- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവനേതാവ് ശിവസേന ഷിൻഡേ പക്ഷത്ത് എത്തിയേക്കും; മിലിന്ദ് ദേവ്റ പാർട്ടി മാറുമ്പോൾ
മുംബൈ: കോൺഗ്രസിൽ നിന്നും രാജിവച്ച മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ എൻഡിഎയിൽ എത്തിയേക്കും. ശിവസേനയിലെ ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതിനിടെയാണ് രാജിപ്രഖ്യാപനം. ബിജെപിയിൽ ചേരാനും സാധ്യത ഏറെയാണ്.
55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു മിലിന്ദ്.
മുൻ കേന്ദ്രമന്ത്രി, അന്തരിച്ച മുരളി ദേവ്റയുടെ മകനാണ് മിലിന്ദ്. അഞ്ച് പതിറ്റാണ്ടിലേറെയായി കോൺഗ്രസും ദേവ്റ കുടുംബവും കൈവശം വയ്ക്കുന്ന സൗത്ത് മുംബൈ ലോക്സഭാ സീറ്റിൽ വീണ്ടും മിലിന്ദ് മത്സരിച്ചേക്കും.
ഈ സീറ്റ് ഇത്തവണ കോൺഗ്രസിൽ നിന്ന് സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് പക്ഷം പിടിച്ചുവാങ്ങാനുള്ള സാധ്യത നിലനിൽക്കെയാണ് മിലന്ദ് രാജിവയ്ക്കുന്നത്. അതുകൊണ്ട് സുരക്ഷിത താളവമെന്ന നിലയിൽ ഷിൻഡെ പക്ഷത്തേക്കു മിലിന്ദ് നീങ്ങിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഉദ്ധവ് പക്ഷത്തെ അരവിന്ദ് സാവന്താണ് സൗത്ത് മുംബൈ മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംപി.
ബിജെപിയും ശിവസേനയും സഖ്യമായി മത്സരിച്ച കഴിഞ്ഞ 2 തവണയും മിലിന്ദിനെ പരാജയപ്പെടുത്തിയ നേതാവാണ് അരവിന്ദ്. ശിവസേന പിളരുകയും ഷിൻഡെ പക്ഷം ബിജെപിയുമായും ഉദ്ധവ് വിഭാഗം കോൺഗ്രസുമായും കൈകോർക്കുകയും ചെയ്തിരിക്കെ സമാവാക്യങ്ങൾ മാറി. മിലിന്ദിനെക്കാൾ വിജയസാധ്യത തൊഴിലാളി യൂണിയൻ നേതാവും വോട്ടർമാരുമായി കൂടുതൽ അടുപ്പം സൂക്ഷിക്കുന്ന സിറ്റിങ് എംപിയുമായ അരവിന്ദ് സാവന്തിനാണെന്ന് ഉദ്ധവ് പക്ഷം കരുതുന്നു.
സീറ്റിനുമേൽ ഉദ്ധവ് പക്ഷനേതാക്കൾ ആവർത്തിച്ച് അവകാശവാദം ഉന്നയിക്കുന്നതിൽ മിലിന്ദ് അസന്തുഷ്ടനായിരുന്നു. ഈ സാഹചര്യത്തിലാണ് മാറ്റം. ശിവസേനയുടെ സിറ്റിങ് സീറ്റായതു കൊണ്ട് കോൺഗ്രസിന് അവകാശ വാദം ഉന്നയിക്കുന്നതിനും പരിമിതിയുണ്ട്. മിലന്ദ് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യത. അതേസമയം ബിജെപിക്കൊപ്പമുള്ള ശിവസേനാ ഷിന്ദേ പക്ഷത്തേക്ക് ചേക്കേറിയാലും ദക്ഷിണ മുംബൈ സീറ്റിൽ മിലിന്ദ് ദേവ്റയ്ക്ക് മത്സരിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ബിജെപിയാകും ഇവിടെ മത്സരിക്കുന്നത്.
ഇന്ത്യാ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചയ്ക്ക് മുന്നോടിയായി ദക്ഷിണ മുംബൈ സീറ്റ് വിട്ടുതരില്ലെന്ന് ശിവസേന ഉദ്ധവ് പക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ മിലിന്ദ് ദേവ്റ ഉന്നയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് മിലിന്ദ് ദേവ്റ പാർട്ടി വിടുന്നത്. ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ചയ്ക്ക് മുമ്പുതന്നെ ദക്ഷിണ മുംബൈ സീറ്റ് വിട്ടുതരില്ലെന്ന് ശിവസേന (ഉദ്ധവ് താക്കറെ പക്ഷം) വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അന്നുതന്നെ മിലിന്ദ് ദേവ്റ രംഗത്തെത്തുകയും ചെയ്തിരുന്നു. സീറ്റ് വിഭജന ചർച്ചയിൽ സീറ്റ് ശിവസേനയ്ക്ക് നൽകാൻ ധാരണയായതാണ് മിലിന്ദ് ദേവ്റയെ പ്രകോപിപ്പിച്ചത്.