- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യ മൂന്നാമത്തെ സാമ്പത്തികശക്തിയാകും: നഡ്ഡ
ചെന്നൈ: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തുന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. മൂന്നാമത്തെ തവണയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്ന കാര്യം തമിഴ്‌നാട്ടിലെ ജനങ്ങൾ ഉറപ്പാക്കണമെന്നും അതിലൂടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കണമെന്നും നഡ്ഡ ആവശ്യപ്പെട്ടു.
ഞായറാഴ്ച രാവിലെ അരിയലൂരിൽ നടന്ന പൊതുസമ്മേളനത്തെ നഡ്ഡ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നഡ്ഡ. അതിനിടെ, നഡ്ഡ തിരുച്ചിറപ്പള്ളിയിൽ ഞായറാഴ്ച നടത്താനിരുന്ന റോഡ് ഷോയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനക്കുതിപ്പ് കൈവരിച്ചതായും നഡ്ഡ അവകാശപ്പെട്ടു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജസ്വലമായ നേതൃത്വത്തിൽ രാജ്യം വികസനക്കുതിപ്പ് നടത്തിയിരിക്കുകയാണ്. സാമ്പത്തികശേഷിയിൽ 2019 കാലത്ത് ഇന്ത്യ ലോകത്ത് പതിനൊന്നാമത്തെ സ്ഥാനത്തായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയും യുക്രൈൻ യുദ്ധവും ഉണ്ടായിട്ടും 200 കൊല്ലത്തോളം നമ്മെ അടക്കിവാണ ബ്രിട്ടനെ മറികടക്കാൻ മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് സാധിച്ചു. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ', നഡ്ഡ പറഞ്ഞു.
ഇലക്ട്രോണിക്സ് മേഖലയിൽ രാജ്യത്തിന്റെ ഉത്പാദനവും കയറ്റുമതിയും ആറ് മടങ്ങ് വർധിച്ചതായും നഡ്ഡ പറഞ്ഞു. 2014-ൽ ചൈന ഉത്പാദിപ്പിച്ച മൊബൈൽ ഫോണുകളാണ് ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ മെയ്ഡ് ഇൻ ഇന്ത്യ ഫോണുകളാണ് ജനങ്ങളുടെ പക്കലുള്ളതെന്നും രാജ്യത്തെ 97 ശതമാനം ഫോണുകളും ഇന്ത്യയിൽത്തന്നെ ഉത്പാദിക്കുന്നവയാണെന്നും നഡ്ഡ പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഏപ്രിൽ 19-നാണ് തമിഴ്‌നാട്ടിലെ 39 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. നേതൃത്വം നൽകുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസ് 39-ൽ 38 സീറ്റുകളിൽ വിജയം നേടിയിരുന്നു.