ഭോപ്പാൽ: മധ്യപ്രദേശിൽ പുതിയ ബിജെപി എംഎൽഎമാരുടെ നിർണായക യോഗം ചേരാൻ രണ്ടുനാൾ അവശേഷിക്കെ, ഊഹാപോഹത്തിന് വഴിതെളിച്ച് ശിവരാജ് സിങ് ചൗഹാന്റെ പോസ്റ്റ്. 'സഭി കോ രാം രാം' എന്ന കുറിപ്പിനൊപ്പം ശിവരാജ് സിങ്ങിന്റെ ചിത്രവുമുണ്ട്. രാം രാം ഒരു ആശംസയായും വിടവാങ്ങൽ സന്ദേശമായും ഉപയോഗിക്കാറുണ്ട്.

എന്നാൽ, എംഎൽഎ മാരും പാർട്ടി ഉന്നത നേതൃത്വവും ചേർന്ന് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ബിജെപി അദ്ധ്യക്ഷൻ വി ഡി ശർമ്മ വ്യക്തമാക്കി. മൂന്നുകേന്ദ്ര നിരീക്ഷകരും തിങ്കളാഴ്ച രാവിലെ ഭോപ്പാലിൽ എത്തും. നാലുമണിക്ക് തങ്ങളുടെ നേതാവിനെ തീരുമാനിക്കാൻ യോഗം ചേരും.

ചൗഹാന്റെ ട്വീറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ, 'ഇത് ഭഗവാൻ രാമന്റെ രാജ്യമാണ്. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുകയാണ്.

ഞങ്ങൾ രാവിലെ പരസ്പരം അഭിസംബോധന ചെയ്യുന്നത് രാം രാം എന്നാണ് - വി ഡി ശർമ പറഞ്ഞു.