- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി നൽകും. പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. ബിഹാറിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയുമായിരുന്നു കർപൂരി ഠാക്കൂർ.
ജന്മ ശതാബ്ദി വർഷത്തിലാണ് കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്‌ന നൽകുന്നത്. സോഷ്യലിസ്റ്റ് നേതാവായ ഠാക്കൂർ 1970 ഡിസംബർ 1971 ജൂൺ വരെയും 1977 ഡിസംബർ 1979 ഏപ്രിൽ വരെയുമാണ് ബിഹാർ മുഖ്യമന്ത്രിയായിരുന്നത്. അന്ന് ഒബിസി വിഭാഗക്കാർക്കായുള്ള മുംഗേരി ലാൽ കമ്മിഷൻ നിർദേശങ്ങൾ ഇദ്ദേഹത്തിന്റെ സർക്കാർ നടപ്പാക്കിയിരുന്നു. സർക്കാർ ജോലികളിൽ ഒബിസിക്കാർക്ക് സംവരണം നൽകണമെന്നായിരുന്നു കമ്മിഷന്റെ നിർദ്ദേശം.
സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ചരൺ സിങ് തുടങ്ങിയ ഭാരതീയ ക്രാന്തി ദൾ പാർട്ടിയുടെ നേതാവായാണ് ബിഹാറിൽ അധികാരത്തിലെത്തിയത്. പിന്നീട് പാർട്ടി വിട്ട അദ്ദേഹം 1977 മുതൽ 1979 വരെ ജനതാ പാർട്ടിയിലൂടെ വീണ്ടും അധികാരത്തിലെത്തി. ഐഎസ്എഫിലൂടെ വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്.
I am delighted that the Government of India has decided to confer the Bharat Ratna on the beacon of social justice, the great Jan Nayak Karpoori Thakur Ji and that too at a time when we are marking his birth centenary. This prestigious recognition is a testament to his enduring… pic.twitter.com/9fSJrZJPSP
— Narendra Modi (@narendramodi) January 23, 2024
സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുത്ത അദ്ദേഹം 26 മാസക്കാലം ജയിലിലായിരുന്നു. സ്വാതന്ത്ര്യാനന്തരം അദ്ധ്യാപകനായി ജോലി ആരംഭിച്ച് പിന്നീട് സോഷ്യലിസ്റ്റ് പാർട്ടി അംഗമായി 1955 ൽ നിയമസഭയിലെത്തി. തൊഴിലാളി സമരങ്ങളുടെയടക്കം മുൻനിര നായകനും രാജ്യത്തെ സോഷ്യലിസ്റ്റ് മൂവ്‌മെന്റിലെ പ്രധാന നേതാവുമായിരുന്നു.
അതേസമയം, ഇന്ത്യ മുന്നണിയിൽ ഇടഞ്ഞുനിൽക്കുന്ന ജെഡിയുവിനെ ലക്ഷ്യമിട്ടാണ് പുരസ്‌കാര പ്രഖ്യാപനമെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. ഠാക്കൂറിന്റെ മകൻ രാംനാഥ് ഠാക്കൂർ നിതീഷ് കുമാറിന്റെ ജെഡിയുവിൽനിന്നുള്ള രാജ്യസഭാ എംപിയാണ്.