ത്തീസ്ഗഢിൽ ബിജെപി നേടിയത് അപ്രതീക്ഷിത വിജയമാണ്. ഇവിടേയും ബിജെപി.ക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിമാർ ഏറെയാണ്. പൊതുസ്വീകാര്യൻ എന്ന നിലയിൽ മുതിർന്ന നേതാവ് രമൺസിങ്ങിനാണ് മുൻതൂക്കം. അധികാരം പിടിച്ചെടുത്ത ഇവിടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സാകും നിർണ്ണായകം. മോദിയുടെ ആഗ്രഹം അനുസരിച്ച് മുഖ്യമന്ത്രിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തീരുമാനിക്കും. ഡൽഹിയിലാകും ഈ തീരുമാനം ഉണ്ടാവുക എന്ന് ഉറപ്പാണ്.

സംസ്ഥാനം രൂപീകൃതമായതു മുതൽ നീണ്ട 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് 2019ൽ അധികാരം പിടിച്ച കോൺഗ്രസിനെ വീഴ്‌ത്തിയാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങളെ പോലും തെറ്റിച്ച് ബിജെപിയുടെ വിജയം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അവതരിപ്പിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടിയായിരുന്നു ബിജെപി സംസ്ഥാനത്തു പ്രചാരണം നടത്തിയത്. കഴിഞ്ഞ തവണ കോൺഗ്രസ് നേടിയ പല സീറ്റുകളിലും അവരെ വിറപ്പിച്ചാണ് ബിജെപി മുന്നേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പിനാണ് ഛത്തീസ്‌ഗഡ് സാക്ഷിയായത്. ബിജെപി കാര്യമായി പരിഗണിക്കാതിരുന്ന മുന്മുഖ്യമന്ത്രി രമൺ സിങ്ങിനും ഛത്തീസ്‌ഗഡിലെ വിജയം ആശ്വാസമാണ്.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയായി രമൺസിങ്ങിന്റെ വിശ്വസ്തനും മുൻ കേന്ദ്രമന്ത്രിയും ആദിവാസി നേതാവുമായ വിഷ്ണുദേവോ സായിയുടെ പേരും പരിഗണനയിലുണ്ട്. പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരെയാണ് പരിഗണിക്കുന്നതെങ്കിൽ ബിജെപി. സംസ്ഥാന അധ്യക്ഷൻ അരുൺ സാവോവിനാണ് പ്രധാന സാധ്യത. വനിതാ മുഖ്യമന്ത്രിയാണെങ്കിൽ രേണുകാ സിങ്ങിനെ പരിഗണിക്കും. പ്രതിപക്ഷ നേതാവ് ധരംലാൽ കൗശികിന്റെ പേരും പരിഗണനയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ആരാകും മുഖ്യമന്ത്രിയെന്നതും നിർണ്ണായകമാകും. രാജസ്ഥാനിൽ വനിതാ മുഖ്യമന്ത്രി എത്തിയില്ലെങ്കിൽ ഛത്തീസ്‌ഗഢിൽ സ്ത്രീയ്ക്ക് സാധ്യത കൂടും.

ഭരണപരിചയം ഘടകമായാൽ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഒ.പി. ചൗധരി സാധ്യതാ പട്ടികയിലുണ്ട്. നേതാക്കൾക്കുള്ള ജനപിന്തുണ പരിശോധിക്കാൻ കേന്ദ്രനേതൃത്വം സർവേ നടത്തി വരുകയാണ്. സർവേ ഫലങ്ങളും നിശ്ചയത്തിൽ അടിസ്ഥാനമാകും. ജനപ്രിയ നേതാവിനെ മുഖ്യമന്ത്രിയാക്കുകായണ് ഇതിന്റെ ലക്ഷ്യം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാണിക്കാതെയായിരുന്നു ബിജെപി.യുടെ പ്രചരണം. പതിവുതെറ്റിക്കാതെ ഛത്തീസ്‌ഗഢിലും മോദിയുടെ ക്യാപ്റ്റൻസിയുടെ പിൻബലത്തിൽ ബിജെപി. പോരിനിറങ്ങി. അവസാനനിമിഷം മുന്മുഖ്യമന്ത്രിയായ രമൺസിങ്ങിന് സ്ഥാനാർത്ഥിത്വം വെച്ചുനീട്ടിയെങ്കിലും ഇത്തവണ മുഖ്യമന്ത്രി കസേരയിലേക്ക് രമൺസിങ്ങെത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

15 വർഷത്തെ ഭരണത്തിൽ നിന്ന് 2018-ൽ നിലംപതിച്ചപ്പോൾ രമൺസിങ്ങിന് സംസ്ഥാനരാഷ്ട്രീയത്തിൽ ക്ഷീണമായി. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം നൽകിയിട്ടുണ്ടെങ്കിലും ബിജെപി. നേതൃത്വത്തിലും രമൺസിങ്ങിന് മേൽവിലാസം നഷ്ടപ്പെട്ടു. സംസ്ഥാന അധ്യക്ഷനായ അരുൺ സാവുവിനാകും പാർട്ടി മുഖ്യമന്ത്രി സ്ഥാനം നൽകാൻ സാധ്യതയേറെ എന്ന വിലയിരുത്തൽ ഏറെയാണ്. സാഹു വിഭാഗത്തിൽപ്പെട്ട അരുൺ സാവുവിലൂടെ പിന്നാക്കവിഭാഗങ്ങളുടെ പിന്തുണയും പാർട്ടിയിലേക്കെത്തിയേക്കുമെന്നാണ് നേതൃത്വം കരുതുന്നത്.