- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്ക് പ്രതീക്ഷ: നാല് ജെജെപി എംഎൽഎമാർ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി
ചണ്ഡിഗഢ്: മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ പ്രതിസന്ധിയിലായ ഹരിയാനയിലെ ബിജെപി സർക്കാരിന് പ്രതീക്ഷ നൽകി നാല് ജെജെപി എംഎൽഎമാരുടെ നിലപാട് മാറ്റം. നായബ് സിങ് സൈനി നേതൃത്വം നൽകുന്ന ബിജെപി സർക്കാർ വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ജൻ നായക് ജനതാ പാർട്ടി (ജെജെപി) ആവശ്യപ്പെട്ട് ഗവണറെ സമീപിച്ചതിന് പിന്നാലെയാണ് ജെജപി വിമത എംഎൽഎമാരുടെ നിർണായക നീക്കം.
ഹരിയാണയിൽ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് രംഗത്തെത്തിയ മുൻ സഖ്യകക്ഷിനേതാവ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് തലവേദനയാണ് സ്വന്തം എംഎൽഎമാർ. വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ദുഷ്യന്ത് ചൗട്ടാല ഗവർണർ ബണ്ഡാരു ദത്താത്രേയയ്ക്ക് കത്തുനൽകിയതിന് പിന്നാലെ, നാലോളം എംഎൽഎമാർ ബിജെപിയുമായി ആശയവിനിമയത്തിലാണെന്ന് സൂചന നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഹരിയാണ മന്ത്രി മഹിപാൽ ഢംഡയുടെ പാനിപത്തിലെ വീട്ടിൽവെച്ച് നാല് എംഎൽഎമാർ മുന്മുഖ്യമന്ത്രിയും ബിജെപി. നേതാവുമായ മനോഹർലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച യോഗം അരമണിക്കൂറോളം നീണ്ടുനിന്നു. ഖട്ടറിനുപുറമെ ഢംഡ മാത്രമേ കൂടിക്കാഴ്ചയിലുണ്ടായിരുന്നുള്ളൂ. എന്നാൽ, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ ഢംഡ തയ്യാറായില്ല.
ബിജെപി. നേതാക്കളുമായി ചേർന്ന് വിവിധ മണ്ഡലങ്ങളിൽ തങ്ങളുടെ എംഎൽഎമാർ പ്രവർത്തിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജെ.ജെ.പി. മാധ്യമ കോ-ഓർഡിനേറ്റർ ദീപ്കമൽ സഹറാൻ പറഞ്ഞു. എന്നാൽ, അവർ പാർട്ടി മാറിയാൽ ബിജെപി. കേഡർമാരിൽനിന്ന് വലിയ എതിർപ്പ് നേരിടേണ്ടിവരുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണപിൻവലിച്ചതോടെയാണ് ഹരിയാണയിലെ നയാബ് സിങ് സൈനി സർക്കാരിന്റെ ആശങ്കയിലായത്. സോംബിർ സങ്വാൻ, രൺധീർ സിങ് ഗോലൻ, ധരംപാൽ ഗോണ്ടർ എന്നിവരാണ് ചൊവ്വാഴ്ച സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് തങ്ങൾ കോൺഗ്രസിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ ബിജെപി. സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന് പിന്തുണ വാഗ്ദാനംചെയ്ത് ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) നേതാവ് ദുഷ്യന്ത് ചൗട്ടാല രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ ഏതുനീക്കത്തിനും പിന്തുണ നൽകുമെന്ന് ഹരിയാണ മുൻ ഉപമുഖ്യമന്ത്രികൂടിയായിരുന്ന ചൗട്ടാല പറഞ്ഞു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച ഗവർണർക്ക് കത്തുനൽകിയത്. ജെ.ജെ.പി.ക്ക് സഭയിൽ 10 അംഗങ്ങളുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കെ ഹരിയാനയിൽ രൂപം കൊണ്ട രാഷ്ട്രീയ സാഹചര്യം ബിജെപി ക്യാപിലും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ബിജെപി സർക്കാരിനെ താഴെയിറക്കാൻ ജെജെപി കോൺഗ്രസിനൊപ്പമാണെന്ന് ദുഷ്യന്ത് ചൗടാല കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
ഹരിയാനയിൽ ജെജെപിയെ കൂട്ടുപിടിച്ചായിരുന്നു ബിജെപി 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചത്. 40 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി പത്ത് അംഗങ്ങളുണ്ടായിരുന്ന ജെജെപിയെ ഒപ്പം ചേർത്ത് സർക്കാർ രൂപീകരിക്കുകയായിരുന്നു.
എന്നാൽ, ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രിയായിരുന്ന ദുഷ്യന്ത് ചൗടാല നയിക്കുന്ന ജെജെപിയും തമ്മിൽ ധാരണയിലെത്താൻ സാധിക്കാത്തതിനെത്തുടർന്ന് ബന്ധം വഷളാവുകയായിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എല്ലാ മന്ത്രിമാരോടും രാജിവെക്കാൻ ആവശ്യപ്പെട്ട ശേഷം ഗവർണറെ കണ്ട് രാജി സമർപ്പിക്കുകയായിരുന്നു. ഇതോടെയാണ് സായബ് സിങ് സൈനി മുഖ്യമന്ത്രിയായത്.