- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎസ് സ്വാമിനാഥനും നരസിംഹ റാവുവിനുമടക്കം നാലു പേർക്ക് ഭാരതരത്ന സമ്മാനിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞൻ എംഎസ് സ്വാമിനാഥൻ, മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവു എന്നിവർ ഉൾപ്പെടെ നാലു പേർക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത രത്ന സമ്മാനിച്ചു. നാലു പേരുടെയും കുടുംബാംഗങ്ങൾ പുരസ്കാരം സ്വീകരിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ നൽകിയത്. മരണാന്തര ബഹുമതിയായാണ് നാലു പേർക്കും ബഹുമതി.
മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിനു വേണ്ടി മകൻ വിവി പ്രഭാകർ റാവു ഭാരതരത്ന ഏറ്റുവാങ്ങി. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിനു വേണ്ടി മകൻ ജയന്ത് ചൗധരി പുരസ്കാരം സ്വീകരിച്ചു. രാഷ്ട്രീയ ലോക്ദളിന്റെ അധ്യക്ഷൻ കൂടിയാണ് ജയന്ത് ചൗധരി. എംഎസ് സ്വാമിനാഥന്റെ മകൾ നിത്യാ റാവുവും മുൻ ബിഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന്റെ മകൻ രാംനാഥ് ഠാക്കൂറും രാഷ്ട്രപതിയിൽനിന്നു ബഹുമതി സ്വീകരിച്ചു.
ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി. മുൻ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എൽകെ അദ്വാനി ഉൾപ്പെടെ അഞ്ചു പേർക്കാണ് ഇത്തവണ ഭാരതരത്ന പുരസ്കാരം നൽകിയത്.