- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കൽക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികൾ തട്ടി; ഇന്ത്യക്കാരുടെ പോക്കറ്റിൽ നിന്ന് 32000 കോടി കൊള്ളയടിച്ചു: കരിഞ്ചന്തയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നു'; ആരോപണവുമായി വീണ്ടും രാഹുൽ ഗാന്ധി
ന്യൂഡൽഹി: അദാനിക്കെതിരെ കടുത്ത ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി. കൽക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികൾ തട്ടിയെടുത്തെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇന്ത്യക്കാരുടെ പോക്കറ്റിൽ നിന്ന് 32000 കോടി രൂപ അദാനി കൊള്ളയടിച്ചു. ഇന്തോനേഷ്യയിൽ നിന്നുള്ള കൽക്കരി ഇന്ത്യയിൽ ഇരട്ടിവിലയ്ക്കു വിൽക്കുന്നു. കരിഞ്ചന്തയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു.
''വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. പ്രധാനമന്ത്രി പതിവ് പോലെ അദാനിയെ സംരക്ഷിക്കുകയാണ്. സർക്കാർ അദാനിക്ക് ബ്ലാങ്ക് ചെക്ക് നൽകിയിരിക്കുകയാണ്. അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ല.'' രാഹുൽ പറഞ്ഞു
അദാനിക്കെതിരെ മോദി എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ഇതിന് കാരണം എന്താണെന്നും ഇതിന് പിന്നിലെ ശക്തി ഏതാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഇന്ത്യൻ മാധ്യമങ്ങൾ അദാനിക്കെതിരെ വാർത്ത നൽകുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
രാജ്യത്ത് വൈദ്യുതി ബില്ല് കുതിച്ചുയരുന്നതിന് കാരണം അദാനിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. നിങ്ങൾ ഒരു ഫാനിന്റെയോ ലൈറ്റിന്റെയോ സ്വിച്ച് ഇടുമ്പോൾ അതിന്റെ പണം അദാനിയുടെ കീശയിലേക്കാണ് പോകുന്നത്. ഓരോ യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതിനും നിങ്ങൾ കൂടുതൽ പണംനൽകേണ്ടി വരുന്നു.32000 കോടി രൂപയാണ് ആ സംഖ്യ എന്നോർക്കണം. മോദിയുടെ സഹായമില്ലാതെ ഇതൊന്നും സാധ്യമല്ല. -രാഹുൽ ഗാന്ധി പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് വൈദ്യുതി സബ്‌സിഡി നൽകുന്ന കാര്യവും രാഹുൽ ചൂണ്ടിക്കാട്ടി.
അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണ്. അതാണ് ഞാൻ മോദിയോട് ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രധാനമന്ത്രിക്കസേരയിലിരുന്ന് ശരദ് പവാർ അദാനിയെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെങ്കിൽ ഈ ചോദ്യങ്ങൾ അദ്ദേഹത്തോടും ചോദിക്കുമായിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി. ഇന്തോനേഷ്യയിൽ നിന്ന് കൽക്കരി വാങ്ങുന്ന അദാനി അത് ഇന്ത്യയിൽ ഇരട്ടി വിലക്ക് വിൽപന നടത്തുകയാണെന്ന ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടും രാഹുൽ ഉദ്ധരിച്ചു.
ഗുജറാത്ത് വൈദ്യുതി നിലയത്തിന്റെ ഉദ്ഘാടനവേളയിൽ ശരദ് പവാർ ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതെ കുറിച്ച് അന്വേഷിച്ചിരു?ന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു രാഹുൽ മറുപടി നൽകിയത്.




