- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി വാക്കുപാലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; കാശ്മീരിൽ നിർണ്ണായക പ്രഖ്യാപനം
ന്യൂഡൽഹി: ജമ്മുകശ്മീരിൽ സൈന്യത്തെ പിൻവലിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല പൂർണമായി ജമ്മു കശ്മീർ പൊലീസിനെ ഏൽപ്പിക്കുമെന്ന സൂചനയാണ് അമിത് ഷാ നൽകുന്നത്. കാശ്മീരികളുടെ ദീർഘകാല ആവശ്യമാണ് ഇത്. കാശമീരിൽ എല്ലാം ശാന്തമാണെന്ന സന്ദേശം നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം പിൻവലിക്കുന്നതും പരിഗണനയിലാണെന്ന് അമിത് ഷാ പറഞ്ഞു. മുൻകാലങ്ങളിൽ പൊലീസിന് കാര്യമായി ഇടപെടാനായിരുന്നില്ല. എന്നാൽ ഇപ്പോൾ പൊലീസിന് ക്രമസമാധാനം മെച്ചപ്പെട്ട നിലയിൽ കൈകാര്യം ചെയ്യാനായിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഏഴു വർഷത്തേക്കുള്ള ബ്ലൂ പ്രിന്റ് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. അത് ഘട്ടംഘട്ടമായി നടപ്പാക്കും. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം പരിഗണിക്കും. വീണ്ടും മോദി തന്നെ അധികാരത്തിൽ വരുമെന്നാണ് അമിത് ഷാ പറഞ്ഞു വയ്ക്കുന്നത്.
ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 30 നുള്ളിൽ നടത്താനാണ് സുപ്രീംകോടതി ഉത്തരവ്. ആ ഉത്തരവ് നടപ്പാക്കും. ജമ്മു കശ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ്, അത് നടപ്പാക്കും. ഈ ജനാധിപത്യം മൂന്ന് കുടുംബങ്ങളിൽ മാത്രം ഒതുങ്ങില്ല, ജനകീയ ജനാധിപത്യമായിരിക്കും വരികയെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു-കശ്മീർ മീഡിയാ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 'സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന ചുമതല ജമ്മു-കശ്മീർ പൊലീസിന് വിട്ടുകൊടുക്കാൻ പദ്ധതിയുണ്ട്. നേരത്തെ, ജമ്മു കശ്മീർ പൊലീസിൽ വിശ്വാസമില്ലായിരുന്നു, എന്നാൽ, ഇന്ന് സാഹചര്യം മാറി. സ്വന്തം നിലയിൽ അവർ ഓപറേഷൻ നടത്തുന്നുണ്ട്. ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബറിനു മുമ്പ് നടത്തും' -ഷാ പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 70 ശതമാനം മേഖലകളിൽനിന്നും അഫ്സ്പ പിൻവലിച്ചതായി നേരത്തെ ഷാ വ്യക്തമാക്കിയിരുന്നു. വിവിധ സംഘടനകളും വ്യക്തികളും ജമ്മു-കശ്മീരിൽനിന്ന് അഫ്സ്പ പിൻവലിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. 'ജമ്മു-കശ്മീരിൽ ജനാധിപത്യം ഉറപ്പാക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ്, അത് നടപ്പാക്കും.' -ഷാ കൂട്ടിച്ചേർത്തു.
"ജമ്മു കശ്മീരിൽ ജനാധിപത്യം പുലർത്തുമെന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കാണ്. അത് തീർച്ചയായും പാലിക്കപ്പെടും. അത് മൂന്നുകുടുംബങ്ങളുടെ ഉള്ളിൽ മാത്രമായി ഒതുങ്ങുന്നതായിരിക്കില്ല. അത് ജനങ്ങളുടെ ജനാധിപത്യമായിരിക്കും." അദ്ദേഹം പറഞ്ഞു.