- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
ശ്രീനഗർ: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീർ ഇന്ത്യയുടെ ശിരസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 370 അനുഛേദത്തിന്റെ പേരിൽ കോൺഗ്രസ് ജമ്മു കശ്മീരിലെ ജനങ്ങളെ പറ്റിച്ചു. കോൺഗ്രസ് ഒരു കുടുബത്തിന്റെ താൽപര്യം മാത്രം നോക്കിയാണ് പ്രവർത്തിച്ചതെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. പ്രത്യേക പദവി റദ്ദാക്കിയ ശേഷം മികച്ച മാറ്റങ്ങൾ ജമ്മു കശ്മീരിലുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370യുടെ പേരുപറഞ്ഞ് കോൺഗ്രസും അതിന്റെ സഖ്യകക്ഷികളും രാഷ്ട്രീയ ലാഭത്തിനായി ദശാബ്ദങ്ങളായി ജമ്മു കശ്മീരിനെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില കുടുംബങ്ങളാണ് ആർട്ടിക്കിൾ 370 ന്റെ പ്രയോജനം അനുഭവിച്ചിരുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മറ്റുഭാഗങ്ങളിൽ നടപ്പാക്കിയ നിയമങ്ങൾ ജമ്മു കശ്മീരിൽ നടപ്പാക്കാൻ സാധിക്കാത്ത കാലഘട്ടം ഉണ്ടായിരുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി രാജ്യത്ത് പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ജമ്മുകശ്മീരിലെ സഹോദരി സഹോദരന്മാർക്ക് അതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കാലം മാറിയെന്നും മോദി പറഞ്ഞു.
ഇത് പുതിയ ജമ്മു കശ്മീരാണ്. വലിയ വികസന പ്രവർത്തനങ്ങൾ ജമ്മു കശ്മീരിൽ നടക്കുകയാണ്. പതിറ്റാണ്ടുകളിലായി ഇവിടുത്തെ ജനങ്ങൾ ഇതിനാണ് കാത്തിരിക്കുകയാണ്. ടൂറിസം രംഗത്തും ജമ്മു കശ്മീരിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ജമ്മു കശ്മീരിലേക്ക് ആര് പോകുമെന്ന് ചോദിച്ചവരുണ്ട്, ഇന്ന് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി. 2014 മുതൽ ജമ്മു കശ്മീരിലെ ജനങ്ങളുടെ മനസ് ജയിക്കാനാണ് താൻ ശ്രമിച്ചതെന്നും മോദി പറഞ്ഞു.
റെയിൽവേ, വിദ്യാഭ്യാസം, വ്യോമയാനം, ഗതാഗതം തുടങ്ങി നിരവധി മേഖലയിലുള്ള വികസന പദ്ധതികൾക്കാണ് അദ്ദേഹം ജമ്മുകശ്മീരിൽ ഇന്ന് തുടക്കം കുറിച്ചത്. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 5,000 കോടി രൂപയുടെ പദ്ധതികളും അദ്ദേഹം ജമ്മുവിന് സമർപ്പിച്ചിട്ടുണ്ട്. ജുമ്മുകശ്മീർ പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്നും വികസനത്തിന്റെ പാതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചിരുന്നു.
Upon reaching Srinagar a short while ago, had the opportunity to see the majestic Shankaracharya Hill from a distance. pic.twitter.com/9kEdq5OgjX
— Narendra Modi (@narendramodi) March 7, 2024
ജമ്മു കശ്മീരിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച ആയിരം പേർക്ക് അദ്ദേഹം നിയമന ഉത്തരവ് കൈമാറി. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് വിശേഷാധികാരങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 മോദി സർക്കാർ റദ്ദാക്കിയത്. സംസ്ഥാനത്തെ ജമ്മു, കശ്മീർ, ലഡാക്ക് എന്നിങ്ങനെ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തിരുന്നു.