- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് ഷമിയെ ബംഗാളിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി, പ്രതികരിക്കാതെ താരം
കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ബംഗാളിൽ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ നീക്കം ശക്തമാക്കി ബിജെപി നേതൃത്വം. ബംഗാളിൽ ഷമി മത്സരിക്കാൻ തയാറായാൽ തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമായ വെല്ലുവിളിയാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഷമിയെ തെരഞ്ഞെടുപ്പ് കളത്തിലിറക്കിയാൽ ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാം എന്നാണ് പാർട്ടി കരുതുന്നത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഏകദിന ലോകകപ്പിനിടെ പരുക്കേറ്റ താരം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയിട്ടില്ല. ഷമിക്ക് ഐപിഎൽ സീസണും നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ
കാലിനു പരുക്കേറ്റ ഷമി ഇപ്പോൾ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷമിയുടെ പേരിൽ ജന്മനാടായ ഉത്തർപ്രദേശിൽ സ്റ്റേഡിയം നിർമ്മിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചതു വൻ ചർച്ചയായിരുന്നു.
യുപി സ്വദേശിയായ ഷമി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടിയാണു കളിച്ചത്. ഷമിയുടെ ഈ 'ബംഗാൾ ബന്ധം' സംസ്ഥാന രാഷ്ട്രീയത്തിൽ ഉപകാരപ്പെടുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. ബസിർഹട് മണ്ഡലത്തിൽ നിന്ന് ഷമിയെ മത്സരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീം തോറ്റപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസിങ് റൂമിലെത്തി ഷമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഷമിയെ സമീപിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇക്കാര്യം മുഹമ്മദ് ഷമി സ്ഥിരീകരിച്ചിട്ടില്ല. ഷമി എപ്പോൾ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തും എന്ന് വ്യക്തമല്ല. ഇതിനിടെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നത്.
2023ലെ ഏകദിന ലോകകപ്പിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്ച നടത്തിയത് മുതൽ താരത്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് ഊഹാപോഹങ്ങൾ സജീവമാണ്. ലോകകപ്പിലേറ്റ പരിക്കിനെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ഷമിക്ക് ആശംസകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ നേർന്നത് അഭ്യൂഹങ്ങൾ വർധിപ്പിച്ചു.
യുപിക്കാരനാണ് എങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഏറെക്കാലം ബംഗാളിനായി കളിച്ചിട്ടുള്ള മുഹമ്മദ് ഷമിക്ക് സംസ്ഥാനത്ത് വ്യക്തമായ സാന്നിധ്യമുള്ളതായി ബിജെപി കണക്കുകൂട്ടുന്നു. ഷമിയെ തെരഞ്ഞെടുപ്പ് കളത്തിലിറക്കിയാൽ ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാം എന്നാണ് പാർട്ടി കരുതുന്നത്. ഷമിയുമായുള്ള ബിജെപിയുടെ ആദ്യവട്ട ചർച്ചകൾ ശുഭസൂചനകളാണ് നൽകുന്നതാണ് എന്ന് പറയപ്പെടുന്നു. ബസിർഹത് ലോക്സഭ മണ്ഡലത്തിൽ ഷമിയെ മത്സരിപ്പിക്കുന്നതിനെ കുറിച്ചാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്.
ഏകദിന ലോകകപ്പിൽ 10.70 ശരാശരിയിൽ 24 വിക്കറ്റുമായി തിളങ്ങി ഇന്ത്യയെ ഫൈനലിൽ എത്തിച്ചത് മുഹമ്മദ് ഷമിയുടെ പേസ് മികവാണ്. ഫൈനലിൽ ഓസ്‌ട്രേലിയയോട് ടീം ഇന്ത്യ തോറ്റപ്പോൾ പ്രധാനമന്ത്രി താരങ്ങളെ ആശ്വസിപ്പിക്കാൻ ഡ്രസിങ് റൂമിൽ നേരിട്ടെത്തിയിരുന്നു. ലോകകപ്പിലെ ഷമിയുടെ പ്രകടനത്തെ വാഴ്‌ത്തിയ നരേന്ദ്ര മോദി അന്ന് താരത്തെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചിരുന്നു. ടീം ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും കളിച്ചിട്ടുള്ള മുഹമ്മദ് ഷമി 64 ടെസ്റ്റിൽ 229 വിക്കറ്റും 101 ഏകദിനങ്ങളിൽ 195 വിക്കറ്റുകളും 23 ട്വന്റി 20കളിൽ 24 വിക്കറ്റും നേടിയിട്ടുണ്ട്.