- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡീപ് ഫേക്ക് കേസുകൾ, നിയമം കർശനമാക്കുമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ
നോയിഡ: എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐ.ടി. ആക്ടിന് കീഴിൽ പുതിയ നിയമം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ പ്രമുഖരെ ഉപയോഗപ്പെടുത്തിയുള്ള ഡീപ് ഫേക്ക് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏഴുദിവസത്തിനുള്ളിൽ കർശനമായ നിയമങ്ങൾ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായ പശ്ചാത്തലത്തിലാണ് കർശന നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉപഭോക്താക്കളുടെ പരാതികളിൽ നടപടികൾ സമൂഹ മാധ്യമ കമ്പനികൾ നടപടി സ്വീകരിക്കണം എന്നാണ് നിലവിലെ നിയമം. ഇത് കാര്യക്ഷമമല്ലെങ്കിൽ വേണ്ട ഭേദഗതി കൊണ്ടുവരും. സാമൂഹിക മാധ്യമ കമ്പനികൾക്കാണ് ഡീപ് ഫേക്ക് തട്ടിപ്പ് തടയേണ്ട ഉത്തരവാദിത്വം. ഇത് നടപ്പാക്കുന്നില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകും.
സ്കൈവാർഡ് ഏവിയേറ്റർ ക്വസ്റ്റ് എന്ന ഓൺലൈൻ ഗെയിമിങ് കമ്പനിയുടെ പേരിലാണ് നിർമ്മിത ബുദ്ധിയിലുണ്ടായ വ്യാജ വീഡിയോ പ്രചരിക്കുന്നത്. സച്ചിന് സമാനമായ ദൃശ്യവും ശബ്ദവുമായിരുന്നു ഗെയിമിംങ് കമ്പനിയുടെ പരസ്യത്തിൽ പ്രചരിച്ചത്. സച്ചിന്റെ മകൾ സാറ തെണ്ടുൽക്കർക്ക് ഗെയിംമിലൂടെ വരുമാനം ലഭിച്ചതായും ഡീപ് ഫേക്ക് വീഡിയോയിൽ ഉണ്ട്. നേരത്തെ രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചവരെ പിടികൂടിയിരുന്നുവെങ്കിലും വീഡിയോയുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഡീപ്ഫേക്ക് ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും ആദ്യം തന്നെ നിർദ്ദേശങ്ങൾ നൽകിയിരുന്നതായും ഇവ പാലിക്കപ്പെടാതെ വരുന്ന സാഹചര്യത്തിലാണ് അതിനനുസൃതമായി പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് രാജീവ് ചന്ദ്രശഖർ പറഞ്ഞു.
നടിമാരായ രശ്മിക മന്ദാന, കത്രീന കൈഫ് ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കജോൾ എന്നിവരായിരുന്നു ഡീപ്ഫേക്കിന് ആദ്യം ഇരയായവർ. കഴിഞ്ഞ ദിവസം സച്ചിൻ തെണ്ടുൽക്കറിന്റെ ഡീപ്ഫേക്ക് കൂടി ഇറങ്ങിയതോടെയാണ് കേന്ദ്ര ഐ.ടി. മന്ത്രാലയം വിഷയത്തിൽ ഗൗരവ ഇടപെടാൻ തീരുമാനിച്ചത്. എക്സിലൂടെ സച്ചിൻ ഈ വിഷയത്തിൽ പ്രതികരിച്ചതിന് നന്ദിപറഞ്ഞുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഐ.ടി. നിയമത്തിൽ മാറ്റങ്ങൾ വരുത്തുന്ന കാര്യം അറിയിച്ചത്.
'എ.ഐ. മുഖേന സമൂഹത്തിലേക്ക് എത്തുന്ന ഡീപ്ഫേക്കുകളും തെറ്റായ വിവരങ്ങളും ഇന്ത്യക്കാരായ സാമൂഹ്യമാധ്യമ ഉപയോക്താക്കൾക്കളുടെ സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കൂടാതെ ഇത് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നിരോധിക്കേണ്ടതും ഇല്ലാതാക്കേണ്ടതുമായ അപകടവും കുറ്റകൃത്യവുമാണ് - രാജീവ് ചന്ദ്രശഖർ പറഞ്ഞു.
ഡീപ് ഫേക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കുന്നതിനായി എട്ടു ദിവസത്തിനുള്ളിൽ ഐടി നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.മോദിയുടെ ഭരണത്തിൽ 25 കൂടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും പുറത്തു കടന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 10 ലക്ഷം സ്റ്റാർട്ട് അപ്പുകൾ വന്നു,65 വർഷത്തെ കോൺഗ്രസിന്റെ പൊള്ളയായ വാഗ്ദാനങ്ങൾക്ക് പകരം ആണ് മോദിയുടെ നേട്ടം.രാമ ക്ഷേത്രം കോടിക്കണക്കിന് ആളുകളുടെ വിശ്വാസ പരമായ വിഷയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.