- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യനയക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകി: എഎപി
ന്യൂഡൽഹി: മദ്യനയക്കേസിൽ മാപ്പ് സാക്ഷിയായി മാറിയ ശരത് ചന്ദ്ര റെഡ്ഡിയും അദ്ദേഹത്തിന്റെ സ്ഥാപനമായ അർബിന്തോ ഫാർമസിയും ചേർന്ന് 59.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നും ഇതിന്റെ പണം ബിജെപിക്കാണ് ലഭിച്ചതെന്നും എ.എ.പി. വക്താവും മന്ത്രിയുമായ അതിഷി മർലിന. കേസിൽ 2022 നവംബർ ഒന്നിനാണ് അർബിന്തോയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പിന്നീട് പ്രതിയായി ചേർക്കുകയും ഒടുവിൽ അയാളെ മാപ്പ് സാക്ഷിയാക്കിയെന്നും എ.എ.പി. വക്താവ് അതിഷി മർലീന വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് ഈ ഇലക്ടറൽ ബോണ്ട് ബി.ജെപി.ക്ക് സംഭാവനയായി നൽകിയത്. ശരത് ചന്ദ്ര റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റെന്നും അതിഷി ചൂണ്ടിക്കാട്ടി. എ.എ.പിയുമായും അരവിന്ദ് കെജ്രിവാളുമായും ഒരു ബന്ധവുമില്ലെന്നായിരുന്നു ആദ്യം ശരത് ചന്ദ്ര റെഡ്ഡി പറഞ്ഞത്. ജയിലിൽ കിടന്നതോടെ നിലപാട് മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് ശരത് ചന്ദ്ര റെഡ്ഡിക്ക് ജാമ്യം ലഭിച്ചത്.
മദ്യനയക്കേസിലെ പണം ഇടപാട് ഒന്നും ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്നും അതിഷി മർലേന പറഞ്ഞു. ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം മൊഴി നൽകിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൊഴി മാറ്റി.
മദ്യ നയത്തിലെ പണം ആര് ആർക്ക് നൽകിയെന്നതിന്റെ തെളിവ് പുറത്തുവിടണമെന്നും അതിഷി ആവശ്യപ്പെട്ടു. ശരത് ചന്ദ്ര റെഡ്ഡിയെ മുൻ നിർത്തി ആംആദ്മിയെ ബിജെപി കുടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എ.എ.പിയുടെ ഒരു നേതാവിന്റേയും വീട്ടിൽ നിന്ന് ഒരു തെളിവും പിടിച്ചെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.
"ശരത് ചന്ദ്ര റെഡ്ഡി ആദ്യം പ്രതിയായിരുന്നു. ഇപ്പോൾ മാപ്പുസാക്ഷിയായി. റെഡ്ഡിയുടെ മൊഴികൾക്കു വിശ്വാസ്യതയില്ല. ജയിൽ വാസത്തിനു ശേഷമാണ് ശരത് ചന്ദ്ര റെഡ്ഡി നിലപാട് മാറ്റിയത്. ഇലക്ടറൽ ബോണ്ട് വഴി മുഴുവൻ പണവും ബിജെപി അക്കൗണ്ടിലേക്കാണ് പോയത്. 34 കോടി രൂപയാണ് നൽകിയത്." എഎപി നേതാക്കൾ ആരോപിച്ചു.
"അരബിന്ദോ ഫാർമസി ഉടമയായ ശരത്ചന്ദ്ര റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചു. ബിജെപിക്കു ബോണ്ട് നൽകിയതോടെ കമ്പനിയെ വെളുപ്പിച്ചു. ഇലക്ടർ ബോണ്ട് വഴി പണം വന്നതാണ് അന്വേഷിക്കേണ്ടത്. അതിനായി മോദിയെ വെല്ലുവിളിക്കുകയാണ്" എഎപി നേതാക്കൾ പറഞ്ഞു.
ശരത് ചന്ദ്ര റെഡ്ഡി അഞ്ച് കോടി രൂപയുടെ ഇലക്ടറൽ ബോണ്ടും,അർബിന്തോ ഫാർമ 52 കോടിയുടെ ഇലക്ടറർ ബോണ്ട് വാങ്ങിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട രേഖകളിൽ ചൂണ്ടിക്കാട്ടിയിരുന്നു. 52 കോടിയിൽ 34.5 കോടി രൂപ ബിജെപിക്കാണ് ലഭിച്ചത്. രാഷ്ട്ര സമിതിക്ക് 15 കോടി രൂപയും തെലുങ്കുദേശം പാർട്ടിക്ക് 2.5 കോടിയും നൽകിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. 2023 ജൂൺ ഒന്നിനായിരുന്നു കേസിൽ ശരത് ചന്ദ്ര റെഡ്ഡിയെ മാപ്പ് സാക്ഷിയാക്കിയത്.
ബിജെപിക്ക് ഇയാൾ 34 കോടി ബോണ്ടിലൂടെ നൽകിയെന്ന വിവരം പുറത്ത് വന്നിരുന്നു. എന്നാൽ 55 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടിലൂടെ ബിജെപിക്ക് ശരത് ചന്ദ്ര റെഡ്ഡി നൽകിയതെന്ന് എഎപി നേതാവ് ആരോപിച്ചു. ഇഡി തന്നെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് ശരത് റെഡ്ഡി വെളിപ്പെടുത്തിയിരുന്നുവെന്നും കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന മൊഴി നൽകിയ ഉടനെയാണ് ഇഡി ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്തതെന്നും എഎപി പറയുന്നു.
കെജ്രിവാളിനെ കണ്ടുവെന്ന് ഇഡി കസ്റ്റഡിയിരിക്കെ ശരത് ചന്ദ്ര റെഡ്ഡി മൊഴി നൽകി. അറസ്റ്റിന് ശേഷം ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറൽ ബോണ്ട് വഴി 55 കോടി ബിജെപിക്ക് നൽകി. പിന്നാലെ നടുവേദനയെന്ന കാരണം പറഞ്ഞ് ജാമ്യം തേടി. എന്നാൽ ഇഡി ജാമ്യം നൽകുന്നതിനെ എതിർത്തു. ഇഡി ആദ്യം അറസ്റ്റ് ചെയ്യേണ്ടത് ബിജെപി അധ്യക്ഷൻ ജെപി നദ്ദയെയാണെന്നും മദ്യനയ കേസിലെ പ്രതി പണം നൽകിയത് ബിജെപിക്കാണെന്ന് തെളിഞ്ഞുവെന്നും അവർ ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു.