- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിനും സാധ്യത
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചില്ലെങ്കിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം വരും. കെജ്രിവാളിനെ കോടതി റിമാൻഡ് ചെയ്താലാകും ഈ നീക്കം. രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ട് കഴിഞ്ഞു. സംസ്ഥാന ഭരണ സംവിധാനം തകർന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. എന്നാൽ, കെജ്രിവാൾ ജയിലിൽ കിടന്ന് ഭരിക്കുമെന്നാണ് എഎപി നേതാക്കൾ ആവർത്തിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ രാഷ്ട്രപതി ഭരണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യത്തിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ നിയമോപദേശം തേടി തീരുമാനം എടുക്കും.
ഡൽഹിയിലെ കെജ്രിവാളിന്റെ വസതിക്കു മുന്നിലും വിവിധ ഇടങ്ങളിലും രാത്രി വൈകിയും നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധിച്ചു. റോഡുകൾ തടഞ്ഞാണ് പ്രതിഷേധം. കോൺഗ്രസ് ഉൾപ്പെടെ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികൾ അറസ്റ്റിനെ അപലപിച്ചു.മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇ.ഡി നടപടി. ഇന്നലെ ഇ.ഡി സംഘം കേജ്രിവാളിനെ ഔദ്യാഗിക വസതിയിലെത്തി രണ്ടു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റുചെയ്തത്. ഇ.ഡി ആസ്ഥാനത്തുകൊണ്ടുപോയ കേജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.വ സതിക്കു വെളിയിൽ ആംആദ്മി പ്രവർത്തകർ സംഘടിച്ചതിന് പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൗരഭ് ഭരദ്വാജ്, അതിഷി തുടങ്ങിയ നേതാക്കൾക്ക് വസതിയിൽ കടക്കാനായില്ല.
ഹൈക്കോടതി ഉത്തരവിനെതിരെ ആംആദ്മി സുപ്രീംകോടതിയെ സമീച്ച് ഇന്നലെ രാത്രി തന്നെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല. ഇന്ന് പരിഗണിക്കും. മനു അഭിഷേക് സിങ്വി നേരിട്ടെത്തിയാണ് ഹർജി നൽകിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പാർട്ടി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ നിലപാടുകൾ അതിനിർണ്ണായകമാകും. കെജ്രിവാളിന്റെ അറസ്റ്റിന് കോടതി അംഗീകാരം നൽകിയാൽ കൂടുതൽ ചടുലമായ നീക്കങ്ങളിലേക്ക് കേന്ദ്ര സർക്കാർ കടക്കും. അതിൽ രാഷ്ട്രപതി ഭരണ സാധ്യതയും ഉണ്ടാകും.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പിസിസികൾക്ക് നിർദ്ദേശം നൽകി. അറസ്റ്റിന് പിറകെ അരവിന്ദ് കെജ്രിവാളിന്റെ കുടുംബവുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധി എല്ലാ പിന്തുണയും അറിയിച്ചു. നിയമ പോരാട്ടത്തിന് സഹായവും വാഗ്ദാനം ചെയ്തു. രാഹുൽ ഗാന്ധി ഇന്ന് കെജ്രിവാളിന്റെ വീട്ടിൽ നേരിട്ടെത്തി പിന്തുണ അറിയിക്കും. ഒരു ഏകാധിപതി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നാണ് കോൺഗ്രസ് പ്രതികരണം. അറസ്റ്റിന് പിറകെ ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ കെജ്രിവാളിന്റെ വസതിയിലെത്തി പിന്തുണ അറിയിച്ചിരുന്നു. ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഭരണഘടനാ വിരുദ്ധ പ്രവർത്തികൾക്കെതിരെ ഇന്ത്യാ സംഖ്യം ഒരുമിച്ച് പോരാടുമെന്നും ശരത് പവാർ വ്യക്തമാക്കി.
കെജ്രിവാളിനെ രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഡി അറസ്റ്റ് ചെയ്തത്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി വ്യാഴാഴ്ച ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കെജ്‌രിവാളിന്റെ വീട്ടിൽ 12 അംഗ ഇ.ഡി സംഘം സെർച്ച് വാറണ്ടുമായെത്തിയിരുന്നു. കെജ്‌രിവാളിന് അറസ്റ്റിൽനിന്നും ഇടക്കാല സംരക്ഷണം നൽകാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയിൽ ഇ.ഡി സംഘമെത്തിയത്. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇ.ഡി തുടർച്ചയായി അയക്കുന്ന സമൻസുകൾക്ക് എതിരെയാണ് കെജ്‌രിവാൾ കോടതിയെ സമീപിച്ചിരുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് അദ്ദേഹത്തിന്റെ ഹർജി ഏപ്രിൽ 22 ന് വാദം കേൾക്കുമെന്നും അറിയിച്ചിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമൻസുകളാണ് ഇ.ഡി. ഇതുവരെ അയച്ചത്. എന്നാൽ ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. ഞായറാഴ്ചയാണ് ഇ.ഡി. ഒമ്പതാമത്തെ സമൻസ് അയച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. കോടതിയെ സമീപിച്ചത്. ഡൽഹി മദ്യനയ കേസിന്റെ കുറ്റപത്രത്തിൽ പലതവണ കെജ്‌രിവാളിന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ടെന്നാണ് ഇ.ഡിയുടെ വാദം.
2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികൾ കെജ്‌രിവാളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നുവെന്നും ഇ.ഡി. പറയുന്നു. കേസുമായി ബന്ധപ്പെട്ട് എ.എ.പി. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാർട്ടിയുടെ കമ്യൂണിക്കേഷൻ ഇൻ-ചാർജ് വിജയ് നായർ, ചില മദ്യവ്യവസായികൾ എന്നിവരെ ഇ.ഡി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തെലങ്കാനയിലെ ബി.ആർ.എസ്. നേതാവ് കെ. കവിതയേയും കഴിഞ്ഞയാഴ്ച ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. കെജ്‌രിവാളും സിസോദിയയും ഉൾപ്പെടെയുള്ള എ.എ.പി. നേതാക്കളുമായി ചേർന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി. പറയുന്നത്.