- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിലെ 48ൽ 45ലക്ഷ്യമിട്ട് ബിജെപി; അമിത് ഷായുടെ 'ഓപ്പറേഷൻ ലോട്ടസ്' ലക്ഷ്യമിടുന്നത് മറാത്താ കോൺഗ്രസ് നേതാക്കളെ; എൻസിപിയേയും ശിവസേനയേയും പിളർത്തിയത് കരുത്താക്കി രാഷ്ട്രീയ നീക്കത്തിന് സാധ്യത; മഹാരാഷ്ട്രയിൽ കോൺഗ്രസ് പിളരുമോ?
മുംബൈ: മഹാരാഷ്ട്രയിൽ 'ഓപ്പറേഷൻ ലോട്ടസിന്' സാധ്യതയോ? ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നതിനിടെ മഹാരാഷ്ട്രയിൽ കോൺഗ്രസിലും പിളർപ്പുണ്ടാക്കാൻ ബിജെപി ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. യുപി (80) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണു മഹാരാഷ്ട്ര. ഇതിൽ ഏറെയും നേടുകയാണ് ബിജെപി ലക്ഷ്യം.
ശിവസേനയെയും എൻസിപിയെയും പിളർത്തിയ അതേ രീതി കോൺഗ്രസിലും പയറ്റാനാണ് നീക്കം. ഭൂരിപക്ഷം നേതാക്കളെയും ജനപ്രതിനിധികളെയും തങ്ങൾക്കൊപ്പമാക്കി പ്രതിപക്ഷത്തെ ദുർബ്ബലമാക്കാനാണ് നീക്കം. കോൺഗ്രസിനെക്കൂടി പിളർത്തി പ്രതിപക്ഷത്തെ ദുർബലമാക്കി ലോക്‌സഭയിൽ കൂടുതൽ സീറ്റാണ് ലക്ഷ്യം. പരമാവധി സീറ്റ് നേടുകയാണ് ലക്ഷ്യം. കോൺഗ്രസിനെക്കൂടി പിളർത്തി പ്രതിപക്ഷത്തെ ദുർബലമാക്കാൻ നീക്കം നടത്തുന്നതായി സാമൂഹിക പ്രവർത്തക അഞ്ജലി ദമാനിയയാണ് അവകാശ വാദവുമായി എത്തുന്നത്.
ശിവസേനയെയും എൻസിപിയെയും പിളർത്തിയിട്ടും ഉദ്ധവ് പക്ഷവും ശരദ് പവാർ വിഭാഗവും കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷ മുന്നണിക്ക് ഇപ്പോഴും മഹാരാഷ്ട്രയിൽ കരുത്തുണ്ട്. കോൺഗ്രസിന്റെ ശക്തി ചോർത്തി ഈ സാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം. ഇന്ത്യാ മുന്നണിക്ക് മഹാരാഷ്ട്രയിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് അടുത്തയിടെ സർവേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയിൽ 45 സീറ്റിലെ ജയമാണ് ബിജെപി ലക്ഷ്യം. ഇതിന് വേണ്ടിയാണ് കോൺഗ്രസിനേയും പിളർത്താനുള്ള നീക്കമെന്നാണ് സൂചന.
സംവരണത്തിന്റെ പേരിൽ മറാഠകൾക്കിടയിലുള്ള അതൃപ്തി, മറാഠകളിൽ ഒരു വിഭാഗത്തിനു തങ്ങളുടെ ക്വോട്ടയിൽ സംവരണം നൽകാൻ സർക്കാർ നടത്തിയ നീക്കം ഒബിസികളിൽ സൃഷ്ടിച്ച പ്രശ്‌നങ്ങളെല്ലാം മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാരിന് തിരിച്ചടിയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 14ന് സംയുക്ത റാലി നടത്താൻ ബിജെപിയും ഷിൻഡെ പക്ഷ ശിവസേനയും അജിത് പവാർ വിഭാഗം എൻസിപിയും തീരുമാനിച്ചു.
സീറ്റ് വിഭജന ചർച്ചകൾ തുടങ്ങാനിരിക്കെ, അണികളെയും പ്രാദേശിക നേതാക്കളെയും തമ്മിൽ കൂടുതൽ അടുപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് സംയുക്ത റാലികൾ. ഈ റാലികളിൽ പരമാവധി കോൺഗ്രസ് നേതാക്കളെ എത്തിക്കാനും നീക്കമുണ്ട്. എന്നാൽ ഇതൊന്നും നടക്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കങ്ങൾ മഹാരാഷ്ട്രയിലെ കോൺഗ്രസിൽ വില പോകില്ലെന്നും അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ