- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിക്ക് പൂർണ സംസ്ഥാനപദവി ഉൾപ്പെടെ 6 വാഗ്ദാനങ്ങളുമായി കെജ്രിവാളിന്റെ സന്ദേശം
ന്യൂഡൽഹി: ഇന്ത്യസഖ്യത്തിന്റെ മഹാറാലിയിൽ വൈകാരിക പ്രസംഗവുമായി കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാൾ. കേജ്രിവാൾ സിംഹമാണെന്നും ബിജെപിക്ക് ദീർഘകാലം അദ്ദേഹത്തെ ജയിലിൽ വയ്ക്കാൻ സാധിക്കില്ലെന്നും കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അദ്ദേഹമുള്ളതെന്നും അവർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾക്കു നേരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഇന്ത്യ സഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനവുമായി ഡൽഹിയിൽ ഒത്തുചേർന്നിരിക്കുന്നത്.
പുതിയ ഭാരതത്തെ പടുത്തുയർത്തുമെന്ന് കെജ്രിവാൾ സന്ദേശത്തിൽ പറയുന്നു. ശത്രുതയില്ലാതെ പുതിയ ഭാരതം സൃഷ്ടിക്കണണെന്നും സന്ദേശത്തിലുണ്ട്. കെജ്രിവാളിന്റെയും ഝാർഖണ്ഡ് മുന്മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും അറസ്റ്റിൽ പ്രതിഷേധിച്ചാണ് ഡൽഹി രാംലീല മൈതാനത്ത് പ്രതിപക്ഷ പാർട്ടികൾ ലോകതന്ത്ര ബച്ചാവോ മഹാ റാലി സംഘടിപ്പിച്ചത്.
താൻ ജയിലിലിരുന്ന് വോട്ട് അഭ്യർത്ഥിക്കുകയല്ല. പുതിയ ഒരു ഭാരതം നിർമ്മിക്കണം. നമ്മുടെ രാജ്യത്ത് എല്ലാമുണ്ട്. എന്നിട്ടും വിദ്യാഭ്യാസ, ആരോഗ്യ, രംഗങ്ങളിൽ നമ്മൾ ഏറെ പിറകിലാണ്. താൻ ഇപ്പോൾ ജയിലിലായതിനാൽ ചിന്തിക്കാൻ ധാരാളം സമയമുണ്ട്. ഭാരതത്തെക്കുറിച്ചാണ് തന്റെ ചിന്തകൾ. രാജ്യം വേദനയോടെ നിലവിളിക്കുകയാണെന്നും കെജ്രിവാൾ സന്ദേശത്തിൽ പറയുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജയിലിൽ നിന്നും കെജ്രിവാൾ നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സുനിതാ സമ്മേളനത്തിൽ വായിച്ചു. രാജ്യവ്യാപകമായി 24 മണിക്കൂർ വൈദ്യുതി, പാവപ്പെട്ടവർക്ക് സൗജന്യ വൈദ്യുതി, എല്ലാ ഗ്രാമങ്ങളിലും സർക്കാർ സ്‌കൂളുകൾ, എല്ലാ ഗ്രാമങ്ങളിലും ക്ലിനിക്കുകൾ, സ്വാമിനാഥൻ കമ്മിറ്റി പ്രകാരം വിളകൾക്ക് താങ്ങുവില, ഡൽഹിക്ക് പൂർണസംസ്ഥാന പദവി തുടങ്ങിയവയാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങൾ.
കോൺഗ്രസിനും സിപിഐ.ക്കുമുള്ള ആദായനികുതിവകുപ്പ് നോട്ടീസുകളിൽ പ്രതിഷേധമുയർത്തിക്കൊണ്ടുള്ളതാണ് ഞായറാഴ്ചത്തെ റാലി. സഖ്യത്തിലെ 28 പാർട്ടികളും റാലിയുടെ ഭാഗമാണ്. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തേജസ്വി യാദവ്, ശരദ് പവാർ, ഉദ്ധവ് താക്കറെ, ചംപായ് സോറൻ, കല്പന സോറൻ തുടങ്ങിയ നേതാക്കളും റാലിയിലുണ്ട്.
ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്രിവാളിന്റെ കസ്റ്റഡി ഏപ്രിൽ ഒന്നുവരെ നീട്ടിക്കൊണ്ട് ഡൽഹി റൗസ് അവന്യു കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
സുനിത പ്രസംഗത്തിൽ പറഞ്ഞത്
" നിങ്ങളുടെ സ്വന്തം കേജ്രിവാൾ ഒരു സന്ദേശം അയച്ചിട്ടുണ്ട്. ജയിലിൽ നിന്ന് ഒരു സന്ദേശം. അത് വായിക്കുന്നതിന് മുൻപ് ഞാൻ നിങ്ങളോട് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി മോദി എന്റെ ഭർത്താവിനെ ജയിലിൽ അടച്ചു. പ്രധാനമന്ത്രി ചെയ്തത് ശരിയായ കാര്യമാണോ? നിങ്ങൾ എല്ലാവരും കരുതുന്നുണ്ടോ കേജ്രിവാൾ ഒരു യഥാർഥ ദേശഭക്തനാണെന്ന്, അദ്ദേഹം സത്യസന്ധനായ ഒരു വ്യക്തിയാണെന്ന്?
ബിജെപിയിലെ ആളുകൾ പറയുന്നത് കേജ്രിവാൾ ജയിലിൽ ആണ് അതുകൊണ്ട് രാജിവയ്ക്കണമെന്നാണ്. അദ്ദേഹം രാജിവയ്?ക്കേണ്ടതുണ്ടോ? (ഇല്ലെന്ന് അണികൾ ആർത്തിരമ്പുന്നു) നിങ്ങളിടെ കേജ്രിവാൾ ഒരു സിംഹമാണ്, സിംഹം. അദ്ദഹത്തെ ഒരുപാട് കാലം ജയിലിൽ വയ്ക്കാനാകില്ല. കോടിക്കണക്കിന് ജനങ്ങളുടെ മനസ്സിലാണ് കേജ്രിവാൾ ഉള്ളത്. അദ്ദേഹം പോരാടുന്നത് കാണുമ്പോൾ എനിക്ക് തോന്നും അദ്ദേഹം ഒരു സ്വാതന്ത്ര്യ പോരാളിയായിരുന്നുവെന്ന്. ദേശത്തിന് വേണ്ടി പോരാടി പോരാടി രക്തസാക്ഷിയായ ഒരാൾ. അദ്ദേഹത്തെ വീണ്ടും ഇന്ത്യക്ക് വേണ്ടി പോരാടുന്നതിനായി അയച്ചിരിക്കുകയാണ്." സുനിത പറഞ്ഞു.
തുടർന്ന് കേജ്രിവാൾ അയച്ച ആറുഗ്യാരണ്ടികൾ ഉൾപ്പെടുത്തിയ സന്ദേശം അവർ വായിച്ചു. "ഞാൻ നിങ്ങളോട് വോട്ട് ചോദിക്കുകയല്ല. തിരഞ്ഞെടുപ്പിൽ ആരെയെങ്കിലും തോൽപിക്കാൻ ആവശ്യപ്പെടുന്നുമില്ല. 140 കോടി ജനങ്ങളോട് ഈ രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള സഹായം മാത്രമാണ് ചോദിക്കുന്നത്. ആറു ഗ്യാരണ്ടികളാണ് ജനങ്ങൾക്ക് മുന്നിലേക്ക് വയ്ക്കാൻ ആഗ്രഹിക്കുന്നത്.
രാജ്യത്ത് പവർകട്ട് ഉണ്ടാകില്ല. രാജ്യത്തുടനീളമുള്ള പാവപ്പെട്ടവർക്ക് വൈദ്യുതി സൗജന്യമായിരിക്കും. എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി എല്ലാ ഗ്രാമങ്ങളിലും നല്ല സ്‌കൂളുകൾ, എല്ലാ ഗ്രാമത്തിലും ഒരു മൊഹല്ല ക്ലിനിക്, എല്ലാ ജില്ലയിലും ഒരു സർക്കാർ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില എല്ലാ കർഷകർക്കും. ഡൽഹിയിലെ ജനങ്ങളെ നീതിപൂർവമല്ലാതെയാണ് പരിഗണിച്ചിരുന്നത്, ഈ നീതികേട് അവസാനിപ്പിക്കും" സന്ദേശത്തിൽ കേജ്രിവാൾ പറയുന്നു.