- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബാറ്ററി ചാർജ് ചെയ്തു, ബാറ്ററി മാറ്റാനും ശ്രമിച്ചു, എന്നാൽ ഫലം കണ്ടില്ല; 2014ൽ കാലഹരണപ്പെട്ട ഫോണുകൾ ജനങ്ങൾ ഉപേക്ഷിച്ചു'; കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി; ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന്റെ ഏഴാം പതിപ്പ് ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: കാലഹരണപ്പെട്ട ഫോണുകൾ 2014ൽ തന്നെ ജനങ്ങൾ ഉപേക്ഷിച്ചെന്ന് കോൺഗ്രസിനെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ ഉദ്ദേശിച്ചായിരുന്നു മോദിയുടെ പരിഹാസം. അന്ന് ബാറ്ററി ചാർജ് ചെയ്യാനും ബാറ്ററി മാറ്റി നോക്കാനും ശ്രമിച്ചു. എന്നാൽ ഫലം കണ്ടില്ല. 2014ൽ കാലഹരണപ്പെട്ട ഫോണുകൾ ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാൻ തങ്ങൾക്ക് ജനങ്ങൾ അവസരം നൽകുകയായിരുന്നുവെന്നും മോദി പറഞ്ഞു. ഡൽഹിയിൽ ടെലികോം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
2014ൽ ബിജെപി നേടിയ വലിയ വിജയം ഓർമ്മിപ്പിച്ച് കൊണ്ടാണ് മോദി കോൺഗ്രസിനെ പരിഹസിച്ചത്. 'റീസ്റ്റാർട്ടിന് ശ്രമിച്ചു, ബാറ്ററി ചാർജ് ചെയ്തു, ബാറ്ററി മാറ്റാനും ശ്രമിച്ചു. എന്നാൽ ഫലം കണ്ടില്ല. 2014ൽ കാലഹരണപ്പെട്ട ഫോണുകൾ ഉപേക്ഷിച്ച് ജനം ഞങ്ങൾക്ക് രാജ്യത്തെ സേവിക്കാൻ അവസരം നൽകി'- മോദി പറഞ്ഞു.
2014 ഒരു വർഷം മാത്രമല്ല. മാറ്റത്തിന്റെ വർഷം കൂടിയാണ്. കാലഹരണപ്പെട്ട ഫോണുകൾ പോലെ അവരുടെ മരവിച്ച സ്‌ക്രീനുകളും പ്രവർത്തിച്ചിരുന്നില്ല. മുൻ സർക്കാർ സമാനമായ നിലയിൽ മരവിച്ച അവസ്ഥയിലായിരുന്നുവെന്നും മോദി വിമർശിച്ചു. മൂലധനം, വിഭവങ്ങൾ, സാങ്കേതികവിദ്യ എന്നിവയിലേക്ക് ചുവടുവെയ്്ക്കാൻ ജനത്തെ പ്രേരിപ്പിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണന. നിലവിൽ ലോകം മെയ്ഡ് ഇൻ ഇന്ത്യ ഫോണുകൾ ഉപയോഗിക്കുന്നു.രാജ്യത്ത് 5ജി വിപുലീകരിക്കുക മാത്രമല്ല, 6ജി സാങ്കേതികവിദ്യ മേഖലയിൽ മുൻനിരയിൽ എത്താനുള്ള ദിശയിലേക്കും നീങ്ങുകയാണെന്നും മോദി പറഞ്ഞു.
പ്രഗതി മൈതാനത്ത് നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന്റെ ഏഴാം പതിപ്പ് ഉദ്ഘാടനെ ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പ്രമുഖ ടെലികോം കമ്പനികളുടെ പ്രതിനിധികളുമായി മോദി സംവദിച്ചു. രാജ്യത്തിന്റെ ഭാവി ഇപ്പോൾ ഇവിടെ നിർണയിക്കപ്പെടുകയാണെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ടെലികോം മേഖലയുടെ മികവിനെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി മികച്ച 100 5ജി ലാബുകൾ ആരംഭിക്കും. 6ജി സ്പേസ് യാഥാർത്ഥ്യമാക്കുന്നതിൽ ഭാരതം ഒരു നിർണായക പങ്ക് വഹിക്കുന്നുണ്ട്. അത് ജനങ്ങളുടെ ഭാവിയെ മാറ്റിമറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള മൊബൈൽ ബ്രോഡ്ബാൻഡ് സ്പീഡ് റാങ്കിംഗിൽ രാജ്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്. 118-ാം റാങ്കിൽ നിന്ന് ഭാരതം ഇപ്പോൾ 43-ാം സ്ഥാനത്തേയ്ക്ക് എത്തിയിരിക്കുന്നു. കൂടാതെ ഏറ്റവും വേഗമേറിയ 5ജി മൊബൈൽ ടെലിഫോണിന്റെ റോൾ ഔട്ടും ഏറെ പ്രശംസ അർഹിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 4 ലക്ഷത്തിലധികം 5 ജി ബേസ് സ്റ്റേഷനുകൾ സ്ഥാപിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത മാസം മുതൽ ഭാരതി എയർടെൽ രാജ്യത്ത് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുമെന്ന് ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. എയർടെല്ലിന്റെ 5ജി നെറ്റ്‌വർക്ക് അടുത്ത വർഷം മാർച്ചോടെ രാജ്യത്തെ മുഴുവൻ വ്യാപിപ്പിക്കുമെന്നും ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കവെ മിത്തൽ പറഞ്ഞു.




