരഞ്ഞെടുപ്പ് ഒരു സമവായ രൂപീകരണ പ്രക്രിയയാണ്. പാർലമെന്റിന് രണ്ടുഭാഗങ്ങളുള്ളതിനാൽ, ഒരു ചോദ്യത്തിന്റെ ഇരുവശവും അവതരിപ്പിക്കാം'. പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണമെന്നും പ്രതിപക്ഷത്തെ ശത്രുവായി കാണരുതെന്നുമാണ് ആർഎസ്എസ് മേധാവി വ്യക്തമാക്കിയിരിക്കുന്നത്.
' ലോകമെമ്പാടും സമൂഹം മാറി കഴിഞ്ഞു. അത് നിലവിലെ വ്യവസ്ഥയിലും മാറ്റം വരുത്തി. അതാണ് ജനാധിപത്യത്തിന്റെ കാതൽ', മോഹൻ ഭാഗവത് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് അനാവശ്യമായി ചർച്ചകളിലേക്ക് വലിച്ചിഴക്കപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെട്ടു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാകുന്ന രീതിയിൽ പ്രചരണം നടന്നുവെന്നും മോഹൻ ഭാഗവത് വിമർശിച്ചു. ഇനി തിരഞ്ഞെടുപ്പ് കാലത്തെ പഴിചാരലുകൾ മാറ്റി വച്ച് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ ഇംഫാൽ താഴ് വര കേന്ദ്രമാക്കി ജീനിക്കുന്ന മെയ്ത്തികളും, കുന്നുകളിൽ താമസിക്കു്‌ന കുക്കികളും തമ്മിലുള്ള വംശീയ സംഘർഷത്തിൽ 200 ലേറെ പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് വീടുകൾ നഷ്ടപ്പെട്ടു.